'കുട്ടിയായിരിക്കെ ശാരീരിക അതിക്രമം കണ്ടിട്ടുണ്ട്, അച്ഛൻ ഓടിക്കോളാൻ പറഞ്ഞു'; ഷാഹിദ് കപൂർ!
ബോളിവുഡിലെ മിന്നും താരമാണ് ഷാഹിദ് കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് ഷാഹിദ് സിനിമയിലെത്തുന്നത്. അച്ഛന്‍ പങ്കജ് കപൂറും അമ്മ നീലിമ അസീമും സ്വന്തമായ സ്ഥാനം നേടിയെടുത്ത പ്രതിഭാസമ്പന്നരായ അഭിനേതാക്കളാണ്. ഷാഹിദിന് വെറും മൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയാന്‍ തീരുമാനിക്കുന്നത്. ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 1984 ല്‍ പങ്കജും നീലിമയും പിരിഞ്ഞു.
എന്നാല്‍ ഷാഹിദ് സിനിമയിലെത്തിയപ്പോള്‍ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ആരോടും അതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് ഷാഹിദ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലെ മിന്നും താരമായി മാറുകയാണ്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷാഹിദ്.

ബോളിവുഡില്‍ തന്റെ പ്രതിഭ കൊണ്ട് ഒരുപാട് പ്രശംസ നേടിയ നടനാണ് പങ്കജ് കപൂര്‍. എന്നാല്‍ താന്‍ പങ്കജിന്റെ മകനാണെന്ന് ഷാഹിദ് ആരോടും പറഞ്ഞില്ല. അമ്മ നീലിമോയോടുള്ള കൂറായിരുന്നു കാരണം. താരപുത്രന്‍ എന്ന നിലയിലായിരുന്നില്ല ഷാഹിദ് സ്വന്തം കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നത്. അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നുവെങ്കിലും അത് ഉപയോഗിക്കാന്‍ ഷാഹിദ് ഒരുക്കമായിരുന്നില്ല.
''ഞാന്‍ അറിയപ്പെടുന്ന മകന്റെ മകനാണെന്ന വസ്തുത ഉപയോഗിക്കാതെയാണ് പേരുണ്ടാക്കുന്നത് എന്നതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. കാരണം അച്ഛന്റെ പേര് പറഞ്ഞാല്‍ ഒരുപാട് ഇടത്തേക്ക് പ്രവേശനം കിട്ടും. എനിക്ക് അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അമ്മയുടെ കൂടെയാണ് ജീവിച്ചിരുന്നത്. അമ്മയോടായിരുന്നു എനിക്ക് അടപ്പവും കൂറും. എനിക്കും അച്ഛനും നല്ല അടുപ്പമായിരുന്നു. പക്ഷെ സ്വന്തമായി ചെയ്യണം എന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. കൗമാരപ്രായത്തിലുള്ളവര്‍ അങ്ങനെയാണ്'' ഷാഹിദ് പറയുന്നു.
തനിക്ക് പത്ത് വയസാകുന്നത് വരെ അച്ഛനുമായി അധികം ബന്ധമുണ്ടായിരുന്നില്ല എന്നും ഷാഹിദ് പറയുന്നുണ്ട്. ''അച്ഛന്‍ ഡല്‍ഹിയിലായിരുന്നില്ല. അഥിനാല്‍ പത്ത് വയസാകുന്നത് വരെ കൊല്ലത്തില്‍ ഒരു തവണയാണ് അദ്ദേഹത്തെ കാണുക. പിന്നീട് ബോംബെയിലേക്ക് മാറി. അകലം കാരണം ബന്ധം കുറവായിരുന്നു. മുംബൈയിലേക്ക് മാറിയപ്പോള്‍ സമയം കിട്ടി. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ താളം രൂപപ്പെട്ടു'' എന്നാണ് ഷാഹിദ് പറയുന്നത്.

ഒരിക്കല്‍ അച്ഛന്‍ തന്നേയും കൂട്ടി പ്രഭാതഭക്ഷണം കഴിക്കാന്‍ പോയതിനെക്കുറിച്ചും ഷാഹിദ് ഓര്‍ക്കുന്നുണ്ട്. അന്ന് ആരാധകര്‍ അച്ഛനെ വളഞ്ഞതോടെ തങ്ങള്‍ക്ക് ഓടി രക്ഷപ്പെടേണ്ടി വന്നുവെന്നാണ് ഷാഹിദ് പറയുന്നത്. ഇന്ത്യന്‍ ഷെര്‍ലക് ഹോംസ് എന്ന് അറിയപ്പെട്ടിരുന്ന കരംചന്ദ് എന്ന ഷോയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചിരുന്നു അക്കാലത്ത് ഷാഹിദ് കപൂര്‍.
''അച്ഛന്‍ വളരെ ശാന്തനായ വ്യക്തിയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെ സീരിയസാണ്. തമാശ സീനാണെങ്കില്‍ പോലും സീരിയസാണ്. ആളുകളെ കണ്ടപ്പോള്‍ നിങ്ങള്‍ എന്റെ മകന്റെ കൂടെയിരുന്ന് പിസ കഴിക്കാന്‍ പോലും സമ്മതിക്കില്ലേ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് അവിടെ നിന്നും ഓടിരക്ഷപ്പെടേണ്ടി വന്നു. അച്ഛന്‍ എന്റെ കയ്യില്‍ പിടിച്ച്, മോനേ ഓടിക്കോ എന്ന് പറഞ്ഞു'' ഷാഹിദ് ഓര്‍ക്കുന്നു.
തന്റെ സിനിമയായ കബീര്‍ സിംഗിന് നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഷാഹിദ് സംസാരിക്കുന്നുണ്ട്. '' കുട്ടിയായിരിക്കെ ഞാന്‍ ശാരീരിക അതിക്രമങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ പറയുന്നത് ഞാന്‍ മനസിലാക്കുന്നുണ്ട്. പക്ഷെ അത് ഒരു ഡിസ്ഫങ്ഷണല്‍ ലവ് സ്റ്റോറി ആയിരുന്നു. ഒരു സാധാരണ പെണ്‍കുട്ടിയും അഗ്രസീവായ യുവാവും തമ്മിലുള്ളത്. ഇത്തരം സംഭവങ്ങള്‍ നിത്യേനെ സംഭവിക്കുന്നതാണ്'' എന്നാണ് ഷാഹിദിന്റെ വിശദീകരണം.


Click it and Unblock the Notifications