പുതിയ വണ്ടി വാങ്ങി ബാല; കൂടെയുള്ള സ്ത്രീ എലിസബത്തല്ല, പിന്നെ ആരെന്ന് തേടി സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് പ്രിയങ്കരനും സുപരിചിതനുമായ നടനാണ് ബാല. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികള്‍ സ്വന്തക്കാരനാക്കി മാറ്റിയ നടന്‍. ബിഗ് ബിയിലൂടെയാണ് ബാല താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ ബാലയ്ക്ക് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് ബാല ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്.
ഓണ്‍ സ്‌ക്രീനില്‍ കയ്യടി നേടിയ ബാലയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയിരുന്നു. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല ബാലയുടെ ജീവിതത്തില്‍. ഗായികയായ അമൃത സുരേഷുമായുള്ള ആദ്യ വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീടാണ് ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്.

ബാലയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബാലയും എലിസബ്ത്തും. ഇപ്പോഴിതാ ബാലയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബാല പുതിയ വണ്ടി വാങ്ങിയതിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. രണ്ട് ദിവസം മുമ്പാണ് ബാല പുതിയ വണ്ടിയെടുത്തത്. ഒന്നരക്കോടിയുടെ വാഹനമാണ് ബാല വാങ്ങിയത്.
അതേക്കുറിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. അതേസമയം, ബാലയുടെ വണ്ടി വിശേഷങ്ങള്‍ക്കൊപ്പം ബാലയുടെ വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്ന ആള് ആരാണെന്നതും ചര്‍ച്ചയാകുന്നുണ്ട്. പൊല്യൂഷന്‍ ഫ്രീ ആയ, നല്ല സ്‌റ്റൈലന്‍ ലുക്കിലുള്ള ഒരു ലെക്‌സസ് ആണ് ബാല വാങ്ങിയിരിക്കുന്നത്. പിന്നാലെ ക്ഷേത്രത്തിലെത്തി വാഹനപൂജയും നടത്തിയിരുന്നു. ഒരുപാട് സന്തോഷിക്കുന്ന ഒരു നിമിഷമാണ് ഇതെന്നും, ഇതില്‍ യാത്ര ചെയ്യാന്‍ പ്രിയപ്പെട്ടവരെ എല്ലാം താന്‍ സന്തോഷത്തോടെ ക്ഷണിക്കുന്നുവെന്നും ബാല പറയുന്നുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പോയത് മറ്റൊന്നിലേക്കാണ്. മാധ്യമങ്ങളെ കാണുന്ന സമയം ബാലയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ആരെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അത് ഭാര്യ എലിസബത്ത് അല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം, വണ്ടിക്ക് എത്ര രൂപ മുടക്കിയെന്നോ, നമ്പര്‍ കിട്ടാന്‍ എത്ര മുടക്കിയെന്നോ താന്‍ പറയില്ലെന്നാണ് ബാല പറയുന്നത്. എന്റെ ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ട്. പക്ഷേ എല്ലാം മാറ്റിവെക്കുകയായിരുന്നുവെന്നും ബാല പറയുന്നു. നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്ര കാലമായി എന്നാണ് അമ്മയും ചേട്ടനും എന്നോട് ചോദിച്ചതെന്നും അതാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനമെന്നും ബാല പറയുന്നു. ഒരു ജീവിതം ആണ് നമുക്കുള്ളത്. നമ്മള്‍ ഈ ഭൂമിയില്‍ വച്ച് എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നേടണമെന്നും ബാല പറയുന്നു.
ഈയ്യടുത്തിറങ്ങിയ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. വിവാദങ്ങളിലും ബാലയുടെ പേരുണ്ടായിരുന്നു. യൂട്യൂബര്‍ ചെകുത്താനുമായും സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണനുമായുമുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ബാല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ചെകുത്താനെ ബാല വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും ആറാട്ടണ്ണനെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്നുമെല്ലാമായിരുന്നു ആരോപണം. തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ഈ സമയത്ത് അരങ്ങേറിയത്.


Click it and Unblock the Notifications