ചെരുപ്പും ബെല്‍റ്റുമൊക്കെ വച്ച് തല്ലും, അച്ഛന്‍ ഏകാധിപതിയായിരുന്നു; കുട്ടിക്കാലത്തെക്കുറിച്ച് ആയുഷ്മാന്‍
ബോളിവുഡിലെ യുവതലമുറയിലെ മുന്‍നിര നടനാണ് ആയുഷ്മാന്‍ ഖുറാന. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ പാരമ്പര്യമോ അവകാശപ്പെടാനില്ലാതെയാണ് ആയുഷ്മാന്‍ കടന്നു വരുന്നത്. ടെലിവിഷനിലൂടെയായിരുന്നു ആയുഷ്മാന്‍ കരിയര്‍ ആരംഭിച്ചത്. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന ആയുഷ്മാന്‍ അവതാരകനായി കയ്യടി നേടുകയായിരുന്നു. പിന്നീടായിരുന്നു സിനിമാ എന്‍ട്രി.
വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആയുഷ്മാന്‍ ഖുറാന കരിയര്‍ ആരംഭിക്കുന്നത്. ചിത്രം വലിയ വിജയമായി മാറി. ദേശീയ പുരസ്‌കാരവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. പിന്നീട് അന്ധദുന്‍, ബാല, ഡ്രീം ഗേള്‍, ആര്‍ട്ടിക്കിള്‍ 15 തുടങ്ങിയ സിനിമകളിലൂടെ ആയുഷ്മാന്‍ ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു. ഇതിനിടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ആയുഷ്മാനെ തേടിയെത്തി.

ആര്‍ട്ടിക്കിള്‍ 15 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അഭിനയത്തിലെന്നത് പോലെ തന്നെ സംഗീതത്തിലും ആയുഷ്മാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിക്കി ഡോണറിലെ പാനിദാ മുതല്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആയുഷ്മാന്‍ ഖുറാന പാടിയിട്ടുണ്ട്.
അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ആയുഷ്മാന്. ഇപ്പോഴിതാ പാരന്റ്ഹുഡിനെക്കുറിച്ചുള്ള ആയുഷ്മാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിവാഹിതനും പെണ്‍കുഞ്ഞിന്റെ പിതാവുമാണ് ആയുഷ്മാന്‍ ഖുറാന. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ആയുഷ്മാന്‍ വിവാഹിതനായിരുന്നു. തന്റെ അച്ഛനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ അച്ഛനാണ് താന്‍ എന്നാണ് ആയുഷ്മാന്‍ പറയുന്നത്.
''ഞാന്‍ തീര്‍ത്തും വ്യത്യസ്തമായ അച്ഛനാണ്. എന്റെ അച്ഛന്‍ ഒരു ഏകാധിപതിയായിരുന്നു. ചെരുപ്പുകൊണ്ടും ബെല്‍റ്റ് കൊണ്ടുമൊക്കെ തല്ല് കിട്ടിയിട്ടുണ്ട്. ഒരു ദിവസം ഒരു പാര്‍ട്ടിയില്‍ നിന്നും വന്ന എന്റെ ഷര്‍ട്ടിന് സിഗരറ്റിന്റെ മണമായിരുന്നു. അച്ഛനോടുള്ള പേടി കാരണം ഞാന്‍ ഒരിക്കല്‍ പോലും സിഗരറ്റ് തൊട്ടതു പോലുമുണ്ടായിരുന്നില്ല. എന്നിിട്ടും എന്റെ തല്ലി' എന്നാണ് ആയുഷ്മാന്‍ പറഞ്ഞത്. താനും ഭാര്യയും ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ ആയതിനാല്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ മാറ്റം സംഭവിച്ചുവെന്നാണ് ആയുഷ്മാന്‍ പറയുന്നത്.

മകളുടെ അച്ഛന്‍ ആണെന്നതും തന്നെ മാറാന്‍ സഹായിച്ചുവെന്നാണ് ആയുഷ്മാന്‍ പറയുന്നത്. പെണ്‍മക്കള്‍ നമ്മളെ കൂടുതല്‍ എമ്പതറ്റിക് ആക്കുമെന്നാണ് ആയുഷ്മാന്‍ പറയുന്നത്. ആയുഷ്മാന്റെ പിതാവ് പി ഖുറാന അറിയപ്പെടുന്ന ജ്യോത്സ്യനും എഴുത്തുകാരനുമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. അതേസമയം തമ ആണ് ആയുഷ്മാന്റെ പുതിയ സിനിമ. രശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ഏടുത്ത ദീപാവലിയ്ക്കാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications











