For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വണ്ണം എപ്പോൾ വേണമെങ്കിലും കൂടാം കുറയാം, ഉപദേശിക്കുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല'-സമീറ റെഡ്ഡി

  |

  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബം​ഗാളി അങ്ങനെ ഇന്ത്യൻ സിനിമയിലെ ഒരു വിധം എല്ലാ ഭാഷകളിലേയും സിനിമകളുടെ ഭാ​ഗമായിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. മലയാളിക്ക് വാരണമായിരം എന്ന സിനിമാ പേര് മാത്രം കേട്ടാൽ മതി സമീറ റെഡ്ഡി ആരാണെന്ന് മനസിലാക്കാൻ. സൂര്യ ചിത്രം വാരണമായിരത്തിലെ മേഘ്ന എന്ന കഥാപാത്രം സിനിമാ പ്രേമികൾക്ക് ഇടയിൽ സമീറയ്ക്ക് നൽകിയ സ്ഥാനം അത്ര വലുതാണ്. സൂര്യയും സമീറയും മാത്രമാല്ല വാരാണമായിരത്തിന്റെ റിലീസിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവാരായത്. ആ ചിത്രത്തിലെ മനോഹരമായ ഒരു പിടി ​ഗാനങ്ങൾ കൂടിയാണ്.

  Also Read: 'പട്ടിണിയായിരുന്നു... നിർത്താതെ കരഞ്ഞു, സോംബിയെ പോലെയായി', പരിണീതി ചോപ്ര

  സമീറ മലയാളത്തിൽ റിലീസ് ചെയ്ത ഒരു നാൾ വരും എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു സമീറ അവതരിപ്പിച്ചിരുന്നത്. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. അദ്ദേഹവും മോഹൻലാലിനൊപ്പം ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹശേഷം സിനിമാ ജീവിത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സമീറ. 2014ലാണ് സമീറ വിവാഹിതയായത്. അക്ഷയ് ആണ് സമീറയുടെ ജീവിത പങ്കാളി. രണ്ട് മക്കളാണ് സമീറക്കുള്ളത്. ജീവിത്തിൽ സമീറ ഏറെ ആസ്വദിക്കുന്നത് അമ്മയായിരിക്കുന്ന സാ​ഹചര്യത്തെയാണെന്ന് സമീറ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  Also Read: 'അച്ഛനും അമ്മയും തുല്യരാണെന്ന് മക്കൾക്ക് മനസിലാക്കി കൊടുക്കണം', പാരന്റിങിനെ കുറിച്ച് കരീന

  സ്ത്രീകൾ സമൂഹത്തിൽ നിന്നും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബോഡി ഷെയ്മിങ്. ഇതിനെതിരെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചിട്ടുള്ള നടി സമീറ റെഡ്ഡിയാണ്. പ്രസവത്തിന് ശേഷം തടി കൂടിയതിനെ പരിഹസിച്ചവർക്കും മുടി നരച്ചിട്ടും കറുപ്പിക്കാത്തതിനെ പരിഹസിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ കമന്റുമായി എത്തിയത് മുതലാണ് സമീറ ബോഡി ഷെയ്മിങ് രീതികളെ എതിർക്കാനും അത്തരം പരിഹാസ കമന്റുകൾക്ക് കൃത്യമായ മറുപടി നൽകാനും തുടങ്ങിയത്. പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ സമീറ റെഡ്ഡി തുറന്നുപറഞ്ഞിട്ടുണ്ട്. മേക്കപ്പ് ഇല്ലാതെ താരം പങ്കുവെച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. തന്‍റെ വെളുത്തതലമുടിയെ കുറിച്ചും അവ കറുപ്പിക്കാൻ അച്ഛൻ പറഞ്ഞപ്പോൾ താൻ നൽകിയ മറുപടിയെ കുറിച്ചുമൊക്കെ സമീറ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഇപ്പോൾ വീണ്ടും ബോഡി ഷെയ്മിങ് നേരിട്ട് വിഷാദത്തിൽ കഴിയുന്നവർക്ക് ഊർജം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് സമീറ. തന്റെ ജീവിതാനുഭവങ്ങൾ‍ കൂടി ചേർത്താണ് സമീറയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. നിങ്ങളുടെ ശരീരം എങ്ങനെയാണെന്നതിനെ കുറിച്ച് ആരോടും വിശദീകരണം നൽകേണ്ടതില്ലെന്നും. നിങ്ങളുടെ ശരീരം എന്തുകൊണ്ടാണ് പ്രത്യേക രീതിയിൽ ഇരിക്കുന്നത് എന്നതിന് കാരണമോ ന്യായമോ നിങ്ങൾ നൽകേണ്ടതില്ലെന്നുമാണ് സമീറ റെഡ്ഡി പറയുന്നത്. പ്രസവത്തെ തുടര്‍ന്നാണ് ഭാരം കൂടിയതെന്ന ന്യായം താൻ പറയുന്നുണ്ടെന്ന് പലരും പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും എന്നാൽ താൻ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും സമീറ പറയുന്നു.

  Avarthana shares new video of Nandagopal Marar, Video goes viral

  വണ്ണം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാവുന്ന കാര്യമാണെന്നും അമ്മയാവുന്നതിന് മുമ്പും പലതവണ തനിക്ക് വണ്ണം കൂടിയിട്ടുണ്ടെന്നും സമീറ പറയുന്നു. ഇംപെർഫെക്ട്ലി പെർഫെക്ട് എന്ന ഹാഷ്ടാ​ഗോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. ശരീരത്തിന്റെ കുറവുകളെ കുറിച്ച് ഓർത്ത് വിഷമിക്കേണ്ട കാര്യമില്ലെന്നും ശരീരത്തിന്റെ ഭം​ഗിയേക്കാൾ ആരോ​ഗ്യത്തിനും സന്തോഷത്തോടെ ജീവിക്കുന്നതിനുമാണ് പ്രധാന്യം നൽകേണ്ടതെന്നും സമീറ പറയുന്നു. സമീറയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ഭർത്താവിന്റെ അമ്മയടക്കമുള്ളവരും ആരാധകരും താരത്തിന്റെ ചിന്തയെ അഭിനന്ദിച്ച് എത്തി. പുഞ്ചിരിയുടെ തിളക്കവും ഹൃദയത്തിന്റെ ഊഷ്മളതയും മാത്രമാണ് നമ്മൾ അഭിനന്ദിക്കേണ്ടത് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ അമ്മയായ മഞ്ജിരി വർധ കുറിച്ചത്.

  Read more about: sameera reddy tamil bollywood
  English summary
  'വണ്ണം എപ്പോൾ വേണമെങ്കിലും കൂടാം കുറയാം, ഉപദേശിക്കുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല'-സമീറ റെഡ്ഡി
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X