അസിനും ഭര്‍ത്താവും പിരിഞ്ഞെന്ന് പറഞ്ഞവര്‍ ഇത് കാണുന്നുണ്ടോ? വിമര്‍ശകരുടെ വായടപ്പിച്ച് നടി
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, പിന്നീട് മറ്റ് പല ഭാഷകളിലും നിറ സാന്നിധ്യമായ ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ മുന്നിലുള്ള താരമാണ് അസിന്‍. മലയാളത്തിലൂടെ അരങ്ങേറിയ അസിന്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറി. തെന്നിന്ത്യയും കടന്ന് ബോളിവുഡിലും മുന്‍നിര നായികയായി മാറാന്‍ അസിന് സാധിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും അസിനെ എന്നെന്നും ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്.
അതേസമയം ഈയ്യടുത്ത് അസിന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അസിനും ഭര്‍ത്താവും വിവാഹ മോചിതരാകാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. ഇരുവരുടേയും ദാമ്പത്യജീവിതത്തില്‍ വിള്ളലുകള്‍ വീണുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയും ചെയ്തു. അസിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തതായിരുന്നു കഥകള്‍ പ്രചരിക്കാനുള്ള കാരണം.

വാര്‍ത്തകള്‍ കയ്യില്‍ നിന്നും പോയതോടെ അസിന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തങ്ങള്‍ പിരിയാന്‍ പോവുകയല്ലെന്നും ഈ നിമിഷവും തൊട്ടടുത്തായി ഇരിക്കുന്നുണ്ടെന്നുമായിരുന്നു അസിന്റെ പ്രതികരണം. ഇതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങി. ഇതിനിടെ ഇപ്പോഴിതാ അസിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയാവുകയാണ്. അസിനം ഭര്‍ത്താവ് രാഹുലും പിരിഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള മറുപടിയാണ് അസിന്റെ സ്റ്റോറി.
ഇന്നലെയായിരുന്നു അസിന്‍ വീഡിയോ പങ്കുവച്ചത്. ഞായറാഴ്ചയും മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്ന രാഹുലിന്റെ വീഡിയോയാണ് അസിന്‍ പങ്കുവച്ചത്. വീഡിയോയില്‍ അസിനെ നോക്കി ഓരോ ഭാവങ്ങള്‍ വിതറുന്ന രാഹുലിനെ കാണാം. വൈ സോ ക്യൂട്ട് എന്ന ക്യാപ്ഷനോടെയാണ് അസിന്‍ ഫോട്ടോയും വീഡിയോയുമൊക്കൊ പങ്കുവെക്കുന്നത്. ഇതോടെ അസിനും രാഹുലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഇപ്പോഴും പറയുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.
മൈക്രോമാക്‌സിന്റെ സ്ഥാപകരില്‍ ഒരാളാണ് അസിന്‍. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. 2017 ലായിരുന്നു അസിന്റെ വിവാഹം. ഇതോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2018 ല്‍ ഇരുവരുടേയും മകള്‍ ജനിക്കുകയും ചെയ്തു. സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വലിയ സജീവമല്ലാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അസിന്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയായിരുന്നു അസിന്റെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്ക് പോയ അസിന്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെയാണ് തമിഴിലെത്തുന്നത്. അധികം വൈകാതെ തമിഴിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഗജിനി, ശിവകാശി, പോക്കിരി, വേല്‍, ദശാവതാരം, കാവലന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
ഗജിനിയുടെ ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാന്റെ നായികയായിട്ടാണ് അസിന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2015 ല്‍ അഭിനയിച്ച ഓള്‍ ഈസ് വെല്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications