ദുൽഖർ ക്യൂട്ടാണ്!! വെളിപ്പെടുത്തലുമായി ബോളിവുഡ് താരസുന്ദരി, ആ ചിത്രത്തിനായി കാത്തിരിക്കുന്നു...

ദുൽഖറിന്റെ ഒകെ കൺമണി താൻ കണ്ടിട്ടുണ്ട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് യുവ താരം ദുൽഖർ സൽമാൻ. മലയാളത്തിലെ യുവ താരങ്ങൾക്ക് ലഭിക്കാത്ത ഭാഗ്യങ്ങളാണ് വലരെ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ ദുൽഖറിനെ തേടിയെത്തിയത്. മലയാളത്തിന്റെ മാത്രമല്ല താരത്തിന്റെ പേര് ഇന്ത്യൻ സിനിമയുടെ നെറുകിലേയ്ക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജെമിനി ഗണേശന്റേയും സാവിത്രയുടേയും കഥ പറഞ്ഞ ചിത്രമായ മഹാനടിയിലെ ദുൽഖറിന്റെ പ്രകടനം നിരൂപ പ്രശംസ്തവരെ നേടിയിരുന്നു. ഇനി പ്രേക്ഷകരെല്ലാവരും കാത്തിരിക്കുന്ന ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിനായിട്ടാണ്.

sonam-dulqur

ദുൽഖർ സൽമ്മാനെ വാനോളം പുകഴ്ത്തി ബോളിവുഡ് താരം സോനം കപൂർ രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യയിലെ മികച്ച ക്യൂട്ട് താരമാണ് ദുൽഖറെന്നാണ് സോനം പറഞ്ഞിരിക്കുന്നത്. ദുൽഖറിന്റെ അഭിനയിച്ച മണിരത്നത്തിന്റെ ചിത്രമായ ഒകെ കൺമണി താൻ കണ്ടിട്ടുണ്ടെന്നും ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒകെ കൺമണി തനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ദുൽഖർ പറഞ്ഞു. ഇതിനും മുൻപും തെന്നിന്ത്യൻ താരത്തിനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരോടൊപ്പം ജോലി ചെയ്യാൻ വളരെ കഫ്ട്ടബിളാണെന്നും സോനം പറഞ്ഞു. സോനം കപൂറിന്റെ പുതിയ ചിത്രമായ വീരേ വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി എത്തിയപ്പോഴാണ് ദുൽഖറിനെ കുറിച്ച് ചാ താരം പറ‍ഞ്ഞത്.

ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി! ബിഗ്ബിയുടെ മകളും അഭിനയരംഗത്തേക്ക്, തുടക്കം അച്ഛനോടൊപ്പം
അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കി അണിയറയിൽ തയ്യാറെടുക്കുന്ന ചിത്രമാണ് ദി സോയ ഫാക്ടർ.1983 ൽ ഇന്ത്യ ലോകപ്പ് നേടിയ സമയത്ത് ജനിച്ച പെൺകുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സോയയുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കളി ജയിച്ചതെന്നും തുടർന്ന് 2010 ലെ ലോകപ്പിന് സോയയെ എത്തിക്കുന്നതുമാണ് ചിത്രം. ഏപ്രിൽ തിയേറ്ററുകളിൽ എത്തുനന് സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ മാസത്തിലാകും ആരംഭിക്കുക. വിവാഹം കഴിഞ്ഞുള്ള തിരക്കിലാണ് സോനം. ഉടൻ തന്നെ ചിത്രത്തിനായി തയ്യാറെടുക്കുമെന്നും ദുൽഖറിനോടൊപ്പം അഭിനയിക്കാനുളള എക്സൈറ്റ്മെന്റിലാണെന്നും സോനം ഡെക്കാൻ ക്രോണിക്കിനോട് പറ‍ഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X