ഇതെന്താ സ്‌കൂളിലേക്കാണോ!; റിച്ച ഛദ്ദയുടെ വിവാഹത്തിനെത്തിയ ഹൃത്വികിന്റെ മുൻ ഭാര്യ സുസന്നെയ്ക്ക് ട്രോൾ

വിവാഹമോചിതര്‍ ആയിട്ടും നിരന്തരം വാര്‍ത്തകളിൽ നിറയാറുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും മുന്‍ഭാര്യ സുസന്നെ ഖാനും. ഒത്തിരി കാലം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പതിനാല് വർഷത്തിന് ശേഷം ഇവർ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മക്കളുടെ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് താരങ്ങൾ ഒരുമിക്കാറുള്ളത്.

അതിനിടെ രണ്ടു പേരും പുതിയ പ്രണയ ബന്ധങ്ങളിലേക്കും കടന്നിരിക്കുകയാണ്. ഹൃതിക് റോഷൻ നടിയും ഗായികയുമായ സബാ ആസാദുമായും സുസന്നെ യുവനടൻ ആർസലൻ ഗോണിയുമാണ് പ്രണയത്തിലായിരിക്കുന്നത്. എന്നാൽ അതൊന്നും ഹൃത്വികിന്റെയും സുസന്നെയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. ഇവർ ഒരുമിച്ച് പുതിയ പങ്കാളികൾക്ക് ഒപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

മക്കളുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും വരാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു

ബോളിവുഡിലടക്കം എല്ലാ താരദമ്പതിമാരും മാതൃകയാക്കേണ്ട ജീവിതമാണ് ഹൃത്വികിന്റെയും സുസന്നെയുടെയും എന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിലൂടെ എല്ലാം അവസാനിപ്പിച്ച് ശത്രുക്കളെ പോലെയാവുന്നവര്‍ക്ക് ഇവര്‍ ഒരു മാതൃകയാണ്. മക്കളുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും വരാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. അവരുടെ കൂടെ അവധി ആഘോഷിക്കാനും പിറന്നാളാഘോഷങ്ങളിലുമെക്കെ ഒരുമിച്ചെത്തുന്നത് പതിവാണ്. ഇപ്പോള്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും അതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതം.

അർസലൻ ഗോണിക്കൊപ്പം സുസന്നെയും സബയ്‌ക്കൊപ്പം ഹൃത്വിക്കും പങ്കെടുത്തിരുന്നു

അടുത്തിടെ അലി ഫസലിന്റെയും റിച്ച ഛദ്ദയുടെയും വിവാഹ സൽക്കാരത്തിൽ കാമുകൻ അർസലൻ ഗോണിക്കൊപ്പം സുസന്നെയും സബയ്‌ക്കൊപ്പം ഹൃത്വിക്കും പങ്കെടുത്തിരുന്നു. വിവാഹ സൽക്കാരത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ സുസന്നെയ്‌ക്കെതിരെ ട്രോൾ പൂരമാണ്.

നീല വൺ ഷോൾഡർ ടോപ്പും പ്ലീറ്റഡ് മിനിസ്‌കേർട്ടും പീപ്പ്-ടൂ മെഷ് ഹീലുകളും ധരിച്ചാണ് സൂസന്നെ ചടങ്ങിനെത്തിയത്. ഇതാണ് ട്രോളുകൾക്ക് കാരണമായത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് സുസന്നെയുടെ വസ്ത്രത്തെ ട്രോളി രംഗത്തെത്തിയത്. ഇതൊരു വിവാഹ സൽക്കാരമല്ലേ അതിന്റെ ഡ്രസ് കോഡ് അറിയില്ലേ, ബാക്ക് ടു സ്‌കൂൾ എന്ന തീമായിരിക്കും, അല്ലെങ്കിലും ഇങ്ങനെ വിചിത്രമായ വസ്ത്രമാണ് ഇവർ ധരിക്കൂ എന്നൊക്കെയാണ് പലരുടെയും കമന്റുകൾ.

'ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

അതേസമയം കുറച്ചു നാൾ മുൻപ് സുസന്നെയും ഗോണിയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാൻ ആർസലൻ തയ്യാറായിരുന്നില്ല. 'ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെ ആരാണ് പറയുന്നത് എന്ന് എനിക്കറിയില്ല,'

'എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ ബോധപൂർവ്വം തീരുമാനിച്ചിട്ടുണ്ട്. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്, എന്റെ സുഹൃത്തുക്കളോട് പോലും സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. എന്തായാലും, എന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ വരുന്നുണ്ട്. എന്നാൽ എന്റെ വ്യക്തി ജീവിതവും തൊഴിലും നന്നായാണ് പോകുന്നത്,' ആർസലൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.

More from Filmibeat

Read more about: sussanne khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X