For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ സീനുകൾ കുറയാൻ കാരണമിതാണ്; തുറന്നു പറഞ്ഞ് തമന്ന

  |

  ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. രണ്ട് ഭാ​ഗങ്ങളായി എത്തിയ സിനിമ ഇന്ത്യൻ സിനിമയിലെ അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോഡുകളെല്ലാം തകർത്തെറിഞ്ഞു. 650 കോടി രൂപയോളമാണ് ബാഹുബലിയുടെ ഒന്നാം ഭാ​ഗത്തിന് മാത്രം ലഭിച്ച കളക്ഷൻ.

  പ്രഭാസ്, റാണ ദ​ഗുബതി, രമ്യ കൃഷ്ണൻ, അനുഷ്ക ശർമ്മ, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ താരങ്ങളുടെയെല്ലാം കരിയറിലെ വഴിത്തിരിവായിരുന്നു ബാഹുബലി. ബാഹബലിയുടെ വമ്പൻ വിജയത്തിന് പിന്നാലെ പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി മാറി. തമന്നയും ഇന്ത്യയിലുടനീളം ശ്രദ്ധനേടി. ബോളിവുഡിൽ നിന്നടക്കം നടിക്ക് കൂടുതൽ അവസരങ്ങൾ തേടിയെത്തി.

  Also Read: ആദ്യം കണ്ടപ്പോൾ ദേഷ്യം തോന്നി, മമ്മൂട്ടി പിഷാരടിയെ വിളിച്ചു; 'നാന് പൃഥിരാജ്' ട്രോളിനെക്കുറിച്ച് ബാല

  എന്നാൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ തമന്നയ്ക്ക് വളരെ കുറച്ചു സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചിത്രത്തിലെ തമന്നയുടെ റോൾ സംബന്ധിച്ച് വലിയ ചർച്ചകളും ഇതേ തുടർന്നുണ്ടായി. അവന്തിക എന്ന കഥാപാത്രമായിരുന്നു ബാഹുബലിയിൽ തമന്ന അവതരിപ്പിച്ചത്. സിനിമയുടെ ഒന്നാം ഭാഗത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്ന അവന്തികയെ രണ്ടാം ഭാ​ഗത്തിൽ മിനിറ്റുകൾ മാത്രമാണ് പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്. ഒരു ജൂനിയർ ആർട്ടിസ്റ്റിന് ലഭിക്കുന്ന സ്ക്രീൻ സ്പേസ് പോലും നടിയ്ക്ക് ലഭിച്ചില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

  Also Read: 'നമ്മളിലൊക്കെയുണ്ട് സൈക്കോ, ചില സമയങ്ങളിൽ മനസ് നമ്മുടെ കൈവിട്ട് പോകുമല്ലോ, '; റോഷാക്കിനെ കുറിച്ച് മമ്മൂട്ടി

  ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ രംഗങ്ങൾ കുറയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന ഇപ്പോൾ. തന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ബബ്ലി ബൗൺസറിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് തമന്ന കാരണം വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും. ഉൾപ്പെടുത്താതിരിക്കാൻ ആവില്ലെന്ന കാരണത്താൽ അവർ പിന്നീട് ഉൾപ്പെടുത്തിയതാണെന്നുമാണ് തമന്ന പറഞ്ഞത്. തമന്നയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: ഞാനാണ് നായകനെന്ന് പറഞ്ഞപ്പോൾ പല നടിമാരും ഒഴിവായി; കമന്റുകൾ നോക്കാൻ പേടിയാണ്: ബിനു തൃക്കാക്കര

  'ബാഹുബലി 2 ൽ ഞാൻ ഉണ്ടായിരുന്നില്ല. ഞാൻ ഒരിക്കലും അതിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. എന്റെ കഥാപാത്രം ഒന്നാം ഭാഗത്തിൽ മാത്രമായിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിൽ കിട്ടിയ പ്രതികരണം കൊണ്ടാണ് എനിക്കായി മൂന്ന് സീനുകൾ അവർ ചേർത്തത്. നിങ്ങളെ ഉൾപ്പെടുത്താതെയിരിക്കാൻ ആവില്ല എന്ന രീതിയിൽ ആയിരുന്നു അത്. രണ്ടാം ഭാഗത്തിൽ എന്റെ വേഷം ഒരു അതിഥി വേഷം പോലെ ആയിരുന്നു ശരിക്കും,' തമന്ന പറഞ്ഞു.

  'ഞാൻ ഒരിക്കലും അതിൽ ഉണ്ടാകാൻ പാടില്ലായിരുന്നു, ആദ്യ സ്ക്രിപ്റ്റ് കേൾക്കുമ്പോൾ പോലും, ആദ്യ ഭാഗത്തിൽ മാത്രമേ ഞാൻ ഉള്ളു എന്ന് എനിക്ക് അറിയാമായിരുന്നു. ഇത് എത്രപേർക്ക് അറിയുമെന്ന് എനിക്ക് അറിയില്ല. ബാഹുബലിയുടെ ഒന്നരവർഷത്തെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് ഞാൻ ചിത്രത്തിന്റെ ഭാഗമാകുന്നത്. സത്യത്തിൽ ആ ടീമിലേക്ക് വന്ന എ അവസാനത്തെ ആൾ ഞാനായിരുന്നു, ആ സിനിമയ്ക്ക് ശേഷം എന്റെ ലോകം മാറി,' തമന്ന കൂട്ടിച്ചേർത്തു.

  Also Read: 'അഭിനയിക്കാനാണ് ആ​ഗ്രഹം, താടി തള്ളിനിൽക്കുന്നതിനാൽ അവസരങ്ങൾ കിട്ടിയില്ല, ​ഗോപി സുന്ദർ ചേട്ടച്ഛനാണ്'; അഭിരാമി

  അതേസമയം, ബബ്ലി ബൗൺസർ, പ്ലാൻ എ പ്ലാൻ ബി തുടങ്ങിയ ഹിന്ദി ചിത്രങ്ങളാണ് തമന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഒടിടി റിലീസ് ആയി എത്തിയ രണ്ടു ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിൽ മൂന്ന് ചിത്രങ്ങളും ഹിന്ദിയിലും മലയാളത്തിലുമായി ഓരോ ചിത്രങ്ങളുമാണ് അണിയറയിൽ ഉള്ളത്. മലയാളത്തിൽ രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് തമന്ന ഭാട്ടിയ എത്തുന്നത്.

  Read more about: tamannaah bhatia
  English summary
  Babli Bouncer Actress Tamannaah Bhatia Opens up About Her Roles In Baahubali 2 Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X