For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയുടെ പാട്ടിനൊപ്പം താളം പിടിച്ച് ലൂക്ക', മകനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവെച്ച് മിയ‌

  |

  എല്ലാവർക്കും പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും മിയ നായികയായി അഭിനയിച്ചിട്ടുണ്ട്. ആദ്യം മിയയുടെ മുഖം മലയാളി കണ്ടുതുടങ്ങിയത് സീരിയലുകളിലൂടെയാണ് അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ, വേളാങ്കണ്ണി മാതാവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളാണ് മിയയെ മിനി സ്ക്രീൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഭക്തി സീരിയലുകളിൽ മാതാവിന്റെ വേഷത്തിലാണ് മിയ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. സീരിയലിൽ നിന്ന് സിനിമയിലേക്ക് എത്തിയ മിയ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

  Also Read: 'കുളം കലക്കി മീൻ പിടിക്കാൻ ജയന്തി', സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു

  ജിമി ജോർജ് എന്ന പേര് മിയയാക്കി മാറ്റിയത് സിനിമ പ്രവേശനത്തിന് ശേഷമാണ്. ചേട്ടായീസ് എന്ന സിനിമയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് പേര് മാറ്റിയത്. ചിത്രത്തിൽ ലാലിനും ബിജു മേനോനും ഒപ്പം നായികയായി മിയ തിളങ്ങി. ചേട്ടായീസിന് മുമ്പ് ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാ​ഗതർക്ക് സ്വാ​ഗതം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ മിയ അവതരിപ്പിച്ചിരുന്നു. ചേട്ടായീസിന് ശേഷം റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, സലാം കശ്മീർ തുടങ്ങിയ സിനിമകളായിരുന്നു മിയയുടേതായി റിലീസ് ചെയ്തത് ഈ സിനിമകളിലെ താരത്തിന്റെ പ്രകടനങ്ങൾ മിയയെ മുൻനിര നായികയാക്കി മാറ്റി.

  Also Read: 'മക്കളെ കുറിച്ച് ഷാരൂഖ് ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന കാര്യം', കിങ് ഖാന്റെ പഴയ വീഡിയോ ചികഞ്ഞെടുത്ത് ആരാധകർ

  ഷെർലക് ടോംസ്, ഇര, അനാർക്കലി, പരോൾ, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ്, അൽ മല്ലു, ​ഗാർഡിയൻ എന്നിവയാണ് മിയയുടെ മറ്റ് പ്രധാന സിനിമകൾ. അനാർക്കലിയിലെ ഡോ.ഷെറിനായുള്ള പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഡാൻസിനേയും പാട്ടിനേയും സ്നേഹിച്ചിരുന്ന മിയ അപ്രതീക്ഷിതമായാണ് അൽഫോൻസാമ്മ സീരിയലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ നടന്ന ഓഡിഷനിലൂടെയായിരുന്നു മിയ തെരഞ്ഞെടുക്കപ്പെട്ടത്.

  മിയ ജോര്‍ജ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതയായത്‌. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍റെയും മിയയുടെയും വിവാഹം എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു നടന്നത്. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ. മിയയ്ക്കും അശ്വിനും ഇടയിലേക്ക് മാസങ്ങൾക്ക് മുമ്പാണ് ആദ്യത്തെ കു‍ഞ്ഞ് വന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നം വിട്ടുനിൽക്കുകയായിരുന്നു മിയ. കുഞ്ഞു പിറന്ന ശേഷമുള്ള ചിത്രങ്ങളും മിയ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് താരവും കുടുംബവും പേരിട്ടിരിക്കുന്നത്. മകന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും മിയ പങ്കുവെച്ചിരുന്നു.

  Recommended Video

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  ഇടയ്ക്കിടെ സഹോദരി ജിനിയുടെ യുട്യൂബ് ചാനലിലൂടെ മിയ ആരാധകരുമായി സംവദിക്കാറുണ്ട്. മിയയുടേയും കുടുംബത്തിന്റേയും ഇക്കഴിഞ്ഞ ഓണാഘോഷം മിയയുടെ ചേച്ചി ജിനിയുടെ യുട്യൂബ് ചാനലിലൂടെയാണ് കണ്ടത്. ഇപ്പോൾ മകനൊപ്പമുള്ള ആദ്യ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മിയ. മാസങ്ങൾ മാത്രം പ്രായമുള്ള ലൂക്കയ്ക്ക് പാട്ട് പാടികൊടുക്കുന്ന വീഡിയോയാണ് മിയ പങ്കുവെച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന പാട്ടാണ് മകന് വേണ്ടി മിയ പാടിയത്. അമ്മയുടെ പാട്ട് ചെറുപുഞ്ചിരിയോടെ ആസ്വദിക്കുന്ന ലൂക്കയുടെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. അമ്മയെപോലെ തന്നെ ലൂക്കയും ക്യൂട്ടാണെന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. മകനെ അരികിൽ ചേർത്തുകിടത്തിയാണ് മിയയുടെ പാട്ട്. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസാണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. സച്ചി തന്നെയായിരുന്നു ഡ്രൈവിങ് ലൈസൻസിനും തിരക്കഥയെഴുതിയത്. എൽസ കുരുവിള എന്ന സാധാരണക്കാരിയായ വീട്ടമ്മയായിട്ടായിരുന്നു മിയയുടെ പ്രകടനം സുരാജ് വെഞ്ഞാറമൂടായിരുന്നു ചിത്രത്തിൽ മിയയുടെ നായകൻ.

  Read more about: miya george films malayalam
  English summary
  Miya George Introduces Her New Born Luca To Netizens, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X