ഹിജാബ് ധരിച്ചതിനെതിരെ പരിഹാസം; യുവാവിന് ചുട്ടമറുപടി നല്‍കി സന ഖാന്‍

നടിയായും ബിഗ് ബോസ് മത്സാര്‍ത്ഥിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സന ഖാന്‍. ഈയ്യടുത്തായിരുന്നു സന ഖാന്‍ മതം മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സന ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഹിജാബ് ധരിക്കുന്നതിനെ പരിഹസിച്ചൊരാള്‍ക്ക് സന നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്.

കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചിട്ടുള്ള തന്റെയൊരു ചിത്രം സന പങ്കുവച്ചിരുന്നു. ഇതിന് ഒരാള്‍ നല്‍കിയ കമന്റ്, ഒരു ഹിജാബിന് പിന്നില്‍ മറഞ്ഞിരിക്കാനാണെങ്കില്‍ പിന്നെ വിദ്യാഭ്യാസത്തിന് എന്ത് പ്രസക്തി എന്നതായിരുന്നു. ഈ കമന്റിനാണ് സന ഖാന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഹിജാബ് ധരിച്ചു കൊണ്ട് തന്നെ എന്റെ ബിസിനസ് നോക്കാനും, നല്ല ബന്ധുക്കളെ നേടാനും നല്ല ഭര്‍ത്താവിനെ ലഭിക്കാനും സാധിക്കുമെങ്കില്‍ പിന്നെന്ത് വേണം. എന്നായിരുന്നു സനയുടെ മറുപടി.

Sana Khan

ഏറ്റവും പ്രധാനപ്പെട്ടത് അള്ളാഹ് തന്നെ സംരക്ഷിക്കുന്നത് എന്നതാണെന്നും സന ഖാന്‍ പറഞ്ഞു. താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇത് നേട്ടമല്ലേയെന്നും സന ചോദിക്കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ബോളിവുഡിലും തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സന. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് സന ഖാന്‍. ക്ലൈമാസ് ആയിരുന്നു സന ഖാന്‍ അഭിനയിച്ച മലയാള സിനിമ. ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച സന ഖാന്‍ സിനിമയില്‍ നിന്നും വിനോദ മേഖലയില്‍ നിന്നും താന്‍ പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹം.

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X