For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി! ബിഗ്ബിയുടെ മകളും അഭിനയരംഗത്തേക്ക്, തുടക്കം അച്ഛനോടൊപ്പം

  |

  ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഒരു പോലെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബോളിവുഡ് കുടുംബമാണ് അമിതഭ് ബച്ചന്റേത്. അമിതാഭ് ഭാര്യ ജയ മകൻ അഭിഷേക് മരുമകൾ ഐശ്വര്യ എന്നിവർ ഇന്ത്യൻ സിനിമയിലെ മിന്നും താരങ്ങളാണ്. ഈ താര കുടുംബത്തിന് ബോളിവുഡിൽ മറ്റുള്ളവർക്ക് നൽകുന്നതിലും പ്രത്യേക പരിഗണനയാണ് നൽകുന്നതിലും പ്രത്യേക പരിഗണനയാണ് നൽകി വരുന്നത്.

  മോഹൻലാലുമായി കടുത്ത വിരോധം!! പ്രശ്നം തുടങ്ങിയത് ആ ചിത്രത്തിന് ശേഷം? ശ്രീനിവാസൻ പറയുന്നതിങ്ങനെ..

  സാധാരണ ഗതിയിൽ ബോളിവുഡിൽ പരമ്പരാഗതമായി മതാപിതാക്കളുടെ ചുവട് വെച്ച് മക്കളും സിനിമയിൽ വരാരുണ്ട്. ഒരു കുടുംബത്തിലെ ഭൂരിഭാഗം പേരും സിനിമയിൽ പ്രവർത്തിക്കുന്നതാകും. എന്നാൽ ബോളിവുഡിൽ വിരലിൽ എണ്ണാനുന്ന ചില സെലിബ്രിറ്റികലഉടെ മക്കൾ മാത്രമാണ് ഈ വഴിയെ വരാത്തത്. അതിൽ പ്രധാനി ബിഗ്ബി-ജയ ദമ്പതിമാരുടെ ഒരോയൊരു പുത്രി ശ്വേത ബച്ചൻ. എന്നാൽ ശ്വേതയും അഭിനയത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുകയാണ്.

  മിഠായി വേണമെന്ന് ബേസിൽ ജോസഫിനോട് ഭാര്യ എലിസബത്ത്, സംവിധായകൻ കൊടുത്ത മറുപടി... വീഡിയോ കാണാം

   അച്ഛനോടൊപ്പം തുടക്കം

  അച്ഛനോടൊപ്പം തുടക്കം

  ശ്വേത ബച്ചൻ തന്റെ അഭിനയത്തിന്റെ ഹരിശ്രീ കുറിക്കുന്നത് പിതാവ് അമിതാഭ് ബച്ചനോടൊപ്പമാണ്. പൊതുപരിപാടികളിൽ ബിഗ്ബിയുടെ കൈകളിൽ പിടിച്ചാണ് ശ്വേത പ്രത്യക്ഷപ്പെടുന്നത്. അഭിനയത്തിലും അങ്ങനെ തന്നെയാണ്. അച്ഛന്റൊപ്പമാണ് ശ്വതേയുടെ തുടക്കം. കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിലാണ് ശ്വേതയുടെ തിരിച്ച് വരവ് . വളരെ ചെറുപ്പത്തിൽ ക്യാമറയ്ക്ക് മുന്നിൽ ബച്ചൻ കുടുംബത്തിലെ മൂത്തപുത്രി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് സജീവമായിരുന്നില്ല.

  ഫാദേഴ്സ് ഡേ സ്പെഷ്യൽ

  ഫാദേഴ്സ് ഡേ സ്പെഷ്യൽ

  ജൂൺ 17 ലോക ഫാദേഴ്സ് ദിനമാണ്. അതുമായി ബന്ധപ്പെട്ട തീമാണ് പരസ്യ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്രേ. എൽ ആൻഡ് കെ സച്ചിയാണ് പരസ്യ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സ്കൾചേഴ്സ് ബാനറിൽ ജിബി വിജയ് ആണ് പരസ്യ ചിത്രം തയ്യാറാക്കുന്നത്. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചിട്ടുണ്ട്. ജൂലൈയിൽ ഇതു പുറത്തു വരും.കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍. അച്ഛനേയും മകളേയും ഒരേ സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

   മുത്തച്ഛന്റെ വഴിയോ

  മുത്തച്ഛന്റെ വഴിയോ

  വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് അഭിഷേക് സിനിമയിൽ എത്തിയിരുന്നു. എന്നാൽ ശ്വേത പിന്തുടർന്നത് മുത്തച്ഛൻ ഹരിവംശ് റായ് ബച്ചന്റെ വഴിയെയായിരുന്നു. എഴുത്തിനോടായിരുന്നു ഈ താരപുത്രിയ്ക്ക് താൽപര്യം. അത് ബച്ചൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വരുന്ന ഒക്ടോബറിൽ ശ്വേതയുടെ ആദ്യ നോവൽ പുറത്തിറങ്ങുകയാണ്. ഇപ്പോൾ മകളുടെ അഭിനയത്തിലേയ്ക്കുള്ള വരവ് അമിതാഭ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വളരെ വികാരനിർഭരമായി മകളോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

  മകൾക്ക് പിന്തുണ

  മകൾക്ക് പിന്തുണ

  എപ്പോഴും മകളെ പിന്തുണയ്ക്കുന്ന അച്ഛനാണ് അമിതാഭ്. മകൾക്ക് ആവശ്യമായ പിന്തുണ നൽകി എപ്പോഴും കൂടെ നിൽക്കും. . തന്റെ മകളുടെ കരിയറിലെ പ്രധാനപ്പെട്ട എല്ലാ മൂഹൂർത്തമായ പുസ്കപ്രകാശനം അമിതാഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടൂടെ ആരാധകരുമായി പങ്കുവെച്ചത്, കുറിപ്പായി അച്ഛനെന്ന് നിലയിൽ അഭിമാനിക്കുന്നുവെന്നും താരം കുറിച്ചു. ഇപ്പോൾ മകളുടെ നോവൽ പ്രദർശനവും താരം പങ്കുവെച്ചിരിക്കുന്നത്, 2018 ഓക്ടോബറിലാണ് പുസ്തക പ്രകാശനം. കൂടാതെ മകളുടെ ഫാഷൻ ഷോയുടെ ചിത്രങ്ങളുടെ താരം പങ്കുവെച്ചിട്ടുണ്ട്.

  ആദ്യ നോവൽ

  ആദ്യ നോവൽ

  ശ്വേത രചിച്ച ആദ്യ നോവൻ ഈ ഒക്ടോബറിൽ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്സാണ് താര പുത്രിയുടെ കന്നി നേവൽ. ബച്ചൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഹരിവംശ്റായി ബച്ചന്റെ പരമ്പര്യത്തിന് കുടുംബത്തിൽ നിന്ന് ഒരു കണ്ണിയുണ്ടായിരിക്കുന്നു എന്ന് പറഞ്ഞാണ് ബച്ചൻ നേവലിനെ കുറിച്ചുള്ള പവർ കോളിൻസിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ശ്വേതയെ കുറിച്ച് ദി പ്രൗഡസ്റ്റ് ഫാദര്‍, മൈ ഡോട്ടര്‍ ഗ്രേറ്റസ്റ്റ് എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

  English summary
  Daughter Shweta makes acting debut with father Amitabh Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X