'അയാള്‍ എന്റെ പിന്‍വശത്ത് നുള്ളി, ആ തോണ്ടലും നുള്ളലും ഇപ്പോഴും ട്രോമ'; 14-ാം വയസില്‍ നേരിട്ടത് പങ്കിട്ട് ഭൂമി

ബന്ധങ്ങളും വേരുകളുമില്ലാതെ ബോളിവുഡില്‍ സ്ഥാനം കണ്ടെത്തുക ഏറെ പ്രയാസകരമാണ്. എന്നാല്‍ തന്റെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ ഒരിടം നേടിയ നടിയാണ് ഭൂമി പേഡ്‌നേക്കര്‍. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെയാണ് ഭൂമി കടന്നു വരുന്നത്. കാസ്റ്റിംഗ് ഡയറക്ടറായിരുന്ന ശേഷമാണ് ഭൂമി അഭിനേത്രിയായി മാറുന്നത്. ആയുഷ്മാന്‍ ഖുറാന നായകനായ ദം ലഗാ കെ ഹൈഷ ആയിരുന്നു ആദ്യ സിനിമ. ചിത്രവും ഭൂമിയുടെ പ്രകടനവും കയ്യടി നേടിയതോടെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അതേസമയം ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളാണ് ഭൂമിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും ഭൂമി കയ്യടി നേടാറുണ്ട്. സമാന്തര സിനിമാ ലോകത്തും മുഖ്യധാരയിലുമെല്ലാം ഒരുപോലെ തിളങ്ങാന്‍ ഭൂമിയ്ക്ക് സാധിച്ചിട്ടുണ്ട്.

Bhumi Pednekar

ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം ഭൂമി തുറന്ന് പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. തന്റെ 14-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭൂമി വെളിപ്പെടുത്തിയത്. ആ അനുഭവം തനിക്ക് ഇന്നും വല്ലാത്ത ട്രോമയാണെന്നാണ് ഭൂമി പറഞ്ഞത്. തന്റെ കുടുംബത്തോടൊപ്പം മേളയ്ക്ക് പോയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. ഭൂമിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാനത് വളരെ വ്യക്തമായി തന്നെ ഓര്‍ക്കുന്നുണ്ട്. ബാന്ദ്രയില്‍ വച്ചാണ് സംഭവം. അന്ന് സ്ഥിരമായി മേളകള്‍ നടക്കും. ഞാന്‍ കുടുംബത്തോടൊപ്പമാണ് പോയത്. എനിക്ക് അന്ന് 14 വയസായിരിക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നു. ഞാന്‍ നടക്കുമ്പോള്‍ ഒരാള്‍ എന്റെ നിതംബത്തില്‍ നുള്ളി. ഞാന്‍ തിരിഞ്ഞു നോക്കി. പക്ഷെ ആള്‍ക്കൂട്ടം ആയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. വീണ്ടും വീണ്ടും എന്നെ മോശമായി സ്പര്‍ശിക്കുകയും നുള്ളുകയും ചെയ്തു. എനിക്ക് ഭ്രാന്ത് പിടിച്ചു'എന്നാണ് ഭൂമി പറഞ്ഞത്.

''ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. കൂടെ ബില്‍ഡിംഗിലെ കുട്ടികളും ഉണ്ടായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാനാകെ ഞെട്ടിത്തരിച്ച് പോയിരുന്നു.'' എന്നാണ് തന്റെ അവസ്ഥയെക്കുറിച്ച് ഭൂമി പറഞ്ഞത്. ''എന്താണ് അനുഭവപ്പെട്ടതെന്ന് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആ തോണ്ടലും നുള്ളലും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ശരീരം ഓര്‍ത്തിരിക്കുന്നത് പോലെയാണ്. ആ ട്രോമയില്‍ നിന്നും ഒരിക്കലും മോചനം സാധ്യമല്ല'' എന്നും ഭൂമി കൂട്ടിച്ചേര്‍ക്കുന്നു.

Bhumi Pednekar

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും ആള്‍ക്കൂട്ടം ആയതിനാല്‍ ആരാണ് ചെയ്തതെന്നു മനസിലാകില്ലെന്നും താരം പറയുന്നു. സ്‌കൂളിന് പുറത്ത് വച്ച് പോലും ഫ്ളാഷിംഗ് നേരിട്ട സുഹൃത്തുക്കളുണ്ടെന്നും ഭൂമി ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കൂളില്‍ നിന്നും വരുന്ന വഴി തങ്ങളോട് അപമര്യാദയായി പെരുമാറിയിരുന്നയാളെക്കുറിച്ചും ഭൂമി സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഓട്ടോറിക്ഷ ഡ്രൈവറുണ്ടായിരുന്നു ജൂഹുവില്‍. അന്ന് വീട്ടിലേക്ക് നടന്നാണ് വരിക. വരുന്ന വഴിയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ സ്വയംഭോഗം ചെയ്യും. ഇതൊരു രോഗമാണ്. എങ്ങനെയാണ് ഇത് നോര്‍മല്‍ ആണെന്ന് ചിന്തിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ഒരാളെത്തുക? ''എന്നാണ് ഭൂമി പറയുന്നത്.

അതേസമയം ഭൂമിയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മേരെ ഹസ്ബന്റ് കി ബീവിയാണ് ഭൂമിയുടെ പുതിയ സിനിമ. അര്‍ജുന്‍ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ഭൂമി ഇപ്പോള്‍.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X