For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനായുള്ള ശ്രമം പാടേ ഉപേക്ഷിച്ചിരുന്നു, ഗര്‍ഭാകാലത്ത് ശരീരത്തില്‍ ഒരുപാട് മാറ്റമുണ്ടായി: ബിപാഷ

  |

  ബോളിവുഡ് താരങ്ങളില്‍ അച്ഛനും അമ്മയുമാകാന്‍ ഒരുങ്ങുന്ന താരജോഡിയാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം താരങ്ങള്‍ ആരാധകരെ അറിയിച്ചത്. ഗര്‍ഭകാല ഫോട്ടോഷൂട്ട് നടത്തിയാണ് ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കുവച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയത്.

  Also Read: അത് ആലിയയുടെ മാത്രം കുഞ്ഞല്ല! ഒരു ഭാര്യയും പൊറുക്കില്ല; ആലിയയെ അപമാനിച്ച് രണ്‍ബീര്‍; പൊട്ടിത്തെറിച്ച് ആരാധകര്‍

  ബിപാഷയും കരണും പരിചയപ്പെടുന്നത് എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. ചിത്രത്തിലെ നായകനും നായികയും ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. 2016 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. പിന്നാലെ ബിപാഷ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയിലൂടെ താരം നിരന്തരം ആരാധകരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.

  ബിപാഷ ഗര്‍ഭിണിയാണെന്ന് നേരത്തെ പലപ്പോഴായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നതും വസ്തുതയാണ്. ഒടുവില്‍ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചു കെണ്ട് കഴിഞ്ഞ ദിവസം ബിപാഷ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ബിപാഷയും കരണും ചേര്‍ന്ന് മനോഹരമായൊരു ഗര്‍ഭകാല ഫോട്ടോഷൂട്ടും നടത്തുകയുണ്ടായി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

  ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചും കുഞ്ഞുണ്ടാവുക എന്ന സ്വപ്‌നത്തെക്കുറിച്ചുമൊക്കെ ബിപാഷ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''ജീവിതത്തില്‍ ശ്രദ്ധിക്കുക എന്നതായിരുന്നു എന്നും പ്ലാന്‍. കുട്ടിയുണ്ടാവണം എന്നതില്‍ വളരെ കുറച്ച് മാത്രമേ ജോലി ചെയ്തിരുന്നുള്ളൂ. പക്ഷെ പിന്നെ പെട്ടെന്ന് ജോലി ചെയ്യാന്‍ തുടങ്ങി. കുറച്ച് സമയമെടുത്തു. 2020 ല്‍ ലോക്ക്ഡൗണ്‍ വന്നു. ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകാത്ത അവസ്ഥ. ഇതോടെ കുട്ടിയെന്ന സ്വപ്‌നം പാടെ ഉപേക്ഷിച്ചതാണ്. ഒരു വര്‍ഷം ശ്രമിച്ചതേയില്ല. 2021 പിന്നേയും ശ്രമം ആരംഭിച്ചു. ഇത്തവണ ദൈവം കനിവ് കാണിച്ചു''.

  ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ദിവസത്തെക്കുറിച്ചും ബിപാഷ സംസാരിക്കുന്നുണ്ട്. ''അത് വളരെ വൈകാരികമായൊരു ദിവസമായിരുന്നു. ഞാനും കരണും എന്റെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു. എനിക്ക് ആദ്യം പറയേണ്ടിയിരുന്നത് അമ്മയോടായിരുന്നു. എല്ലാവരും വികാരഭരിതരായി. എനിക്കും കരണിനുമൊരു കുട്ടി എന്നത് അമ്മയുടെ സ്വപ്‌നമായിരുന്നു. എനിക്കെന്നും വിശ്വാസമുണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. ഞാന്‍ ഒരുപാട് അനുഗ്രഹീതയാണ്' എന്നാണ് ബിപാഷ പറയുന്നത്.

  എന്നും ഫിറ്റ്‌നസിന്റെ പേരില്‍ പ്രശംസിക്കപ്പെട്ടിട്ടുള്ള താരമാണ് ബിപാഷ. തന്റെ 43-ാം വയസിലാണ് ബിപാഷ ഗര്‍ഭിണിയാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ബിപാഷ സംസാരിക്കുന്നുണ്ട്. ''എന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ ഘട്ടത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ശരീരം ഇങ്ങനെ മാറുമെന്ന് കരുതിയിരുന്നില്ല. ഈ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. പക്ഷെ ഞാന്‍ എല്ലാത്തിലും കംഫര്‍ട്ടബിള്‍ ആണ്'' എന്നാണ് താരം പറയുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  ''ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം, പുതിയ കാലം, പുതിയ പ്രകാശം. മുമ്പത്തേതിനേക്കാള്‍ പൂര്‍ണമാക്കുന്ന ഒന്ന്. ഞങ്ങള്‍ ഈ ജീവിതം തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു. പിന്നെ ഞങ്ങള്‍ കണ്ടുമുട്ടി. അന്നു മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. രണ്ട് പേര്‍ മാത്രമായി കുറേ നാളായി. ഇതുവരെ രണ്ടു പേരായിരുന്നു ഞങ്ങള്‍ ഇനി മൂന്ന് പേരായിരിക്കും. ഞങ്ങളുടെ കുട്ടി ഉടനെ തന്നെ ഞങ്ങള്‍ക്കൊപ്പം ചേരും'' എന്നായിരുന്നു ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ട് ബിപാഷ കുറിച്ചത്.

  2001 ല്‍ അജ്‌നബീ എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ്, ജിസം, ഫൂട്ട്പാത്ത്, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ്, തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: bipasha basu
  English summary
  Bipasha Basu Opens Up About The Journey To Be Pregnant And Changes In Her Body
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X