ആഞ്ഞ് ശ്വാസം വലിച്ചാ മരിക്കുന്ന കിഴവന്‍! അയാളുടെ കൈ എന്റെ തുടയിലൂടെ ഇഴയുന്നു; വെളിപ്പെടുത്തി ബിഗ് ബോസ് താരം
തെന്നിന്ത്യന്‍ സിനിമകളിലൂടേയും ബിഗ് ബോസിലൂടെയും ആരാധകരെ നേടിയ നടിയാണ് എഡിന്‍ റോസ്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 18 ലെ മത്സരാര്‍ത്ഥിയായിരുന്നു എഡിന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എഡിന്‍ ഷോയിലെത്തിയത്. കുറച്ച് നാള്‍ മാത്രമേ ഷോയുടെ ഭാഗമാകാന്‍ സാധിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാന്‍ എഡിന് സാധിച്ചിരുന്നു. തന്റെ ബോള്‍ഡ് ലുക്കിലൂടേയും എഡിന്‍ ആരാധകരെ നേടുന്നത്.
ദുബായിലാണ് എഡിന്‍ ജനിച്ചതും വളര്‍ന്നതും. 2020 ലാണ് എഡിന്‍ ഇന്ത്യയിലേക്ക് വരുന്നതും സിനിമകളില്‍ അവസരം തേടുന്നതുമെല്ലാം. 2023 ല്‍ പുറത്തിറങ്ങിയ രവി തേജയുടെ രാവണാസുര എന്ന ചിത്രത്തിലെ ഐറ്റം സോംഗിലൂടെയാണ് എഡിന്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം ബോളിവുഡിലും ശ്രദ്ധ നേടുകയായിരുന്നു. ബിഗ് ബോസിന് ശേഷം എഡിനെ തേടിയെത്തുന്നത് നിരവധി വേഷങ്ങളാണ്.

ഇപ്പോഴിതാ തന്റെ 21-ാം വയസില്‍ നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് തുറന്ന് പറയുകയാണ് എഡിന്‍ റോസ്. റെഡ് എഫ്എം പോഡ്കാസ്റ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് എഡിന്‍ മനസ് തുറന്നത്. ഒരു സിനിമയുടെ കരാറില്‍ ഒപ്പിടാന്‍ പോയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. തന്നോട് പെരുമാറിയത് വൃദ്ധനായ വ്യക്തിയാണെന്നും എഡിന്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അയാള്‍ എനിക്ക് കരാര്‍ തന്നു. ഞാന്‍ ഒപ്പിട്ടു. അടുത്തത് ഞാന്‍ കാണുന്നത് അയാളുടെ കൈ എ്‌ന്റെ തുടയിലൂടെ സഞ്ചരിക്കുന്നതാണ്. ഞാന്‍ അയാളുടെ അടുത്തായാണ് ഇരുന്നത്. തിരക്കഥ എനിക്ക് ഇഷ്ടമായിരുന്നു. വലിയ പേരുകളുണ്ടായിരുന്നു അതില്‍. പിന്നെ അയാള്‍ നാളെ വീണ്ടും വരണമെന്ന് പറഞ്ഞു. ആദ്യത്തെ ദിവസം കാണുന്നത് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ്. അടുത്ത ദിവസം രാത്രി ഏഴ് മണിയ്ക്ക് വരാനാണ് പറഞ്ഞത്. അയാളുടെ വീട്ടില്‍ ഓഫീസ് ഉണ്ട് അയാള്‍ക്ക്. അവിടെ മുഴുവന്‍ ക്യാമറയായിരുന്നു'' താരം പറയുന്നു.

അടുത്ത ദിവസം താന്‍ ചെന്നപ്പോഴും അയാള്‍ തന്റെ തുടയില്‍ കൈ വച്ചുവെന്നാണ് എഡിന്‍ പറയുന്നത്. ''അയാള്‍ ഒരു കിഴവനായിരുന്നു. ആഞ്ഞ് ശ്വാസമെടുത്താന്‍ ചിലപ്പോള്‍ അയാള്‍ മരിച്ചു പോകും. എന്നിട്ടും അയാള്‍ക്ക് അതിന് ധൈര്യം വന്നു. അന്ന് ഞാന്‍ ചെറുപ്പാമണ്. ഇപ്പോള്‍ എനിക്ക് 26 വയസുണ്ട്. ഈ സംഭവം നടക്കുന്നത് 2021ലാണ്. അന്ന് ഞാന്‍ ചെറുപ്പമാണ്'' എന്നും എഡിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അയാള്‍ തന്നെ സ്പര്‍ശിച്ചപ്പോള്‍ ഞെട്ടലും ഭയവും കാരണം താന്‍ അഞ്ച് മിനുറ്റ് നേരം സ്തബ്ധയായി ഇരുന്നുപോയെന്നാണ് എഡിന്‍ പറയുന്നത്.
അയാള്‍ തന്നോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. തന്റെ കഴുത്തില്‍ അയാള്‍ ഉമ്മ വെക്കാന്‍ ശ്രമിച്ചപ്പോഴേക്കും തനിക്ക് സ്ഥലകാല ബോധം തിരികെ കിട്ടിയെന്നും താന്‍ പൊട്ടിത്തെറിച്ചുവെന്നുമാണ് എഡിന്‍ പറയുന്നത്. ''മുറി നിറയെ ക്യാമറയുണ്ടായിട്ടും അയാള്‍ക്കത് ചെയ്യാനുള്ള ധൈര്യമുണ്ടായി. ഞാന്‍ എഴുന്നേറ്റു. കരാര്‍ വലിച്ചു കീറി. അയാളുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞ് അവിടെ നിന്നും പോന്നു. ഇത്തരം സംഭവങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആളുകള്‍ നമ്മളെ ഒറ്റപ്പെടുത്തും. പിന്നീട് കാസ്റ്റ് ചെയ്യാതാകും'' എന്നും എഡിന്‍ പറയുന്നുണ്ട്.


Click it and Unblock the Notifications