For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനും അമ്മയും തുല്യരാണെന്ന് മക്കൾക്ക് മനസിലാക്കി കൊടുക്കണം', പാരന്റിങിനെ കുറിച്ച് കരീന

  |

  ഒരു വ്യക്തിയുടെ വളർച്ച അവന്റെ കുടുംബത്തിൽ നിന്നാണ് ആരംഭിക്കുന്നത്. വ്യക്തി നന്നായാൽ മാത്രമെ സമൂഹവും നന്നാകൂ. എല്ലാത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. കുടുംബത്തിൽ നിന്നും പലതും കുഞ്ഞുങ്ങളിലേക്ക് തെറ്റായ രീതിയിൽ എത്തിച്ചേരുന്നതാണ് പലപ്പോഴും പിന്നീടുള്ള അവരുടെ സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ടാകുന്നതും. കുട്ടികളിൽ ചെറുപ്പം മുതൽ നല്ല ശീലങ്ങൾ കഴിവുകൾ കാഴ്ചപ്പാടുകൾ എന്നിവ വളർത്തിയെടുക്കാൻ പരമാവധി സമയം ചെലവഴിക്കുന്നവരാണ് മാതാപിതാക്കൾ. സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്തുക എന്നതിനപ്പുറം നല്ല വ്യക്തികളാക്കി വളർത്തുക എന്നതാണ് എല്ലാ മാതാപിതാക്കളും ലക്ഷ്യം വെക്കുന്നത്.

  Also Read: 'അമ്മയുടെ പാട്ടിനൊപ്പം താളം പിടിച്ച് ലൂക്ക', മകനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് മിയ‌

  പാരന്റിങിനെ കുറിച്ച് ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ ചിന്തകളും താരം അവലംബിക്കുന്ന രീതികൾ എന്താണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ കരീന തുറന്ന് പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ പതിനൊന്നാം വർഷത്തിൽ എത്തിനിൽക്കുന്ന സെയ്ഫ് അലി ഖാനും കരീന കപൂറിനും രണ്ട് ആൺ മക്കളാണ് ഉള്ളത്. 2016ൽ ആണ് ആദ്യത്തെ കുഞ്ഞായ തൈമൂർ ജനിച്ചത്. ഈ വർഷം ആദ്യമാണ് രണ്ടാമത്തെ മകനായ ജെഹാം​ഗീർ പിറന്നത്. രണ്ട് കു‍ഞ്ഞുങ്ങളേയും ​ഗർഭിണിയായിരുന്ന സമയത്തേയും പ്രസവിച്ചശേഷമുള്ള ജീവിതവും ആ സമയങ്ങളിലെ അനുഭവങ്ങളും എല്ലാം ഉൾക്കൊള്ളിച്ച് കരീന കപൂർ ഖാൻസ് പ്ര​ഗ്നൻസി ബൈബിൾ എന്നൊരു പുസ്തകം കരീന പുറത്തിറക്കിയിരുന്നു.

  Also Read: 'കുളം കലക്കി മീൻ പിടിക്കാൻ ജയന്തി', സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു

  ഫിലിം കംപാനിയന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മക്കളെ താൻ വളർത്തുന്ന രീതിയെ കുറിച്ച് കരീന മനസ് തുറന്നത്. എല്ലാ കാര്യത്തിലും അമ്മയും അച്ഛനും തുല്യരാണ് എന്ന് മക്കൾക്ക് മനസിലാക്കികൊടുക്കാനാണ് താൻ എന്നും ശ്രമിക്കുന്നതെന്നാണ് കരീന പറഞ്ഞത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മക്കളെ അത് മനസിലാക്കി കൊടുക്കുന്നത് പിന്നീടുള്ള അവരുടെ ജീവിതത്തിൽ ഒരുപാട് ​ഗുണം ചെയ്യുമെന്നും താരം പറയുന്നു. 'തൈമൂറിന്റേയും ജെഹാം​ഗീറിന്റേയും കാര്യത്തിൽ അവരുടെ അമ്മയും അച്ഛനെപോലെ തന്നെ ജോലിക്ക് പോകുകയും അധ്വാനിക്കുകയും ചെയ്യുന്നവളാണെന്ന് അവർ മനസിലാക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നുണ്ട്. ഞാൻ ചെരുപ്പ് ധരിച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴെല്ലാം എവിടെ പോകുകയാണ് അമ്മ..... എന്ന് അവൻ അന്വേഷിക്കാറുണ്ട്. ജോലിക്ക് പോകുന്നു, ഷൂട്ടിങ് ഉണ്ട്, ഇവന്റിന് പോകുന്നു, മീറ്റിങ് ഉണ്ട് എന്നിവയായിരിക്കും എന്റെ മറുപടികൾ. അമ്മയ്ക്കും ജോലി ചെയ്യാനുണ്ട്. അബ്ബയും അമ്മയും ഒരുപോലെ ജോലി ചെയ്യുന്നവരാണ്. വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നത് അബ്ബ മാത്രമല്ല.... അമ്മയ്ക്കും അബ്ബയ്ക്കും ഒരുപോലെയാണ് ജോലിഭാരവും ഉത്തരവാദിത്തങ്ങളും എന്ന് അവർ മനസിലാക്കണം. അതിനായാണ് അവന് കൃത്യമായ മറുപികൾ നൽകി ബോധ്യപ്പെടുത്തുന്നത്' കരീന പറഞ്ഞു.

  'മേശയിലേക്ക് ഭക്ഷണം എത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ഒരുപോലെ അധ്വാനിക്കുന്നുണ്ട്. അതുപോലെ തന്നെ ഭാര്യാഭർത്താക്കന്മാരായ നാം എപ്പോളും എല്ലാ കാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കണം എന്ന കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും ഒരുപോലെ നിർബന്ധമുള്ളവരാണ്. അതിനാൽ തന്നെ വൈകാരികമായും സാമ്പത്തീകമായും ഞങ്ങൾ പരസ്പരം പങ്കുവെച്ചാണ് കഴിയുന്നത്. ഇത് കണ്ട് വളരുന്ന ഞങ്ങളുടെ മക്കൾ അതുകൊണ്ട് തന്നെ ഒരു കുടുംബത്തിന് വേണ്ടി എല്ലാം ചെയ്യാൻ തങ്ങളുടെ അമ്മയ്ക്ക് സാധിക്കുന്നുണ്ടെന്നും അമ്മയും ബഹുമാനം അർഹിക്കുന്ന വ്യക്തിയാണെന്ന് മനസിലാക്കുകയും ചെയ്യും. ജോലിക്ക് പോകുന്നു, കഠിനാധ്വാനം ചെയ്യുന്നു, വീട്ടിൽ വരുന്നു, ഇത് മാത്രം മതി ഒരു നല്ല ജീവിതം ലഭിക്കാൻ. ഇത്രയും ചെയ്താൽ യുദ്ധത്തിന്റെ പകുതി വിജയിച്ചതായിട്ടാണ് ഞാൻ കരുതുന്നത്. സ്ത്രീകൾ പുരുഷന്മാർക്ക് തുല്യരാണെന്ന് ആൺകുട്ടികൾ അറിയേണ്ടത് പ്രധാനമാണ്. അമ്മ അവരുടെ പിതാവിന് തുല്യരാണെന്ന് അവർ അറിയണം' കരീന കൂട്ടിച്ചേർത്തു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ലാൽ സിങ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ കരീന കപൂർ സിനിമ. അദൈത്വത് ചന്ദനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നാ​ഗചൈതന്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹോളിവുഡ് സിനിമ ഫോറസ്റ്റ് ​ഗബിന്റെ ഇന്ത്യൻ റീമേക്കാണ് ലാൽ സിങ് ഛദ്ദ. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളിൽ എത്തിയേക്കും.

  Read more about: saif ali khan kareena
  English summary
  'Children need to understand that father and mother are equal', says Kareena kapoor about parenting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X