വലത് കൈ അനക്കാന്‍ പറ്റില്ലായിരുന്നു, ഞാന്‍ രക്ഷപ്പെട്ട് പലരേയും അമ്പരപ്പിച്ചു; ഭാഗ്യശ്രീ പറയുന്നു

ആദ്യ സിനിമ കൊണ്ട് തന്നെ ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി മാറിയ താരമാണ് ഭാഗ്യശ്രീ. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങുമ്പോഴേക്കും ഭാഗ്യശ്രീ അഭിനയത്തോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ തയ്യാറായിരുന്നു. എങ്കിലും പിന്നീട് താരം അഭിനയത്തിലേക്ക് തിരികെ വന്നു. എന്നാല്‍ വീണ്ടും താരം അഭിനയത്തില്‍ നിന്നു ഇടവേളയെടുത്തു. ഇപ്പോഴിതാ വീണ്ടും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഭാഗ്യശ്രീ. കങ്കണ റണാവത് ജയലളിതയായി എത്തിയ തലൈവിയിലൂടെയായിരുന്നു ഭാഗ്യശ്രീയുടെ തിരിച്ചുവരവ്.

2010 ല്‍ റെഡ് അലര്‍ട്ട് ദ വാര്‍ വിത്തിന്നിലായിരുന്നു ഭാഗ്യശ്രീ അവസാനമായി അഭിനയിച്ചത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ഭാഗ്യശ്രീ ഇത്ര നീണ്ടൊര ഇടവേളയെടുത്തത്. എന്നാല്‍ ഈ ഇടവേളയിലൂടെ താന്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമെല്ലാം പഠിച്ചുവെന്നാണ് ഭാഗ്യശ്രീ തന്നെ പറയുന്നത്. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ച് ഭാഗ്യശ്രീ തുറന്നു പറയുകയാണ്.

bhagyashree

''എന്റെ ടെലിവിഷന്‍ ഷോ ആയ ലോട്ട് ആവോ ത്രിഷയുടെ ചിത്രീകരണത്തിനിടെ എനിക്ക് എന്റെ വലത് കൈ അനക്കാന്‍ പറ്റാതെ വരികയായിരുന്നു. അതില്‍ നിന്നും മുക്തി നേടാന്‍ എനിക്ക് ഒരു കൊല്ലം വേണ്ടി വന്നു'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്. ആ സംഭവം തന്റെ ജീവതമാകെ മാറ്റിമറിച്ചുവെന്നും ഭാഗ്യശ്രീ പറയുന്നു. ഞാന്‍ ന്യൂട്രീഷ്യനേയും ഫിറ്റ്‌നസിനേയും കുറിച്ച് പഠിച്ചു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റില്‍ നിന്നുമായിരുന്നു പഠനം. പിന്്‌നീട് അമേരിക്കന്‍ ഫിറ്റ്‌നസ് ആന്റ് പ്രൊഫഷണല്‍ അസോസിയേറ്റ്‌സില്‍ നിന്നും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും'' എന്നാണ് താരം പറയുന്നത്.

ഡോക്ടര്‍ തനിക്ക് സര്‍ജറി നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സര്‍ജറി ചെയ്യാന്‍ നല്ല പേടിയായിരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു. താന്‍ സ്വയം സുഖപ്പെട്ടുവെന്നും അത് മറ്റുള്ളവര്‍ക്കെല്ലാം അമ്പരപ്പും അത്ഭുതവുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. 2014-2016 കാലഘട്ടത്തിലായിരുന്നു താരം ഈ അവസ്ഥ നേരിട്ടത്. ലളിതമായൊരു ജീവിതം നയിക്കുന്നതോടെ സ്വയം ഭേദപ്പെടാന്‍ സാധിക്കുമെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

ബോളിവുഡിലേക്ക് തിരികെ വരാനുള്ള സമയമായി എന്നാണ് ഭാഗ്യശ്രീ ഇപ്പോള്‍ പറയുന്നത്. താന്‍ ഇത്രവലിയൊരു ഇടവേളയെടുത്തിട്ടും 1989 ല്‍ പുറത്തിറങ്ങിയ മേനെ പ്യാര്‍ കിയയും തന്നേയും ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നത് സന്തോഷമാണെന്നാണ് ഭാഗ്യശ്രീ പറയുന്നത്. താന്‍ കുറച്ച് വര്‍ഷം മുമ്പ് സ്‌പെയിനില്‍ പോയപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞുവെന്നാണ് ഭാഗ്യശ്രീ ഓര്‍ക്കുന്നത്. ഭാഗ്യശ്രീയുടെ അരങ്ങേറ്റ ചിത്രമായിരുന്നു മേനെ പ്യാര്‍ കിയ. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വന്‍ വിജയമായിരുന്നു. പിന്നാലെ താരം അഭിനയം നിര്‍ത്തിയെങ്കിലും നേരത്തെ ചെയ്ത കുറച്ച് സിനിമകള്‍ റിലീസ് ചെയ്തിരുന്നു.

ഹിന്ദിയ്ക്ക് പുറമെ കന്നഡയിലും തെലുങ്കിലും ബംഗാളിയിലും ഭാഗ്യശ്രീ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളഇലും താരം അഭിനയിച്ചിരുന്നു. 2015 ലായിരുന്നു ഭാഗ്യശ്രീയുടെ അവസാന പരമ്പര അരങ്ങേറിയത്. തലൈവിയ്ക്ക് പിന്നാലെ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഭാഗ്യശ്രീയുടേതായി അണിയറയിലൊരുങ്ങുന്നത്. തെലുങ്ക് ചിത്രമായ രാധേ ശ്യാം ആണ് ഭാഗ്യശ്രീയുടെ പുതിയ സിനിമ. ഹി്ന്ദിയിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഭാഗ്യശ്രീയുടെ പാതയിലൂടെ മകന്‍ അഭിമന്യ ദസ്‌നാനിയും സിനിമയിലെത്തിയിരുന്നു. അമ്മയെ പോലെ തന്നെ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും അഭിമന്യുവിനെ തേടിയെത്തിയിരുന്നു. മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ ആയിരുന്നു അഭിമന്യുവിന്റെ ആദ്യ സിനിമ. അഭിമന്യുവിന്റെ പുതിയ സിനിമയായ മീനാക്ഷി സുന്ദരേശ്വര്‍ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. നിക്കമ്മയാണ് പുതിയ സിനിമ.

More from Filmibeat

Read more about: bhagyasree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X