പാപ്പരാസികള്‍ക്ക് മുന്നില്‍ ബോബി ഡിയോളിനെ അപമാനിച്ച് ഭാര്യ; വീഡിയോ വൈറല്‍
തൊണ്ണൂറുകളിലെ മിന്നും താരമായിരുന്നു ബോബി ഡിയോള്‍. അച്ഛന്‍ ധര്‍മ്മേന്ദ്രയുടേയും ചേട്ടന്‍ സണ്ണി ഡിയോളിന്റേയും പാതയിലൂടെ ബോബിയും സിനിമയിലെത്തുകയായിരുന്നു. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ബോബിയ്ക്ക് സാധിച്ചു. 1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന അരങ്ങേറ്റ സിനിമ തന്നെ വലിയ വിജയമായതോടെ പിന്നെ ബോബിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
താനിയ അഹൂജയാണ് ബോബിയുടെ ജീവിതപങ്കാളി. ഒരു ഹോട്ടലില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് ബോബി താനിയയെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ താരത്തിന് താനിയയോട് പ്രണയം തോന്നുകയായിരുന്നു. 1996 ല്‍ താനിയയും ബോബിയും വിവാഹം കഴിക്കുകയും ചെയ്തു. ആര്യമന്‍, ധരം എന്നിങ്ങനെ രണ്ട് മക്കളും ജനിച്ചു ബോബിയ്ക്കും താനിയയ്ക്കും.

ഇപ്പോഴിതാ മുംബൈയില്‍ നടന്നൊരു താരവിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബോബിയുടേയും താനിയയുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീഡിയോയില്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ബോബി തന്റെ ഭാര്യയെ ക്ഷണിക്കുന്നതാണുള്ളത്. എന്നാല്‍ താല്‍പര്യമില്ലാത്ത ഭാവത്തില്‍ ബോബിയുടെ കൈ പിടിക്കാന്‍ മടിച്ചു കൊണ്ട് മറുവശത്തേക്ക് മാറി നിന്നാണ് താനിയ പോസ് ചെയ്യുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭാര്യ തന്റെ ക്ഷണം നിരസിച്ചതിന്റെ നീരസം ബോബിയുടെ മുഖത്തു നിന്നും വായിച്ചെടുക്കാനും സാധിക്കുന്നുണ്ട്. ഭാര്യ ബോബിയെ നാണംകെടുത്തിയെന്നും ബോബിയുടെ മുഖത്തുണ്ടായിരുന്നു എല്ലാമെന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ പറയുന്നത്. താനിയ ആശ്രമം കണ്ടിട്ടുണ്ടാകുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഒരിടവേളയ്ക്ക് ശേഷം ഒടിടി സീരീസുകളിലൂടെ തിരികെ വന്നിരിക്കുകയാണ് ബോബി ഡിയോള്‍. ആശ്രമം സീരീസിലൂടെ ശക്തമായി തിരികെ വരാന്‍ ബോബിയ്ക്ക് സാധിച്ചിട്ടുണ്ട്. ഹിറ്റായി മാറിയ സീരീസിന്റെ രണ്ടാം സീസണും വലിയ വിജയമായിരുന്നു. ഈ സീസണില്‍ ബോബി ഡിയോളും ഇഷ ഗുപ്തയും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. സീരീസില്‍ ആള്‍ദൈവമായാണ് ബോബിയെത്തുന്നത്.


Click it and Unblock the Notifications