ഞാനിപ്പോഴും ഗര്‍ഭിണിയാണ്, കുഞ്ഞ് ജനിക്കുന്നില്ലെന്നേയുള്ളൂ; ആശംസകള്‍ക്ക് നന്ദിയെന്നും ബിപാഷ
ബോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളാണ് ബിപാഷ ബസു. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹങ്ങളോ ഇല്ലാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് ബിപാഷ ബസു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, ബാംഗാളി ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബിപാഷ. 2001 ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ബിപാഷയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബിപാഷ. നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആണ് ബിപാഷയുടെ ഭര്‍ത്താവ്.
ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ് ബിപാഷയും കരണും. 2016 ഏപ്രില്‍് 30 നായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരദമ്പതികള്‍. തങ്ങളുടെ രസകരമായ നിമിഷങ്ങള്‍ മങ്കി ലവ് എന്ന പേരില്‍ പങ്കുവെക്കാറുണ്ട് താരങ്ങള്‍. പഞ്ചാബ് സ്വദേശിയാണ് കരണ്‍. ബിപാഷയാകട്ടെ ബംഗാള്‍ സ്വദേശിയും. തങ്ങളുടെ വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ താരങ്ങള്‍ വളരെ രസകരമായാണ് ആഘോഷിക്കുന്നത്.

എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കരണും ബിപാഷയും പ്രണയത്തിലാകുന്നത്. അതേസമയം വിവാഹത്തിന് പിന്നാലെ കരണും ബിപാഷയും നിരന്തരം കേള്‍ക്കുന്ന ചോദ്യം കുട്ടികളെക്കുറിച്ചുള്ളതാണ്. ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ബിപാഷ. താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ ്‌സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ താനും കരണും ഗൗനിക്കാറില്ലെന്നാണ് ബിപാഷ പറയുന്നത്. ആളുകള്‍ക്ക് അവര്‍ ആഗ്ര്ഹിക്കുന്നത് പോലെ വിശ്വസിക്കാമെന്നാണ് ബിപാഷ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''ഞങ്ങളതൊന്നും ഗൗനിക്കാറില്ല. ഞാന്‍ ഗര്‍ഭിണി ആണെന്നോ ഞാന്‍ ഗര്‍ഭിണി അല്ലെന്നോ വീണ്ടും ഗര്‍ഭിണി എന്നോ ഗര്‍ഭിണി അല്ലെന്നോ അവര്‍ക്ക് വിശ്വസിക്കാം. കുട്ടികള്‍ ജനിച്ചില്ലെങ്കിലും ഞാന്‍് വീണ്ടും ഗര്‍ഭിണയാകും. വീണ്ടും ഗര്‍ഭിണി അല്ലെന്ന് പറയും'' എന്നാണ് ബിപാഷ പറഞ്ഞത്. അതേസമയം താനും കരണും കുട്ടികളെക്കുറിച്ചും കുടുംബം വലുതാക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. തങ്ങളെക്കുറിച്ചുള്ള ആരാധകരുടെ ചിന്തകള്‍ക്കും അവരുടെ കരുതലിനും നന്ദി പറയുകയായിരുന്നു ബിപാഷ ചെയ്തത്.

''ആളുകള്‍ ഞങ്ങള്‍ക്ക് ആശംസകള്‍ നേരുകയാണ്. ഞങ്ങള്‍ക്കൊരു കുടുംബമായി കാണാന്‍ അവര്‍ ആഗ്രഹിക്്കുന്നു. അതൊരു മോശം കാര്യമല്ല. അതുകൊണ്ട് തന്്‌നെ അതിനെ ഗുരുതരമായൊരു പ്രശ്‌നമായി കാണേണ്ടതില്ല. അവര്‍ ഞങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നത് മോശം കാര്യമല്ല. ആളുകള്‍ എന്ത് പറഞ്ഞാലും അതില്‍ എന്തെങ്കിലും നല്ലത് കണ്ടെത്താനാകണം'' എന്നായിരുന്നു ബിപാഷ പറഞ്ഞത്. കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ബിപാഷ തന്റെ 43-ാം ജന്മ ദിനം ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വീഡിയോയില്‍ കരണ്‍ ബിപാഷയ്ക്ക് വേണ്ടി ബര്‍ത്ത് ഡേ പാട്ട് പാടിക്കൊടുക്കുന്നതും കാണാം സാധിക്കുമായിരുന്നു.

മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. അജ്‌നബിയായിരുന്നു ആദ്യ സിനിമ. പിന്നാലെ വന്ന റാസും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ജിസം, ഫൂട്ട്പാത്ത്, ചെഹര, നോ എന്‍ട്രി, ഓംകാര, ധൂം 2, ഗോള്‍, റേസ്, തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ത്രില്ലര്‍ സിനിമകളാണ് ബിപാഷയെ ജനപ്രീയ ആക്കി മാറ്റുന്നത്. 2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍് പുറത്തിറങ്ങിയ സിനിമ. പിന്നീട് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനിലാണ് കരണുമായി പ്രണയത്തിലാകുന്നത്. 2020 ല്‍ ഡെയ്ഞ്ചറസ് എന്ന വെബ് സീരിസിലൂടെ ഡിജിറ്റല്‍ അരങ്ങേറ്റം നടത്തിയിരുന്നു ബിപാഷ. ടെലിവിഷനിലൂടെ താരമായി മാറിയ നടനാണ കരണ്‍. പിന്നീടാണ് സിനിമയിലെത്തുന്നത്.


Click it and Unblock the Notifications