കോര്‍ട്ട് കീഴടക്കിയവന്റ മനസ് കീഴടക്കിയ സുന്ദരിമാര്‍; പേസിന്റെ പ്രണയങ്ങളും വിവാഹവും വേര്‍പിരിയലും!
ഇന്ത്യന്‍ ടെന്നീസിലേയും കായിക രംഗത്തേയും ഏറ്റവും വലിയ പേരുകളിലൊന്നാണ് ലിയാണ്ടര്‍ പേസ്. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് പേസ്. 18 തവണ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട് പേസ്. ഒരുകാലത്ത് ആരാധകരെ ആവേശം കൊള്ളിച്ച ജോഡിയായിരുന്നു ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി കൂട്ടുകെട്ട്. ഇരുവരേയും ചേര്‍ത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് എന്നായിരുന്നു ടെന്നീസ് പ്രേമികള്‍ വിളിച്ചിരുന്നത്. എന്നാല്‍ ഈ ഹിറ്റ് ജോഡി പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ പിരിയുകയായിരുന്നു.
ടെന്നീസ് താരമായിരുന്നുവെങ്കിലും മറ്റ് ഇനങ്ങളിലും പേസിന് താല്‍പര്യമുണ്ടായിരുന്നു. പേസിന്റെ അച്ഛനും അമ്മയും കായിക താരങ്ങളാണ്. ബോക്‌സിംഗ് ഇതിഹാസ മുഹമ്മദ് അലിയേയും മദര്‍ തെരേസയേയുമാണ് പേസ് മാതൃകയായി കാണുന്നത്. ഇപ്പോഴിതാ പേസിന്റേയും ഭൂപതിയുടേയും കഥ വെബ് സീരീസായി പുറത്തിറങ്ങിയിരിക്കുകയാണ്. ബ്രേക്ക് പോയന്റ് എന്ന സീരീസില്‍ എന്തുകൊണ്ടാണ് പേസും ഭൂപതിയും പിരിഞ്ഞതെന്ന് അടക്കമുള്ള രഹസ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

കായികതാരങ്ങള്‍ക്ക് വലിയ ആരാധകരുള്ള നാടാണ് ഇന്ത്യ. ഇന്ത്യ കണ്ട എക്കാലത്തേലും വലിയ ടെന്നീസ് താരങ്ങളില്‍ ഒരാളായ പേസിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പേസിന്റെ പ്രണയങ്ങളും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു. മഹിമ ചൗധരി മുതല്‍ കിം ശര്‍മ വരെ ലിയാണ്ടര്‍ പേസിന്റെ ഹൃദയം കീഴടക്കിയ സുന്ദരിമാരുണ്ട്. ലിയാണ്ടര്‍ പേസിന്റെ പ്രണയങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

ഒരുകാലത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു പേസും നടി മഹിമ ചൗധരിയും തമ്മിലുള്ള പ്രണയം. രണ്ടു പേരും തങ്ങളുടെ കരിയറിന്റെ ഉന്നതിയിലായിരുന്നു. പേസിനൊപ്പം ടെന്നീസ് ടൂര്‍ണമെന്റുകളിലും വിദേശ യാത്രകളിലുമെല്ലാം മഹിമയും സ്ഥിരമായി എത്തുമായിരുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് പേസും മഹിമയും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ പ്രണയത്തിന് മൂന്ന് വര്‍ഷത്തോളമേ ആയുസുണ്ടായിരുന്നുള്ളൂ. 2003 ല്‍ ഇരുവരും പിരിഞ്ഞു. പേസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് മഹിമ കണ്ടെത്തുകയായിരുന്നു. അതേക്കുറിച്ച് മഹിമ തന്നെ തുറന്നു പറഞ്ഞിരുന്നു.

നടി റിയ പിള്ളയുമായി പേസിന് ബന്ധമുണ്ടെന്നായിരുന്നു മഹിമയുടെ ആരോപണം. പിന്നീട് മഹിമയുമായി പിരിഞ്ഞതോടെ റിയയും പേസും ഒരുമിക്കുകയായിരുന്നു. നടന്‍ സഞ്ജയ് ദത്തിന്റെ മുന്‍ ഭാര്യയാണ് റിയ. സഞ്ജയ് ദത്തുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് പേസും റിയയും അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും 2005 ല്‍ വിവാഹിതരായി. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിവാഹ ബന്ധം പിരിഞ്ഞ ശേഷം 2014 ല്‍ റിയ പേസിനും അച്ഛനുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയായിരുന്നു. മകളുടെ കസ്റ്റഡിയും റിയ ആവശ്യപ്പെട്ടിരുന്നു.
Recommended Video

2016 ല്‍ വീണ്ടും പേസിന്റെ പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ടെന്നീസ് താരമായ തന്‍വി ഷായുമായി പേസ് പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഇത് സ്ഥിരീരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ഇപ്പോഴിതാ പേസിന്റെ പുതിയ പ്രണയവും വാര്‍ത്തകളില്‍ നിറയുകയാണ്. നടിയും മോഡലുമായ കിം ശര്‍മയുമായി പേസ് പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓഗസ്റ്റില്‍ ഇരുവരും ഒരുമിച്ചുള്ള ഗോവന്‍ യാത്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കിം അരങ്ങേറിയത്. നേരത്തെ ബിസിനസുകാരന്‍ അലി പുന്‍ജനിയെ കിം വിവാഹം കഴിച്ചിരുന്നുവെങ്കിലും ഉടനെ തന്നെ പിരിയുകയായിരുന്നു. ക്രിക്കറ്റ് താരം യുവരാജ് സിംഗും കിമ്മും തമ്മിലുള്ള പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.


Click it and Unblock the Notifications











