For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​​​​​​ഗർഭിണിയാണോയെന്ന് മാധ്യമപ്രവർത്തകർ, പരിഹാസം നിറഞ്ഞ മറുപടിയിലൂടെ വായടിപ്പിച്ച് ബി​ഗ് ബോസ് വിന്നർ

  |

  സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതും ഊഹാപോഹങ്ങൾ ഊതിപെരുപ്പിച്ച് കഥകൾ മെനയുന്നതും നിത്യസംഭവാണ്. അത്തരത്തിലുള്ള സംഭവങ്ങൾക്ക് ഒരിക്കലെങ്കിലും ഇരയായിട്ടുള്ളവരായിരിക്കും ലോകത്തെമ്പാടുമുള്ള സെലിബ്രിറ്റികളിൽ മിക്കവരും അത്തരതത്തിൽ തന്നെ കുറിച്ച് കുറേനാളുകളായി പ്രചരിക്കുകയായിരുന്ന ഒരു വാർത്തയ്ക്ക് കൃത്യമായ മറുപടിയിലൂടെ അവസാനം വരുത്തിയിരിക്കുകയാണ് മോഡലും ഹിന്ദി ബി​ഗോ ബോസ് സീസൺ 12 ഫെയിം ദീപിക കക്കർ.

  Dipika Kakar news, Bigg Boss Winner Dipika Kakar, Dipika Kakar Pregnancy, Dipika Kakar, ദീപിക കക്കർ, ബി​ഗ് ബോസ് വിജയി ദീപിക കക്കർ, ദീപിക കക്കർ ഭർത്താവ്, ദീപിക കക്കർ ഫോട്ടോകൾ

  മാസങ്ങളായി ദീപിക ​ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽമീഡിയകളിൽ ഇത് വൈറലാവുകയും ചെയ്തിരുന്നു. വാർത്തകൾക്ക് പിന്നാലെ താരത്തെ മാസങ്ങളായി വീടിന് പുറത്തേക്ക് കാണാത്തതും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ താരം മടി കാണിക്കുന്നതുമെല്ലാം ആക്കംകൂട്ടി. അവസാന ഷോയ്ക്ക് ശേഷം മാസങ്ങളായി ദീപിക പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാറുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദീപികയെ നഗരത്തിൽ വെച്ച് കാണാനിടയായ പാപ്പരാസികളാണ് ​ഗർഭിണിയാണോ എന്ന ചോദ്യവുമായി വീണ്ടും സമീപിച്ചത്.

  വാർത്തകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് പരിഹാസം കലർന്ന ചിരിയോടെയായിരുന്നു താരത്തിന്റെ മറുപടി. എന്റെ ജീവിതത്തിലെ ഇത്തരം നല്ലകാര്യങ്ങൾ ഞാൻ നിങ്ങളിൽ നിന്നും അറിയുന്നതിൽ സന്തോഷം ഉണ്ടെന്നായിരുന്നു താരം പറഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കഠിനമായ ദിനങ്ങളിലൂടെയാണ് ദീപിക കടന്നുപോകുന്നത്. നടിയുടെ ഭർതൃപിതാവ് സ്ട്രോക്ക് വന്നതിനെ തുർന്ന് ഏറെ നാളുകളായി ചികിത്സയിലാണ്. ജീവൻ നിലനിർത്തുന്നതിനായുള്ള ആശുപത്രി സംവിധാനങ്ങളെല്ലാം താരം ഭർത്താവിന്റെ പിതാവിനായി വീട്ടിലൊരുക്കിയാണ് ശുശ്രൂഷിക്കുന്നത്. ഷെയിബ് ഇബ്രാഹിമാണ് താരത്തിന്റെ ഭർത്താവ്.

