For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ്ക്ക് മുമ്പ് തമന്നയുടെ മനം കവരാന്‍ ശ്രമിച്ചവര്‍! പിന്നാലെ നടന്നവരില്‍ വിരാട് കോലിയും?

  |

  സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം തമന്നയും വിജയ് വര്‍മയുമാണ്. തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരി ബോളിവുഡിലും സജീവ സാന്നിധ്യമാണ്. വിജയ് വര്‍മയാകട്ടെ തന്റെ പ്രകടന മികവു കൊണ്ട് കയ്യടി നേടിയ താരവും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായി മാറിയിരിക്കുകയാണ് തമന്നയും വിജയ് വര്‍മയും.

  Also Read: ലിപ്സ്റ്റിക്ക് എങ്ങനെ ഇടണമെന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്; സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും അഞ്ജു

  ന്യൂ ഇയര്‍ ആഘോഷിക്കുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറത്താകുന്നത്. ഗോവയിലെ ഒരു റിസോര്‍ട്ടില്‍ നിന്നുമുള്ള ന്യു ഇയര്‍ ആഘോഷത്തിന്റെ വീഡിയോയാണ് ചര്‍ച്ചകളുടെ ഉറവിടം. ഈ വീഡിയോയില്‍ വിജയ് വര്‍മയും തമന്നയും ചുംബിക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. ഇതോടെയാണ് പ്രണയ വാര്‍ത്തകര്‍ പുറത്ത് വരുന്നത്.

  തങ്ങളുടെ ചുംബന വീഡിയോ പുറത്ത് വരികയും പ്രണയ വാര്‍ത്തകള്‍ സജീവമായി മാറുകയും ചെയ്തുവെങ്കിലും വാര്‍ത്തകളോട് വിജയ് വര്‍മയും തമന്നയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ഇതാദ്യമായിട്ടല്ല തമന്നയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത്. പൊതുവെ തന്റെ വ്യക്തിജീവിതത്തെ ക്യാമറക്കണ്ണില്‍ നിന്നും അകറ്റി നിര്‍ത്തുന്ന താരമാണ് തമന്ന. എന്നാല്‍ ഇത്തവണ താരത്തിനെ സോഷ്യല്‍ മീഡിയ ചതിക്കുകയായിരുന്നു.

  Also Read: അപ്പച്ചന്‍ ആഗ്രഹിച്ചത് റിമിയെ കൊണ്ട് കെട്ടിക്കാന്‍; ശരിക്കും കെട്ടാത്തത് തന്റെ ഭാഗ്യമാണെന്ന് കുഞ്ചാക്കോ ബോബന്‍

  നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പേരിനൊപ്പം തമന്നയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു. വിരാട് കോലി ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഈയ്യടുത്തൊരു മകള്‍ ജനിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയ വാര്‍ത്തകളെക്കുറിച്ച് പിന്നീട് തമന്ന പ്രതികരിച്ചിരുന്നു. താനും വിരാടും ആകെ സംസാരിച്ചത് നാല് ദിവസം ദിവസം മാത്രമാണെന്നാണ് തമന്ന പറഞ്ഞത്.

  പിന്നീട് തമന്നയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി ചേര്‍ത്തുവച്ചാണ്. ഈ വാര്‍ത്തകള്‍ നിഷേധിച്ച് തമന്ന തന്നെ രംഗത്തെത്തുകയായിരുന്നു. എന്തായാലും വിജയ് വര്‍മയും തമന്നയും ഗോവയിലെ അവധിയ്ക്ക് ശേഷം തിരികെ മുംബൈയിലെത്തിയിട്ടുണ്ട്. ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്.

  വിജയും തമന്നയും തമ്മിലുള്ള പ്രണയ വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്. ഇരുവരും ആരാധകരുടെ പ്രിയങ്കരാണ്. ഇതുവരേയും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. എന്നാല്‍ അണിയറയിലുള്ള ലസ്റ്റ് സ്‌റ്റോറീസ് 2വിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ജന്മം കൊണ്ട് മുംബൈക്കാരിയാണെങ്കിലും തെന്നിന്ത്യന്‍ സിനിമകളാണ് തമന്നയെ താരമാക്കുന്നത്. കേഡിയായിരുന്നു ആദ്യത്തെ തമിഴ് ചിത്രം. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായി തമന്ന കയ്യടി നേടി. പിന്നീട് ഹാപ്പി ഡെയ്‌സ്, റെഡി, പഡിക്കാതവന്‍, അയന്‍. പയ്യ, സുറ, സിരുതെ, 100% ലവ്, വീരം. ബാഹുബലി, തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമാവുകായിരുന്നു. പിന്നാലെ താരം ബോളിവുഡിലേക്കു മടങ്ങിയെത്തി.

  നെറ്റ്ഫ്‌ളിക്‌സിന്റെ പ്ലാന്‍ എ പ്ലാന്‍ ബിയാണ് തമന്നയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ അണിയറയിലുണ്ട്. പിന്നാലെ ദിലീപ് ചിത്രം ബാന്ദ്രയിലൂടെ തമന്ന മലയാളത്തിലുമെത്തുകയാണ്.

  അതേസമയം ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് വിജയ് വര്‍മ. പിങ്ക്, എംസിഎ, ഗല്ലി ബോയ്, ഗോസ്റ്റ് സ്‌റ്റോറീസ്, മാന്റോ തുടങ്ങിയ സിനിമകളിലും എ സ്യൂട്ടബിള്‍ ബോയ്, ഷീ, മിര്‍സാപൂര്‍ തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം അഭിനയിച്ച ഡാര്‍ലിംഗ്‌സ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: tamannah
  English summary
  Befor Vijay Verma These Men Were Rumoured To Be In A Relationship WIth Tamannah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X