'ഫോട്ടോ ഷൂട്ടിനിടെ എന്റെ സാരിയ്ക്ക് തീപിടിച്ചു, പിന്നീട് ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി'; ഭൂമിക ചൗള

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഭൂമിക ചൗള. സൂര്യക്കൊപ്പം അഭിനയിച്ച സില്ലന് ഒരു കാതൽ എന്ന ഒറ്റ ചിത്രം മതി നടിയെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. ഭൂമികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്‌പുരി, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് നടി. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു. തേരേ നാം എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.

മലയാളത്തിൽ മോഹൻലാലിനൊപ്പം ഭ്രമരത്തിലും, ആശ ശരത്ത് പ്രധാന വേഷത്തിൽ എത്തിയ ബഡ്ഡി എന്ന ചിത്രത്തിലും ഭൂമിക അഭനയിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതലായും തെലുങ്ക് സിനിമകളിലാണ് ഭൂമിക അഭിനയിക്കുന്നത്. അതേസമയം, അടുത്തിടെ കിസി കാ ഭായ് കിസി കി ജാൻ എന്ന ഹിന്ദി ചിത്രത്തിലും ഭൂമിക അഭിനയിച്ചിരുന്നു. സൽമാൻ ഖാൻ നായകനായ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് ഭൂമിക അഭിനയിച്ചിരിക്കുന്നത്.

bhumika chawla

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ പിന്നീട് തനിക്ക് ആ അവസരം നഷ്ടമായെന്നും ഭൂമിക വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, രൺവീർ സിങ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ബജ്റാവു മസ്താനിയിലും തന്നെ ആദ്യം കാസ്റ്റ് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുയിരിക്കുകയാണ് ഭൂമിക. 2015 ൽ പുറത്തിറങ്ങിയ ഗംഭീര ഹിറ്റായി മാറിയിരുന്നു.

ഈ സിനിമയിൽ ഒരു വേഷം ആദ്യം തനിക്കാണ് ലഭിച്ചിരുന്നത് എന്നാണ് ഭൂമിക പറയുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള സ്‌ക്രീൻ ടെസ്റ്റ് വരെ നടത്തിയിരുന്നെന്നും എന്നാൽ പിന്നീട് തനിക്ക് ആ വേഷം ലഭിക്കാതെ പോവുകയായിരുന്നു എന്നുമാണ് നടി പറയുന്നത്. വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. തേരേ നാം എന്ന ചിത്രത്തിൽ ശേഷമായിരുന്നു എന്റെ സ്‌ക്രീൻ ടെസ്റ്റ് നടന്നത്.

അദ്ദേഹത്തിന്റെ രീതിയിൽ അന്ന് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അന്നൊരു സിൽക്ക് സാരിയായിരുന്നു ഞാൻ ധരിച്ചിരുന്നത്. ആ ഫോട്ടോ ഷൂട്ടിനിടയിൽ എന്റെ സാരിയ്ക്ക് തീപിടിച്ചു. ഷൂട്ടിന്റെ ഭാഗമായി എന്റെ കൈയ്യിൽ അവർ ഒരു ചിരാത് നൽകിയിരുന്നു. അത് മറിഞ്ഞ് എന്റെ സാരിയിലേക്ക് വീഴുകയായിരുന്നു. അതിലെ എണ്ണയും തിരിയുമൊക്കെ ദേഹത്തേക്ക് വീണു. ആ സംഭവം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും പിന്നീട് ആ സിനിമയിലേക്ക് വിളിച്ചിലെന്നുമാണ് ഭൂമിക പറഞ്ഞത്.

bhumika chawla

അതുപോലെ ഹിറ്റായ മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലും തന്നെ തേടി ഒരു വേഷമെത്തിയിരുന്നെങ്കിലും അതും നടന്നില്ലെന്ന് ഭൂമിക പറഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിൽ ബോളിവുഡിൽ നിന്ന് തനിക്ക് നല്ല വേഷങ്ങൾ ലഭിക്കാതെ പോയെന്ന് ഭൂമിക പറഞ്ഞിട്ടുണ്ട്. തനിക്ക് നല്ലൊരു പിആറോ മറ്റോ ഇല്ലാത്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നാണ് താരം പറഞ്ഞത്. നല്ല അവസരങ്ങളിൽ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ കഴിവിന്റെ നൂറ് ശതമാനം നൽകാൻ തയ്യാറാണെന്നും ഭൂമിക പറഞ്ഞിരുന്നു.

അതേസമയം വൻ പ്രതീക്ഷയോടെയാണ് സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാൻ തീയേറ്ററുകളിലെത്തിയത്. പൂജ ഹെഗ്ഡെയായിരുന്നു നായികയായെത്തിയത്. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്. പാലക് തിവാരി, ഷെഹ്നാസ് ഗിൽ, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി, റാം ചരൺ, ജാസി ഗിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: bhumika chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X