കടുവയുമായുള്ള സംഘട്ടനം; ഇറ്റലിയിലെ ഷൂട്ടിം​ഗിനിടെ സാരമായി പരിക്കേറ്റു : ആദ്യ ചിത്രത്തെ കുറിച്ച് ബോബി ഡിയോൾ

ബോബി ഡിയോളും ട്വിങ്കിൾ ഖന്നയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് 1995ൽ റിലീസ് ചെയ്ത ബർസാത്ത്. ഇരുവരുടേയും ആദ്യം ചിത്രം കൂടിയാണിത്. ഇതിനു മുന്നേ 1977ൽ ധരം വീർ എന്ന ചിത്രത്തിൽ ബോബി ഡിയോൾ ബാലതാരമായി എത്തിയെങ്കിലും ഒരു മുഴുനീള നായക വേഷത്തിലെത്തുന്നത് ബർസാത്തിലൂടെയാണ്. ബർസാത്ത് മൂവിയിലൂടെ വർഷങ്ങൾക്ക് മുന്നേ സംഭവിച്ച ചില കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കു വെക്കുകയാണ് ബോബി.

ബർസാത്ത് എന്ന സിനിമ ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രമാണ്. ഇറ്റലിയിൽ വെച്ച് ഷൂട്ട് ചെയ്ത കടുവയുമൊത്തുള്ള ഒരു സംഘട്ടന രം​ഗമുണ്ട് ചിത്രത്തിൽ. ബോബി ഡിയോളിന്റെ ഇൻട്രോഡക്ഷൻ സീൻ ആയിരുന്നു അത്. അതിൽ കുതിരപ്പുറത്തായിരുന്നു അദ്ദേഹം വരുന്നത്. ആ സംഘട്ടനത്തിൽ തനിക്ക് സാരമായ പരിക്കേറ്റതിനെ കുറിച്ചും ബോബി പറഞ്ഞിരുന്നു.

boby deol

സത്യത്തിൽ ഈ സീൻ ഷൂട്ട് ചെയ്യാൻ മുൻകൈ എടുത്തത് ബോബിയുടെ ചേട്ടൻ സണ്ണി ഡിയോൾ ആയിരുന്നു. ആദ്യം ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് ഇങ്ങനെയായിരുന്നില്ല. എന്നാൽ ബോബി ഡിയോളിന്റെ സീൻ കുറച്ചു കൂടി വ്യത്യസ്ഥമാവണമെന്ന് സണ്ണിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഇറ്റലിയിൽ പോയി യഥാർത്ഥ കടുവയുമായി ആ രം​ഗം ചിത്രീകരിച്ചത്.

ആ കാലഘട്ടത്തിൽ മൃ​ഗങ്ങളെ ഉപദ്രവിക്കുന്നത് വലിയ കുറ്റമായിരുന്നു. അപ്പോൾ സണ്ണി കടുവയെ കൊണ്ട് വന്ന് ഉപദ്രവിക്കുന്നു എന്ന രീതിയിൽ സംസാരം വന്നിരുന്നു. എന്നാൽ പിന്നീടാണ് അറിയുന്നത്, സണ്ണി ഡിയോളിന്റെ ഒരു സുഹൃത്ത് ഇറ്റലിയിൽ മൃ​ഗശാല നടത്തുന്നുണ്ട്. അവിടെ ഒരുപാട് പരിശീലനം ലഭിച്ച മൃ​ഗങ്ങളുമുണ്ട്. സാധാരണയായി അവയെ സിനിമകളിലും അഭിനയിപ്പിക്കാറുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് കടുവയുമായി സീൻ ഉണ്ടാവുന്നത്. ബോബി ഡിയോൾ പറഞ്ഞു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഇൻട്രോ സീനുകളിൽ ഒന്നായിരുന്നു അത്. മാത്രമല്ല കുതിരപ്പുറത്തുള്ള ആ സീനിൽ ബോബിക്ക് അപകടമുണ്ടായിട്ടുണ്ട്. കാലിന് സാരമായ പരിക്കേറ്റു. ആ പരിക്കും കൊണ്ട് ബോബി അടുത്ത ചിത്രമായ ​ഗുപ്ത് ദ ഹിഡൻ ട്രൂത്ത് എന്ന ചിത്രം അഭിനയിക്കുകയും ഡാൻസ് കളിക്കുകയും ചെയ്തിട്ടുണ്ട്. ബോബിയുടെ കാലിൽ ഇന്നും ആ മുറിവ് ഉണ്ടെന്ന് ഒരു അഭിമുഖത്തിലൂടെ താരം പറഞ്ഞിരുന്നു.

തന്റെ സിനിമാ പ്രവേശനവും സിനിമയിലെ വളർച്ചക്കും കാരണം സഹോദരൻ സണ്ണി ഡിയോളാണെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമയിലെ വെറും ഇൻട്രോഡക്ഷൻ സീൻ എടുക്കാൻ വേണ്ടി അത്രയും റിസ്ക് എടുത്തിട്ടുണ്ട് സണ്ണി ഡിയോൾ. മാത്രമല്ല സണ്ണിയുടെ സിനിമാ ഷൂട്ടിം​ഗ് നിർത്തി വെച്ചിട്ടാണ് അന്ന് ബർസാത്ത് എന്ന ചിത്രത്തിനു വേണ്ടി സഹകരിച്ചതെന്നും ബോബി പറഞ്ഞിട്ടുണ്ട്.

boby deol

ബോളിവുഡ് സിനിമ അതുവരെ കണ്ട നായകൻമാരിൽ നിന്ന് വ്യത്യസ്ഥനായിരുന്നു ബോബി ഡിയോൾ. കരത്തുറ്റ ശരീരവും പൊക്കകൂടുതലും പിന്നെ ജിം ബോഡിയും അന്നത്തെ പെൺകുട്ടികളെ ആകർഷിക്കാൻ മറ്റെന്ത് വേണം. ചെയ്ത സിനിമകളെല്ലാം ഹിറ്റായി. എന്നാൽ ഇടക്ക് വെച്ച് സണ്ണി ഡിയോളിന് സംഭവിച്ച പോലെ പരാജയങ്ങൾ വന്നു. പക്ഷേ വീണ്ടും ചിത്രങ്ങൾ ചെയ്തു. ഹൗസ്ഫുൾ 4, ക്ലാസ് ഓഫ് 83, ലവ് ഹോസ്റ്റൽ, ആനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും ബോബി ഡിയോൾ തരം​ഗം ഉണ്ടായി. സൂര്യയുടെ കങ്കുവ എന്ന തമിഴ് ചിത്രമാണ് ബോബി ഡിയോളിന്റെ അടുത്ത റിലീസ്.

ട്വിങ്കിൾ ഖന്നയുടെ മികച്ച നായിക വേഷമായിരുന്നു ഇതിൽ. ഈ കോംബോ എല്ലാവരെയും തൃപ്തിപ്പെടുത്തിയിരുന്നു. എന്നാൽ അതിനു ശേഷം ഇരുവരും ഒരുമിച്ച് സിനിമകൾ ഉണ്ടായിട്ടില്ല.

More from Filmibeat

Read more about: sunny deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X