ഇതൊക്കെ എന്ത്!! മൂന്ന് വർഷം കൊണ്ട് കുറച്ചത് 50 കിലോ.. പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് താരം
ശരീര വലിപ്പത്തിന്റെ പേരിൽ താരങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. നടിമാർക്ക് നേരേയും നടന്മാർക്ക് നേരേയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. ശരീര വലിപ്പത്തിന്റെ പേരിൽ കളിയാക്കൽ നേരിടേണ്ടി വന്ന താരമാണ് അർജുൻ കപൂർ. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 50 കിലോ ഭാരമാണ് അർജുൻ കപൂർ കുറച്ചത്. കഠിനമായ പ്രയത്നത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് താരം പറയുന്നു. തടി കുറയ്ക്കാനുള്ള പോരാട്ടത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

ചെറുപ്പം മുതലെ വണ്ണം കുറയ്ക്കാനുളള പോരാട്ടം ആരംഭിച്ചിരുന്നു. വിട്ടു വീഴ്ചയില്ലാതെ കഠിനമായ പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. കഷ്ടപ്പെടാൻ തയ്യാറായാൽ ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ കൊണ്ട് അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. വ്യായാമത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്ന് താൻ നേരെത്തെ തന്നെ വിചാരിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് മൂന്ന് വർഷം കൊണ്ട് 50 കിലോ കുറഞ്ഞത്.
അവസാന പ്രണയ തകർച്ച മനസികമായി തളർത്തി!! അതിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ, തുറന്ന് പറഞ്ഞ് നടി
വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളോടൊപ്പമാണ് തന്റെ അനുഭവ കുറിപ്പ് താരം പങ്കുവെച്ചത്. അഷ്തോഷ് ഗൊവാരികൾ സംവിധാനം ചെയ്യുന്ന പാനിപത്തിന്റെ തയ്യാറെടുപ്പിലാണ് താരം. മറാഠി പോരാളി സാധാശിവ റാവൂ ബൗവയായിട്ടാണ് അർജുൻ എത്തുന്നത്. കൃതി സനൻ, സഞ്ജയ് ദത്ത്, പത്മിനി കൊൽഹാപുരെ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications