ബോളിവുഡിലെ പ്രണയ ജീവി; അനന്യ പാണ്ഡെയുടെ കാമുകന്മാര്‍; ആദിത്യയുമായുള്ള പ്രണയം വെളിപ്പെടുത്തി താരം
കഴിഞ്ഞ ദിവസം നടന്‍ ആദിത്യ ചോപ്രയും അനന്യയും ഒരുമിച്ച് റാമ്പിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ചു നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനന്യ പാണ്ഡെ. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. അന്ന് മുതല്‍ക്കു തന്നെ നെപ്പോ കിഡ് എന്ന വിമര്‍ശനം കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ ഹിറ്റുകളുടെ ഭാഗമാകാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് അനന്യ പാണ്ഡെ.
സിനിമയേക്കാള്‍ അനന്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. അനന്യയുടെ പ്രണയം എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ ദിവസം നടന്‍ ആദിത്യ ചോപ്രയും അനന്യയും ഒരുമിച്ച് റാമ്പിലെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ചു നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുവരെ രഹസ്യമായി വച്ച തങ്ങളുടെ ആദിത്യയും അനന്യയും പരസ്യമാക്കിയിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ലാക്‌മെ ഫാഷന്‍ വീക്കിലാണ് അനന്യയും ആദിത്യയും ഒരുമിച്ച് റാമ്പ് വാക്ക് ചെയ്തത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. നേരത്തെ കോഫി വിത്ത് കരണില്‍ വച്ച് കരണ്‍ ജോഹറാണ് അനന്യയും ആദിത്യയും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന നല്‍കിയത്.
അന്ന് മുതല്‍ക്കു തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല. ആ വാര്‍ത്തകള്‍ക്കുള്ള ആദിത്യയുടേയും അനന്യയുടേയും മറുപടിയായിരുന്നു ലാക്‌മെ ഫാഷന്‍ വീക്കില്‍ കണ്ടതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ആദിത്യയ്ക്ക് മുമ്പ് അനന്യയുടെ മനസില്‍ ഇടം നേടിയ താരങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.
അനന്യയുടെ പ്രണയങ്ങളില്‍ ഏറ്റവും ഓപ്പണായ പ്രണയമായിരുന്നു ഇഷാന്‍ ഘട്ടറുമായുള്ളത്. ഇരുവരും ഒരുമിച്ചു നടത്തിയ യാത്രകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഷാഹിദിന്റെ കുടുംബവുമായും അനന്യയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് അനന്യയും ഇഷാനും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.
അനന്യയും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് കരണ്‍ ജോഹര്‍ തന്റെ ഷോയില്‍ വച്ച് അനന്യയുടെ അമ്മയായ ഭാവന പാണ്ഡെയോട് ചോദിച്ചതോടെയാണ് ആ വാര്‍ത്തകള്‍ ശരിയായിരുന്നുവെന്ന നിഗമനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തുന്നത്. സിനിമയിലെത്തും മുമ്പ് അനന്യ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചും അനന്യ മനസ് തുറന്നിട്ടില്ല. അതേസമയം തനിക്ക് ആര്യനോട് ക്രഷ് തോന്നിയിരുന്നുവെന്ന് ഒരിക്കല്‍ അനന്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

അനന്യയും ആദിത്യയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വരും മുമ്പ് അനന്യയുടെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരായിരുന്നു വിജയ് ദേവരക്കൊണ്ടയുടേത്. ഇരുവരും ലൈഗര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇഷാന്‍ ഘട്ടറുമായുള്ള പ്രണയത്തിനിടെയാണ് അനന്യ വിജയിയുമായി അടുപ്പത്തിലാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഡേറ്റിന് പോയതെന്നാണ് വിജയിയും അനന്യയും പറഞ്ഞത്.
അതേസമയം ലെെഗറാണ് അനന്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലെെഗർ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ധാരാളം സിനിമകളാണ് അനന്യയുടേതായി അണിയറയിലുള്ളത്. ഡ്രീം ഗേള്‍ 2, മെെ ഫ്രണ്ട് റൂബി, ഖോ ഗയേ ഹം കഹാം എന്നിവയാണ് അനന്യയുടെ അണിയറയിലുള്ള സിനിമകള്‍. പ്രതീക്ഷയോടെയാണ് ബോളിവുഡ് അനന്യയെ കാണുന്നത്.


Click it and Unblock the Notifications











