ആണുങ്ങള്‍ക്ക് പരസ്യമായി കുടിക്കാം, കുടി നിര്‍ത്താം; ഞാന്‍ കുടിച്ചപ്പോള്‍ മദ്യപയാക്കി അപമാനിച്ചു: പൂജ ഭട്ട്

മലയാളത്തില്‍ ബിഗ് ബോസ് അഞ്ചാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഹിന്ദിയില്‍ ബിഗ് ബോസിന്റെ ഒടിടി പതിപ്പ് സീസണ്‍ 2 ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ 17 നായിരുന്നു ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. സിനിമാ താരങ്ങളും ടെലിവിഷന്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുമെല്ലാം ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ഈ സീസണോടെയാണ് സല്‍മാന്‍ ഖാനും ഒടിടിയിലെത്തുന്നത്.

ബിഗ് ബോസ് ഒടിടിയിലെത്തിയവരില്‍ തീര്‍ത്തും അപ്രതീക്ഷിതമായ എന്‍ട്രിയായിരുന്നു പൂജ ഭട്ടിന്റേത്. ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നും വരുന്ന നടിയും സംവിധായകയുമാണ് പൂജ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ പൂജ ഭട്ട് ആലിയ ഭട്ടിന്റെ അര്‍ധ സഹോദരിയുമാണ്. ഒരുപക്ഷെ ബിഗ് ബോസിന്റെ ഭാഗമാകുന്ന ബോളിവുഡിന്റെ മുന്‍നിര താരകുടുംബങ്ങളില്‍ നിന്നുമുള്ള ആദ്യ അംഗം കൂടിയായിരിക്കണം പൂജ ഭട്ട്.

Pooja Bhatt

തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തുറന്ന് പറയുന്ന ശീലക്കാരിയാണ് പൂജ ഭട്ട്. ബിഗ് ബോസ് വീട്ടിലും പൂജ അങ്ങനെ തന്നെയായിരിക്കും എന്ന സൂചനയാണ് ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്നത്. രണ്ടാം ദിവസം സൈറസ് ബറോച്ചയുമായു നടന്ന സംസാരത്തിനിടെ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് പൂജ ഭട്ട് മനസ് തുറന്നിരുന്നു. തന്റെ 44-ാം വയസിലാണ് പൂജ ഭട്ട് മദ്യത്തില്‍ നിന്നും മുക്തി നേടുന്നത്.

''എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു. അതൊരു പ്രശ്‌നമായിരുന്നു. അതിനാലാണ് ഞാനത് തിരിച്ചറിയാനും ഉപേക്ഷിക്കാനും തീരുമാനിച്ചത്'' എന്നാണ് പൂജ ഭട്ട് പറയുന്നത്. ''സമൂഹം പുരുഷന്മാര്‍ക്ക് ലൈസന്‍സ് തന്നിട്ടുണ്ട്. അവര്‍ക്ക് പരസ്യമായി തന്നെ മദ്യത്തിന് അടിമയായതിനെക്കുറിച്ചും മുക്തരായതിനെക്കുറിച്ചുമൊക്കെ സംസാരിക്കാം. പക്ഷെ സ്ത്രീകള്‍ പരസ്യമായി മദ്യപിക്കാറില്ല. അതിനാല്‍ പരസ്യമായി മുക്തരാകാറുമില്ല. ഞാന്‍ പരസ്യമായി മദ്യപിച്ചിരുന്ന ആളാണ്. അതുകൊണ്ട് തന്നെ അതില്‍ മുക്തയാകാന്‍ ശ്രമിക്കുമ്പോള്‍ എന്തിന് രഹസ്യമായി ചെയ്യണം എന്ന് ചിന്തിച്ചു'' എന്നും പൂജ പറയുന്നു.

തന്റെ നാല്‍പ്പത്തിനാലാം വയസിലാണ് താന്‍ മദ്യപാനം ഉപേക്ഷിക്കുന്നത് എന്നാണ് പൂജ പറയുന്നത്. തന്നെ ആളുകള്‍ മദ്യപ എന്നായിരുന്നു വിളിച്ചിരുന്നത്. താനവരോട് താന്‍ റിക്കവറിംഗ് ആല്‍ക്കഹോളിക് ആണെന്ന് തിരുത്തുമെന്നും പൂജ പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് പൂജ ഭട്ട് സംസാരിച്ചിട്ടുണ്ട്. പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലും താരം ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്.

Pooja Bhatt

''എന്തും രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്ത ആളുടെ മകളാണ് ഞാന്‍. അത് തന്നെയാണ് ഞാനും ഉല്‍ക്കൊണ്ടത്. അതിനാല്‍ മദ്യപിച്ചപ്പോള്‍ ഞാന്‍ വിശാലമായി തന്നെ മദ്യപിച്ചു. മദ്യം നമ്മളുടെ ശരീരത്തിന് ദോഷം ചെയ്യുമ്പോഴും കുടിക്കാനുള്ള ത്വര കൂടിക്കൊണ്ടിരിക്കും. മനസിനെ മാറ്റും. കൂടെയുള്ളവരെക്കുറിച്ച് വര്‍ണാഭമായ കാഴ്ചപ്പാടുകളുണ്ടാകും'' എന്നാണ് പൂജ പറഞ്ഞത്.

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു പൂജ ഭട്ട്. ഓണ്‍ സ്‌ക്രീനിലെ ബോള്‍ഡ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഓഫ് സ്‌ക്രീനിലും ബോള്‍ഡായിരുന്നു. അതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത പൂജ സഡക്ക് 2വിലൂടെയാണ് തിരികെ വരുന്നത്. ബോംബെ ബീഗം എന്ന സീരീസലൂടെ ഒടിടി ലോകത്തും പൂജ ഭട്ട് സാന്നിധ്യം അറിയിച്ചു. ജിയോ സിനിമയിലാണ് ബിഗ് ബോസ് ഒടിടി സീസണ്‍ 2 സംപ്രേക്ഷണം ചെയ്യുന്നത്. ആറ് എപ്പിസോഡുകളുള്ള ഷോയില്‍ 13 മത്സരാര്‍ത്ഥികളാണുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X