അയാള്‍ എന്റെ നിതംബത്തില്‍ നുള്ളി, ആ തോണ്ടലും തലോടലും ഇപ്പോഴും ട്രോമ! വെളിപ്പെടുത്തി ഭൂമി
ബോളിവുഡിലെ മുന്‍നിര നടിയാണ് ഭൂമി പേഡ്‌നേക്കര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ പിന്‍ബലമോ ഇല്ലാതെയാണ് ഭൂമി കടന്നു വരുന്നത്. ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം ദം ലഗാ കെ ഹൈഷ എന്ന ചിത്രത്തിലൂടെയായിരുന്നു ഭൂമിയുടെ അരങ്ങേറ്റം. ചിത്രത്തിനായി തന്റെ ഭാരം കൂട്ടിയാണ് ഭൂമി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടാന്‍ ഭൂമിയ്ക്ക് സാധിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു ഭൂമി. ഒടിടി പ്ലാറ്റ്‌ഫോമിലും ഭൂമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പത്തിന് പിന്നാലെ പോകാതെ ശക്തമായ കഥാപാത്രങ്ങളായാണ് ഭൂമി എത്താറുള്ളത്. പോയ വര്‍ഷം പുറത്തിറങ്ങിയ ബീഡ്, താങ്ക് യു ഫോര്‍ കമ്മിംഗ് പോലുള്ള സിനിമകളിലും ഭൂമിയ്ക്ക് കയ്യടി നേടാന്‍ സാധിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തുകയാണ് ഭൂമി. തന്റെ 14-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ഭൂമി പങ്കുവെക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭൂമിയുടെ വെളിപ്പടുത്തല്‍. അനുഭവം തനിക്ക് വല്ലാത്ത ട്രോമയാണ് നല്‍കിയതെന്നും ഭൂമി പറയുന്നുണ്ട്.
''ഞാനത് വളരെ വ്യക്തമായി തന്നെ ഓര്‍ത്തിരിക്കുന്നുണ്ട്. ബാന്ദ്രയില്‍ വച്ചായിരുന്നു. അന്ന് സ്ഥിരമായി മേളകള്‍ നടക്കുമായിരുന്നു. ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു പോയത്. എനിക്ക് 14 വയസായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു. അല്ലാതെ ഞാന്‍ അറിയാതല്ല. ഞാന്‍ നടക്കുമ്പോള്‍ ഒരാള്‍ എന്റെ നിതംബത്തില്‍ നുള്ളി. ഞാന്‍ തിരിഞ്ഞു നോക്കി. പക്ഷെ ആള്‍ക്കൂട്ടം ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിക്കുകയും നുള്ളുകയും ചെയ്തു. എനിക്ക് ഭ്രാന്ത് പിടിച്ചു'ഭൂമി പറയുന്നു.
''ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. കൂടെ ബില്‍ഡിംഗിലെ കുട്ടികളും ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാനാകെ ഞെട്ടിത്തരിച്ച് പോയിരുന്നു.'' എന്നും ഭൂമി പറയുന്നുണ്ട്. ''എന്താണ് അനുഭവപ്പെട്ടതെന്ന് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ തോണ്ടലും നുള്ളലും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്. ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല'' എന്നും ഭൂമി പറയുന്നുണ്ട്.

''പലപ്പോഴും ആള്‍ക്കൂട്ടം അയതിനാല്‍ ആരാണ് ചെയ്തതെന്നു മനസിലാകില്ല. സ്‌കൂളിന് പുറത്ത് വച്ച് പോലും ഫ്‌ളാഷിംഗ് നേരിട്ട സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഓട്ടോറിക്ഷ ഡ്രൈവറുണ്ടായിരുന്നു ജൂഹുവില്‍. അന്ന് വീട്ടിലേക്ക് നടന്നാണ് വരിക. വരുന്ന വഴിയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ സ്വയംഭോഗം ചെയ്യും. ഇതൊരു രോഗമാണ്. എങ്ങനെയാണ് ഇത് നോര്‍മല്‍ ആണെന്ന് ചിന്തിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ഒരാളെത്തുക? '' എന്നും ഭൂമി പറയുന്നു.
അത്തരം അനുഭവമുണ്ടാകുമ്പോള്‍ നമ്മള്‍ ഭയന്ന് അനങ്ങാന്‍ പറ്റാതാകും. എന്ത് ചെയ്യണം എന്ന് അറിയാതെയാകും. ആകെ തകര്‍ന്നു പോകുമെന്നും ഭൂമി പറയുന്നുണ്ട്. ഇത്തരം അനുഭവം തുറന്ന് പറയുന്ന ആദ്യത്തെ താരമല്ല. നേരത്തെ സോനം കപൂര്‍ അടക്കമുള്ളവര്‍ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications