For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്കാലത്ത് ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് അക്ഷയ് കുമാർ

  |

  ലൈം​ഗീകാതിക്രമത്തിന് ഇരയാവുന്ന കുഞ്ഞുങ്ങളുടെ എണ്ണം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും വർധിച്ച് വരുന്ന തരത്തിലാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എണ്ണത്തിൽ സ്ത്രീകൾക്കെതിരായ ലൈം​ഗീകാതിക്രമങ്ങൾക്ക് തുല്യമാണ് കുട്ടികൾക്ക് നേരെ നടക്കുന്ന ലൈം​ഗീകാതിക്രമങ്ങൾ. വണ്ടിപ്പെരിയാറും വാളയാറും കടന്ന് ബാലപീഡനങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കപ്പുറം ആഴത്തിലുള്ള ചിന്തയും ഇടപെടലും ആവശ്യമാണ്. അടുത്ത ബന്ധുക്കൾ, അപരിചിതർ ചിലപ്പോൾ രക്ഷാകർത്താക്കൾ തന്നെയും കുട്ടികൾ ലൈം​ഗീകാതിക്രമത്തിന് ഇരയായി തീരുന്നതിന് കാരണമാകാറുണ്ട്.

  Also Read: സെയ്ഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുഹൃത്തുക്കൾ പോലും ഉപദേശിച്ചിരുന്നുവെന്ന് കരീന

  ഇന്ന് സിനിമാ താരങ്ങളായവർ പോലും കുട്ടിക്കാലത്ത് ലൈം​ഗീകാതിക്രമത്തിന് ഇരയായ അനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആമിർഖാന്റെ മകൾ ഐറ ഖാൻ, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്. കുട്ടിക്കാലത്തെ അനുഭവങ്ങൾ പിന്നീട് എത്രത്തോളം ഭയാനകമായിരുന്നുവെന്നും ആ അവസ്ഥയെ എങ്ങനെ മറികടന്നുവെന്നെല്ലാം താരങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടൻ അക്ഷയ് കുമാറും കുട്ടിക്കാലത്തെ ദുരനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

  Also Read: 'വണ്ണം എപ്പോൾ വേണമെങ്കിലും കൂടാം കുറയാം, ഉപദേശിക്കുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല'-സമീറ റെഡ്ഡി

  താനും കുഞ്ഞായിരുന്നപ്പോൾ ലൈം​ഗീകമായി ചൂഷണം ചെയ്യപ്പെട്ടിരുന്നുവെന്നാണ് അക്ഷയ് കുമാർ പറയുന്നത്. പ്രായത്തെക്കുറിച്ച് പോലും ശ്രദ്ധിക്കാത്തവിധം സമൂഹത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അക്ഷയ്കുമാർ ആവശ്യപ്പെടുന്നുണ്ട്. ‌തനിക്ക് ആറ് വയസുള്ളപ്പോൾ ഞാൻ ഒരു അയൽവാസിയുടെ വീട്ടിലേക്ക് പോകുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്ററിൽ നിന്നാണ് ലൈം​ഗീകമായ ചൂഷണം നേരിടേണ്ടി വന്നതെന്നും അക്ഷയ് കുമാർ പറഞ്ഞു. താൻ ശരിക്കും അസ്വസ്ഥനായിയെന്നും അച്ഛനോട് കാര്യം തുറന്ന് പറഞ്ഞതിനാൽ പൊലീസിൽ പരാതി നൽകിയെന്നും അക്ഷയ് പറയുന്നു. പരാതി നൽകിയതോടെ പൊലീസ് അന്വേഷണം നടത്തി അയാളെ അറസ്റ്റ് ചെയ്തുവെന്നും അക്ഷയ് കുമാർ പറഞ്ഞു. 'പരാതി കൊടുത്തത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. അയാൾക്കെതിരെ മുമ്പും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞാൻ പൊതുവെ ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ മിടയുള്ള ഒരു കുട്ടിയായിരുന്നു. പക്ഷെ എന്റെ മാതാപിതാക്കളോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്നും സന്തോഷിക്കുന്നു' അക്ഷയ് കുമാർ പറഞ്ഞു.

  2018 ൽ ബിബിസി നടത്തിയ ഒരു സർവേയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് കണ്ടെത്തിയത്. 2016ലെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് നമ്മുടെ രാജ്യത്ത് ഓരോ 13 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് ഈ കണക്കുകൾ ശരിക്കും സങ്കടകരവും നിരാശാജനകവുമാണ്. നാമെല്ലാവരും കൂട്ടായ പരിശ്രമം നടത്തിയാൻ മാത്രമെ ജനങ്ങളെ ബോധവൽക്കരിക്കാനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് അറുതി വരുത്താനും സാധിക്കൂ. ബോളിവുഡ് സിനിമയിലെ സൂപ്പർ നായികമാരായ ദീപിക പദുകോൺ മുതൽ സുസ്മിത സെൻ വരെയുള്ള താരങ്ങൾക്കും കുട്ടിക്കാലത്ത് ലൈം​ഗീക ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. പതിനാല് പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ദീപികയ്ക്ക് ജീവത്തിൽ ആ ദുരനുഭവം ഉണ്ടായത്. 'ഒരു വൈകുന്നേരം ഞാനും കുടുംബവും തെരുവിലൂടെ നടക്കുകയായിരുന്നു. ശേഷം ഒരു റെസ്റ്റോറന്റിൽ നിന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു. സഹോദരിയും അച്ഛനും മുന്നിലും ഞാനും അമ്മയും പുറകിലും നടന്നു. ഒരു മനുഷ്യൻ ഞങ്ങൾക്ക് പിറകെ വരന്നുണ്ടായിരുന്നു. ശേഷം അയാൾ എന്നെയും അമ്മയേയും മറികടക്കുന്നതിനിടെ മോശമായ രീതിയിൽ എന്റെ ശരീരത്തെ സ്പർശിച്ചു. ആദ്യം എന്ത് ചെയ്യണമെന്ന് മനസിലായിരുന്നില്ല. ശേഷം എനിക്ക് പ്രതികരിക്കണമെന്ന് തോന്നി. ഞാൻ അയാൾക്ക് പിന്നാലെ സഞ്ചരിച്ച് അയാളെ പിടികൂടി കോളറിൽ പിടിച്ച് വലിച്ച് മുഖത്ത് അടിച്ചു' ദീപിക പറഞ്ഞു.

  പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയിൽ നിന്നാണ് നടി സുസ്മിത സെന്നിന് ദുരനുഭവം ഉണ്ടായത്. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ആൺകുട്ടി തന്നോട് മോശമായി പെരുമാറിയെന്നും സംഭവം തിരിച്ചറിഞ്ഞതോടെ പതിനഞ്ചുവയസുകാരനെ പിടികൂടി കഴുത്തി പിടിച്ച് ഇത്തരത്തിലുള്ള പ്രവർത്തികൾ ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി വിട്ടുവെന്നാണ് സംഭവത്ത കുറിച്ച് സുസ്മിത പറഞ്ഞത്. പതിമൂന്നാം വയസിലാണ് നടി സോനം കപൂറിന് ലൈം​ഗീകാതിക്രമം നേരിടേണ്ടി വന്നത്. മുംബൈയിലെ ​ഗെയ്റ്റി ​ഗാലക്സി തിയേറ്റററിൽ സിനിമ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. സോനം കപൂർ പറയുന്നതിങ്ങനെ. 'മുംബൈയിലെ ഗെയ്റ്റി ഗാലക്‌സി തിയേറ്ററിൽ വെച്ചാണ് ആ ദുരനുഭവം ഉണ്ടായത്. പുറകിൽ നിന്ന് വന്ന ഒരാൾ എന്റെ സ്തനത്തിൽ പിടിച്ചു. ചുറ്റും നടക്കുന്നത് എന്തെന്ന് മനസിലാക്കാതെ ഞാൻ വിറയ്ക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാൻ സാധിച്ചിരുന്നില്ല. ഞാൻ അവിടെ നിന്ന് കരയാൻ തുടങ്ങി' സോനം കപൂർ പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദം​ഗൽ താരം സൈറ വസീമിന് ഡൽഹിക്കും മുംബൈയ്ക്കുമിടയിലുള്ള വിമാന യാത്രയിലാണ് ദുരനുഭവം ഉണ്ടായത്. നടിയോട് ഒരു മധ്യവയസ്കനാണ് മോശമായി പെരുമാറിയത്. താൻ പാതി മയക്കത്തിലായിരുന്നപ്പോൾ അയാൾ കാലുകൊണ്ട് തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചുകൊണ്ടിരുന്നുവെന്നാണ് സൈറ പറഞ്ഞത്. നടിമാരായ സ്വര ഭാസ്കറും കൽക്കി കോച്ച്ലിനും ബിപാഷ ബസുവുമെല്ലാം സമാന സംഭവങ്ങളിലൂടെ കടന്നുപോയവരാണ്. പലരും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ പ്രതികരിക്കാൻ കഴിയാതെ വിഷമിക്കുന്നവരാണ്. ഇത്തരം പെരുമാറ്റങ്ങൾ ആരിൽ നിന്ന് നേരിടേണ്ടി വന്നാലും ഉടൻ പ്രതികരിക്കാനും നിയമ നടപടി സ്വീകരിക്കാനും കുഞ്ഞുങ്ങളെ ബാല്യം മുതൽ മാതാപിതാക്കൾ ശീലിപ്പിക്കേണ്ടത് ഇന്നത്തെ സാ​ഹചര്യത്തിൽ അത്യാവശ്യമാണ്. രക്ഷാ ബന്ധൻ അടക്കമുള്ള സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടൻ അക്ഷയ് കുമാർ ഇപ്പോൾ. ഒടിടി റിലീസായ ബെൽബോട്ടമാണ് അവസാനമായി റിലീസ് ചെയ്ത അക്ഷയ് കുമാർ സിനിമ. അത് രം​ഗി രേ, സൂര്യവൻഷി, ബച്ചൻ പാണ്ഡെ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് അക്ഷയ്കുമാർ സിനിമകൾ.

  Read more about: akshay kumar bollywood
  English summary
  bollywood actor Akshay Kumar speaks openly about being sexually assulted as a child, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X