For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറകെ നടന്ന് ശല്യം ചെയ്ത് സല്‍മാന്‍, സഹികെട്ട് ഭാഗ്യശ്രീ ഒടുവില്‍ പ്രതികരിച്ചു; പിന്നാലെ വെളിപ്പെടുത്തല്‍

  |

  ഓരോ വര്‍ഷവും ഒരുപാട് സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. അതില്‍ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നതും കണ്ടു കൊണ്ടിരിക്കുന്നതുമായ സിനിമകള്‍ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. സല്‍മാന്‍ ഖാന്‍ എന്ന താരത്തെ ബോളിവുഡിന്റെ ആവേശമാക്കി മാറ്റിയ ചിത്രമായിരുന്നു മേനെ പ്യാര്‍ കിയാ. ഇന്നും ആരാധകര്‍ ഈ സിനിമ ഓര്‍ത്തുവെക്കുന്നു.

  ചിരിയില്‍ മയക്കി പവിത്ര ലക്ഷ്മി; കാണാം ഈ സുന്ദര ചിത്രങ്ങള്‍

  ചിത്രത്തിലൂടെ രാജ്യത്തിന്റെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാഗ്യശ്രീ. എന്നാല്‍ സല്‍മാന്‍ ഖാനെ പോലൊരു നീണ്ട കരിയര്‍ ഭാഗ്യശ്രീയ്ക്കുണ്ടായില്ല. മേനെ പ്യാര്‍ കിയ തീയേറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോഴേക്കും ഭാഗ്യശ്രീ എന്നന്നേക്കുമായി സിനിമ ഉപേക്ഷിച്ചിരുന്നു. തനിക്ക് ലഭിക്കുമെന്നുറപ്പുണ്ടായിരുന്ന താരപരിവേഷവും സിനിമകളുമെല്ലാം ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.


  മേനെ പ്യാര്‍ കിയാ എന്ന തന്റെ ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യുമ്പോഴേക്കും ഭാഗ്യശ്രീ ബിസിനസുകാരനായ ഹിമാലയ ദസനിയെ വിവാഹം കഴിച്ചിരുന്നു. മേനെ പ്യാര്‍ കിയായുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാകുന്നത്. ഈ ബന്ധം അറിയുമായിരുന്ന ഒരേയൊരാള്‍ സല്‍മാന്‍ ആയിരുന്നുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒരു അഭിമുഖത്തിലാണ് ഷൂട്ടിംഗ് സെറ്റിലുണ്ടായ രസകരമായ അനുഭവം ഭാഗ്യശ്രീ തുറന്നു പറഞ്ഞത്.

  ''ദില്‍ ദിവാനെ എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഞാനും ഹിമാലയയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് ആദ്യമായി സെറ്റില്‍ അറിയുന്നത് സല്‍മാന്‍ ഖാന്‍ ആണ്. സല്‍മാന്‍ എന്റെ പിന്നാലെ നടന്ന് ആ പാട്ട് ചെവിയില്‍ പാടുമായിരുന്നു. ആളുകള്‍ നമ്മളെ കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കുമെന്ന് പറഞ്ഞ് ഞാന്‍ സല്‍മാന്‍ ഖാനെ തടഞ്ഞു. ഒരു ദിവസത്തിന്റെ പകുതിയോളം എന്നെ ശല്യം ചെയ്ത ശേഷം സല്‍മാന്‍ പറഞ്ഞു എനിക്കറിയാം നീയും ഹിമാലയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് എന്ന്. അദ്ദേഹത്തെ സെറ്റിലേക്ക് വിളിക്കണമെന്നും പറഞ്ഞു. അവര്‍ തമ്മില്‍ നല്ല സൗഹൃദവുമായിരുന്നു കണ്ടപ്പോള്‍'' ഭാഗ്യശ്രീ പറയുന്നു.

  ഞാന്‍ മറ്റൊരാളെ സ്്ക്രീനില്‍ പ്രണയിക്കുന്നതിനോട് ഭര്‍ത്താവിന് താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം അദ്ദേഹത്തിന്റെ കുടുംബം നല്ല പിന്തുണയായിരുന്നുവെന്നും അവര്‍ പറയുന്നു. ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു ദസനിയും അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിരിക്കുകയാണ്. അമ്മയെ മേനെ പ്യാര്‍ കിയായില്‍ അഭിനയിപ്പിക്കാനായി ചിത്രത്തിന്റെ സംവിധായകന്‍ ഒരു മാസത്തോളം പിന്നാലെ നടന്നുവെന്ന് കേട്ടിട്ടുണ്ടെന്നും എന്നിട്ടാണ് അമ്മ യെസ് പറഞ്ഞതെന്നും അഭിമന്യു പറഞ്ഞിരുന്നു. അഭിനേതാവെന്ന നിലയില്‍ അത് വലിയ ഭാഗ്യവും അംഗീകാരവുമാണെന്നും താരം പറഞ്ഞു.

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  തന്റെ കരിയറിന്റെ ഏറ്റവും നല്ല സമയത്തായിരുന്നു ഭാഗ്യശ്രീ സിനിമയില്‍ നിന്നും പിന്മാറിയത്. അതൊരു പ്രയാസമുള്ള തീരുമാനമായിരുന്നുവോ എന്ന ചോദ്യത്തിന് യെസ് ആന്റ് നോ എന്നായിരുന്നു ഭാഗ്യശ്രീയുടെ മറുപടി. അഭിനയം ആസ്വദിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അതെന്നും രണ്ടും ഒരുമിച്ച് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു. അതേസമയം തന്റെ സന്തോഷം മുഴുവന്‍ അവന്‍ ആയിരുന്നുവെന്നും അതുകൊണ്ട് അതൊരു ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പായിരുന്നില്ലെന്നും ഭാഗ്യശ്രീ പറയുന്നു.

  Read more about: salman khan
  English summary
  Bhagyashree Warned Salman Khan To Move Away From Her, Actress Throwback Interview Goes Viral , Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X