  Also read: സൈമ അവാർഡ്സിൽ താരമായി നില, കൊഞ്ചിച്ച് തെന്നിന്ത്യൻ താരസുന്ദരികൾ

  ദീപിക ​ഗർഭിണിയാണെന്ന തരത്തിൽ വന്ന ട്രോളുകൾക്കെതിരെ കടുത്ത ഭാഷയിൽ സോഷ്യൽമീഡിയ വഴിയും താരം നേരത്തെ പ്രതികരിച്ചിരുന്നു. 'ബന്ധങ്ങളുടെ വില അറിയാത്തവരാണ് ഇത്തരം ട്രോളുകൾ നിർമ്മിക്കുന്നത്. തന്റെ ഭർത്താവിന്റെ മാതാപിതാക്കൾ എന്റെ സ്വന്തമായിട്ടാണ് കണക്കാക്കുന്നത്' എന്നായിരുന്നു ദീപിക പ്രതികരിച്ചത്. ശേഷം ദീപികയുടെ ചിന്താ​ഗതികളെ കളിയാക്കിയും നിരവധിപേർ രം​ഗത്തെത്തിയിരുന്നു. സസൂറൽ സിമർ കാ 2 എന്ന ചിത്രത്തിൽ ദീപിക കക്കർ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ചെറിയ വേഷമായിരുന്നിട്ടും ദീപിക അത് മനോഹരമാക്കിയിരുന്നു. 2018ലാണ് ഷൊയ്ബും ദീപികയും മുസ്ലീം മത ആചാരപ്രകാരം വിവാഹിതരായത്.

  Dipika Kakar news, Bigg Boss Winner Dipika Kakar, Dipika Kakar Pregnancy, Dipika Kakar, ദീപിക കക്കർ, ബി​ഗ് ബോസ് വിജയി ദീപിക കക്കർ, ദീപിക കക്കർ ഭർത്താവ്, ദീപിക കക്കർ ഫോട്ടോകൾ

  അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹശേഷം കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രവർത്തിക്കുകയാണ്. സസൂറൽ സിമർ കായുടെ സെറ്റിൽ വെച്ചാണ് ദീപികയും ഷൊയ്ബും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ദീപികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഏവിയേഷൻ മേഖലയിലെ ഉദ്യോ​ഗസ്ഥനെയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. പിന്നാലെ സ്വരചേർച്ച ഇല്ലായ്മയെ തുടർന്ന് ഇരുവരും ബന്ധം വേർപിരിഞ്ഞു.

  Also read: രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

  ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും പങ്കെടുത്തിട്ടുള്ള ദീപികയ്ക്ക് സോഷ്യൽമീഡിയയിൽ വലിയ ആരാധകവൃന്ദമുണ്ട്. 2006 ലാണ് ബി​ഗ് ബോസ് ഷോ ആദ്യമായി ആരംഭിക്കുന്നത്. ഹിന്ദിയിൽ ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബോളിവുഡിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. നടൻ അർഷാദ് വർഷി ആയിരുന്നു ആദ്യം ഷോ അവതരിപ്പിച്ചത്.

  പിന്നീട് ശിൽപ ഷെട്ടി, അമിതാഭ് ബച്ചൻ എന്നിവരും ഷോ അവതരിപ്പിച്ചിരുന്നു നിലവിൽ സൽമാൻഖാനാണ് ബിഗ്ബോസ് അവതരിപ്പിക്കുന്നത്. ബിഗ് ബോസ് സീസൺ 12 മുതലാണ് ഹിന്ദി ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. 2018 ലായിരുന്നു ഷോ ആരംഭിച്ചത്. ദീപിക കക്കർ ഇബ്രാഹിം ആയിരുന്നു ഷോയുടെ വിജയി. ശ്രീശാന്ത് ആയിരുന്നു റണ്ണറപ്പ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദീപിക. നിലവിൽ കഹാം ഹം കഹാ തും എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്.

  ചേട്ടനൊപ്പം മണാലിയില്‍ ഡാന്‍സ് കളിച്ച് വിസ്മയ മോഹന്‍ലാല്‍ | FilmiBeat Malayalam

  Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  Read more about: bigg boss bollywood
  English summary
  Bigg Boss Hindi 12 Winner Dipika Kakar Gives A Sassy Reply To A Media Person Who Asked About Her Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X