നാല് വര്‍ഷം രണ്‍ബീറിനേയും ആലിയയേയും ആരും കണരുതേയെന്ന് ആഗ്രഹിച്ചു; എന്റെ സിനിമയെ നശിപ്പിക്കുകയാണ്!
ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയത് മുതല്‍ ഇരുവരും ഒരുമിച്ചെത്തുന്ന വേദികളെല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ ആദ്യമായി ഒരുമിക്കുന്ന സിനിമയായ ബ്രഹ്‌മാസ്ത്രയുടെ പ്രൊമോഷന്‍ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ആലിയയും രണ്‍ബീര്‍. ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്.
അയാന്‍ മുഖര്‍ജിയാണ് ബ്രഹ്‌മാസ്ത്രയുടെ സംവിധായകന്‍. ബ്രഹ്‌മാണ്ഡ സിനിമയായ ബ്രഹ്‌മാസ്ത്ര മൂന്ന് ഭാഗമായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ഈ പരിപാടിക്കിടെ രസകരമായ ഒരുപാട് നിമിഷങ്ങളായിരുന്നു അരങ്ങേറിയത്. തന്റെ ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള പ്രണയം എങ്ങനെയാണ് തനിക്ക് തലവേദനയായി മാറിയതെന്ന് അയാന്‍ മുഖര്‍ജി തുറന്നു പറഞ്ഞിരുന്നു. ആ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

''സത്യം പറയാം. സിനിമ തുടങ്ങുമ്പോള്‍ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും കാസ്റ്റ് ചെയതപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഏറ്റവും മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. രണ്ട് വലിയ താരങ്ങള്‍. പിന്നെ രണ്‍ബീറും ആലിയയും സുഹൃത്തുക്കളായി. പിന്നെ വളരെ വളരെ വളരെ അടുത്ത സുഹൃത്തുക്കളായി. പിന്നെ സുഹൃത്തുക്കള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്നു. അതോടെ നാല് വര്‍ഷം ഈ ലോകം ഇവരെ കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ സിനിമ പുറത്ത് വരുന്നത് വരെ ഇവരെ ആരും ഒരുമിച്ച് കാണരുതെന്നായിരുന്നു എനിക്ക്. അവരുടെ ജീവിതത്തില്‍ പലതും നടന്നിട്ടില്ല. കാരണം അവര്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ഞാന്‍ പിന്നില്‍ തന്നെയിരിക്കുന്നുണ്ടാകും. നിങ്ങള്‍ എന്റെ സിനിമെ നശിപ്പിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. എവിടേയും പോകരുത് നിങ്ങളെന്റെ സിനിമയെ നശിപ്പിക്കുയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു'' എന്നായിരുന്നു അയാന്‍ പറഞ്ഞത്.
Recommended Video
പരിപാടിക്കിടെ രണ്‍ബീറിനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ആലിയ ഭട്ടിനേയോ മറ്റാരെയെങ്കിലുമോ വിവാഹം കഴിക്കാന്‍ പ്ലാനുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് രണ്‍ബീര്‍ നല്‍കിയ മറുപടി ഈ വര്‍ഷം ഒരുപാട് വിവാഹം കണ്ടില്ലേ അതില്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നായിരുന്നു. പിന്നാലെ രണ്‍ബീര്‍ ആലിയയെ നോക്കി നമ്മുടേത് എപ്പോഴാണ് എന്ന് ചോദിച്ചു. അതെന്തിനാണ് എന്നോട് ചോദിക്കുന്നത് എന്ന് ആലിയ മറുപടി പറഞ്ഞപ്പോള്‍ നിന്നോടല്ല അയാനോടാണ് ചോദിച്ചതെന്നായിരുന്നു രണ്‍ബീറിന്റെ പ്രതികരണം. ഇപ്പോഴത്തേക്ക് ബ്രഹ്‌മാസ്ത്രയുടെ റിലീസ് ഡേറ്റ് മതിയെന്നായിരുന്നു അയാന്റെ പ്രതികരണം. 2022 സെപ്തംബര്‍ 9 നാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications