For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനോട് എന്റെ കാലില്‍ പിടിക്കാന്‍ പറഞ്ഞു, അവള്‍ തന്നെ എന്റെ തുണിയഴിച്ചു; ദുരനുഭവം പറഞ്ഞ് ബിഗ് ബോസ് താരം

  |

  ബിഗ് ബോസ് ഒടിടിയിലൂടെ ആരാധകരുട ശ്രദ്ധ നേടിയ താരമാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ലുക്കിലൂടെയാണ് ഉര്‍ഫി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായി മാറിയത്. ബഡേ ഭയ്യ കി ദുല്‍ഹനിയ, ഡായന്‍, യേ രിഷ്ത ക്യാ കെഹ്ലാത്ത ഹേ, കസൗട്ടി സിന്ദഗി കേ, ആയെ മേരെ ഹംസഫര്‍ എന്നീ പരമ്പരകളിലൂടെയാണ് ഉര്‍ഫി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നത്. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ഉര്‍ഫി ഇന്നത്തെ ജീവിതവിജയം നേടിയത്.

  സ്റ്റാർ മാജിക് താരം ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  നടിയാകാന്‍ ഉര്‍ഫി സ്വന്തം വീട്ടില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. ഇന്‍ഡസ്ട്രിയില്‍ യാതൊരു ബന്ധങ്ങളുമില്ലാതെയായിരുന്നു ഉര്‍ഫി അഭിനേത്രിയാവുക എന്ന ലക്ഷ്യത്തിന് പിന്നാലെ പോകാന്‍ ഇറങ്ങിത്തിരിഞ്ഞത്. അഭിനേത്രിയാകണമെന്ന സ്വപ്‌നം മാത്രമായിരുന്നു ഉര്‍ഫിയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഉര്‍ഫി മനസ് തുറന്നിരിക്കുകയാണ്. വിശദമായി വായിക്കാം.

  ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ഫി മനസ് തുറന്നത്. വീട്ടില്‍ നിന്നും ഇറങ്ങി വന്നതിനെക്കുറിച്ചും പ്രൊഫഷണല്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനക്കുറിച്ചുമെല്ലാം ഉര്‍ഫി മനസ് തുറക്കുന്നുണ്ട്. ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീല രംഗം ചിത്രീകരിച്ചുവെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നുണ്ട്. വനിത നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഉര്‍ഫിയ്ക്ക് മോശം അനുഭവമുണ്ടായത്.

  ''എന്റെ ആദ്യത്തെ ദിവസമായിരുന്നു. ആ നിര്‍മ്മാതാവ്, അവള്‍ എന്നോട് മോശമായാണ് പെരുമാറിയത്. ഭര്‍ത്താവിന്റെ സഹോദരന്‍ എന്നെ നോക്കുന്ന രംഗമായിരുന്നു അത്. അതിന അവര്‍ എന്തൊക്കയോ ആക്കി മാറ്റുകയായിരുന്നു. അവള്‍ അവനോട് എന്റെ കാലില്‍ പിടിക്കാന്‍ പറഞ്ഞു. സാരി ഉയര്‍ത്താന്‍ പറഞ്ഞു. പാന്റി കാണണമെന്ന് പറഞ്ഞു. അവള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ഞാന്‍ മനസിലാക്കി. എന്നെകൊണ്ട് ഒരു ലെസ്ബിയന്‍ രംഗം തന്നെ ചെയ്യിപ്പിച്ചു'' ഉര്‍ഫി പറയുന്നു.

  ''ഞാന്‍ ബെഡില്‍ ഇരുന്ന് കരയുകയായിരുന്നു. എന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കല്ലേ എന്ന് പറഞ്ഞായിരുന്നു കരഞ്ഞിരുന്നത്. പക്ഷെ നീ കരാറില്‍ ഒപ്പിട്ടതാണെന്ന് പറഞ്ഞു കൊണ്ട് അവള്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഞാന്‍ നിസ്സഹയായിരുന്നു. എനിക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയും വിവസ്ത്രയായിരുന്നു. അവള്‍ക്കും ഒരു ഐഡിയയുമുണ്ടായിരുന്നില്ല. രണ്ട് പേരും കരഞ്ഞു. അവള്‍ എന്റെ വസ്ത്രങ്ങള്‍ മാറ്റി. എന്റെ വസ്ത്രം അഴിക്കരുതെന്ന് ഞാന്‍ യാചിച്ചു. അവള്‍ തന്നെ വന്ന് എന്റെ വസ്ത്രം അഴിച്ചു. അടുത്ത ദിവസം ഞാന്‍ അവിടേക്ക് പോകുന്നത് നിര്‍ത്തി. അതിന് അവര്‍ എനിക്ക് നാല്‍പ്പത് ലക്ഷത്തിന്റെ നോട്ടീസ് അയച്ചു. എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നി'' എന്നാണ് ഉര്‍ഫി പറയുന്നത്.

  ചെറിയ പ്രായത്തില്‍ തന്നെ വീട് വിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ ഉര്‍ഫി മനസ് തുറക്കുന്നുണ്ട്. ''എനിക്ക് വീട് വിടുകയല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. എനിക്ക് മറ്റൊരു ഓപ്ഷനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ വീട്ടില്‍ നിന്നും പോകില്ലായിരുന്നു. അച്ഛന്റെ പണം ആസ്വദിച്ചേനെ. അദ്ദേഹത്തിന്റെ കാശ് പൊട്ടിച്ച് നടന്നേനെ. പണം ഇല്ലാത്തതിനാല്‍ ചെറിയ ജോലികള്‍ പോലും ചെയ്തു, ജീവിക്കാന്‍ വേണ്ടിയായിരുന്നു'' എന്നാണ് ഉര്‍ഫി പറഞ്ഞത്.

  Also Read: പപ്പയുടെ പേര് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിംപല്‍

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ''എനിക്ക് പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാകണമായിരുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ പഠിക്കൂ, ഭര്‍ത്താവിന്റെ വീട്ടില്‍ പോയി എന്ത് ചെയ്യുമെന്ന് പറയുമ്പോള്‍ തങ്ങളുടെ മാതാപിതാക്കളോട് ഉര്‍പി ജാവേദിനെ നോക്കൂ, അവരെ പോലെയാകണമെന്ന് പറയാന്‍ അവര്‍ക്ക് സാധിക്കണം'' എന്നാണ് ഉര്‍ഫി പറഞ്ഞത്. ''പെണ്‍കുട്ടികള്‍ അഭിപ്രായം പാടില്ലെന്ന് കേള്‍ക്കേണ്ടി വന്ന പെണ്‍കുട്ടിയാണ് ഞാന്‍. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. മക്കള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മാത്രമാണ് അവര്‍ ചിന്തിക്കുന്നത്.് പുരുഷന്മാരുടെ മുന്നില്‍ സംസാരിക്കാന്‍ പാടില്ല. ശരീരം മറച്ച് വസ്ത്രം ധരിക്കണമായിരുന്നു. ഇതൊക്കെയാണ് എന്നെ റിബല്‍ ആക്കിയത്'' ഉര്‍ഫി പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss OTT Fam Urfi Javed Reveals Why She Had To Run Away From Her Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X