ആയിഷ ടാക്കിയയുടെ ജീവിതം തകര്‍ത്തത് പ്ലാസ്റ്റിക് സര്‍ജറി; ജാതകത്തില്‍ പറഞ്ഞത്: ഇന്ന് കണ്ടാല്‍ അറിയില്ല

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ആയിഷ ടാക്കിയ. വാണ്ടഡ്, സോച്ചാ നാ താ തുടങ്ങി നിരവധി ഹിറ്റുകളുണ്ട് ആയിഷ ടാക്കിയയുടെ ഫിലിമോഗ്രഫിയില്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ആയിഷ ടാക്കിയ വിവാഹം കഴിക്കുന്നത്. 2009 ലാണ് ആയിഷ ഫര്‍ഹാന്‍ അസ്മിയെ വിവാഹം കഴിച്ചത്. ഇതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

സമീപകാലത്തായി ആയിഷ ടാക്കിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരുകാലത്ത് ഒരുപാട് ആരാധകരുടെ ക്രഷ് ആയിരുന്നു ആയിഷ ടാക്കിയ. അത്രമേല്‍ സുന്ദരിയായിരുന്ന ആയിഷയുടെ മാറ്റം പലരേയും ഞെട്ടിക്കുന്നതായിരുന്നു. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത തരത്തില്‍ ആയിഷ മാറിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖം വികൃതമാക്കിയെന്നാണ് ആരാധകര്‍ ആരോപിച്ചത്.

ayesha takia

ഇപ്പോഴിതാ ആയിഷ ടാക്കിയയുടെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും അവരുടെ കരിയറില്‍ സംഭവിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് പ്രമുഖ ജോതിഷിയായ ത്രിഷാല ചതുര്‍വേദി. പ്ലാസ്റ്റിക് സര്‍ജറിയാണ് ആയിഷയുടെ ജീവിതം തകര്‍ത്തതെന്നാണ് ത്രിഷാല പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്.

''സല്‍മാന്‍ ഖാനൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. സര്‍ജറിയ്ക്ക് മുമ്പുള്ള ആയിഷ ടാക്കിയയെ നോക്കൂ. സര്‍ജറിയ്ക്ക് ശേഷം അവര്‍ അപ്രതക്ഷ്യയായിപ്പോയി. നമ്മുടെ ജാതകത്തില്‍ എഴുതിയത് നമ്മളെ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് അനുസരിച്ചിരിക്കും. സല്‍മാന്റെ കൂടെ ഒരു സിനിമയില്‍ വന്നതാണ്'' ത്രിഷാല പറയുന്നു. ആയിഷയുടെ കരിയര്‍ തകര്‍ത്തത് പ്ലാസ്റ്റിക് സര്‍ജറി തന്നെയാണെന്നും അങ്ങനെ സംഭവിക്കുമെന്ന് ജാതകത്തില്‍ എഴുതിയിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.

അതേസമയം പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ആയിഷ നേരിട്ടത്. താരത്തിന് സംഭവിച്ച മാറ്റം ഉള്‍ക്കൊള്ളാന്‍ പോലും ആരാധകര്‍ ഒരുക്കമായിരുന്നില്ല. അതിസുന്ദരിയായിരുന്ന താരം അനാവശ്യമായിട്ടാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്നും അതോടെ ഭംഗി പോയി മുഖം വികൃതമായെന്നുമാണ് ആരാധകര്‍ പറയുന്നത്. 2013 ലാണ് ആയിഷയ്ക്ക് കുഞ്ഞ് പിറക്കുന്നത്. ഷാഹിദ് കപൂറിനൊപ്പം അഭിനയിച്ച പാഠ്ശാലയാണ് ആയിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നീട് ഇന്നുവരെ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടില്ല.

നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ആരോപണത്തിന് ആയിഷ മറുപടി നല്‍കിയിരുന്നു. ''ഓണ്‍ലൈന്‍ ട്രോളിംഗും ബുള്ളിയിംഗും പുതിയൊരു തലത്തിലെത്തിയിരിക്കുകയാണ്. ഒരു പറ്റം ക്രൂരരായ ആളുകള്‍ എന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വികൃതമാക്കുകയാണ്. പക്ഷെ സത്യം പുറത്ത് വരും. ഞാന്‍ എന്നും സോഷ്യല്‍ മീഡിയയിലൂടെ വിളിച്ച് പറയുന്നുണ്ട്. ഞാന്‍ എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം. അവര്‍ ഈ നുണകളൊന്നും വിശ്വസിക്കില്ല. അവര്‍ എന്നെ എപ്പോഴും പിന്തുണയ്ക്കും'' എന്നാണ് ആയിഷ പറഞ്ഞത്.

ayesha takia

താന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായെന്ന കാര്യം ആയിഷ ഇതുവരേയും സമ്മതിച്ചിട്ടില്ല. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പലപ്പോഴായി ആയിഷ ടാക്കിയ രംഗത്തെത്തുന്നുണ്ട്. അതേസമയം താരത്തെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. ആയിഷയുടെ മാറ്റത്തിന്റെ കാരണം എന്തെന്ന് അവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. പ്ലാസിക് സര്‍ജറി ചെയ്തിട്ടുണ്ടെങ്കിലും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ക്ക് വിധിക്കാനുള്ള അവകാശമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

ടാര്‍സന്‍ എന്ന ചിത്രത്തിലൂടെയാണ് ആയിഷ അരങ്ങേറുന്നത്. പിന്നീട് ദില്‍ മാംഗേ മോര്‍, സോച്ചാ നാ താ, ഷാദി നമ്പര്‍ 1, സലാം ഏ ഇഷ്ഖ്, നോ സ്‌മോക്കിംഗ്, ദേ താലി, വാണ്ടഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

Read more about: ayesha takia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X