'കോഴി മാമന്‍ മൂന്നാം കെട്ടിനുള്ള ഒരുക്കത്തിലാണ്'; മകളുടെ പ്രായമുള്ള നടിയെ പിടിച്ച് വലിച്ച് ബോണി കപൂര്‍

കഴിഞ്ഞ ദിവസമാണ് താരസമ്പന്നമായ ഐഫ അവാര്‍ഡിന് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. രാജസ്ഥാനിലെ ജയ്പൂരില്‍ വച്ചാണ് പരിപാടി നടന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് രാജകീമായി മാറിയിരിക്കുകയാണ് പരിപാടി. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഐഫയില്‍ നിന്നുള്ള ഒരു വീഡിയോ. മുന്‍നിര നിര്‍മ്മാതാവായ ബോണി കപൂറാണ് വൈറല്‍ വീഡിയോയിലെ ചര്‍ച്ചാ വിഷയം.

അവാര്‍ഡ് പരിപാടിയ്ക്കിടെ ബോണി കപൂര്‍ നടി കരിഷ്മ തന്നയോട് മോശമായി പെരുമാറിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 69 കാരനായ ബോണി കപൂറും 41 കാരിയായ കരിഷ്മ തന്നയും പാപ്പരാസികള്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താനായി പോസ് ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. എന്നാല്‍ വീഡിയോയിലെ ബോണിയുടെ ചെയ്തികള്‍ ചിലരെ അസ്വസ്ഥപ്പെടുത്തുകയാണ്.

Boney Kapoor

കരിഷ്മ തന്ന പോസ് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് പാപ്പരാസികള്‍ ബോണി കപൂറിനോടും കരിഷ്മയോടും ഒരുമിച്ച് നിന്ന് പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബോണി കരിഷ്മയെ ചേര്‍ത്തു പിടിച്ച് പോസ് ചെയ്യുന്നു. ബേണിയുടെ ചേര്‍ത്തു പിടിക്കലില്‍ തന്നെ കരിഷ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

പിന്നാലെ ബോണി കപൂര്‍ കരിഷ്മയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നതും വീഡിയോയിലുണ്ട്. ''ഇവരുടെ നിഴവില്‍ ഞാനും സുന്ദരനായില്ലേ? ഇവരുടെ ഗ്ലാമര്‍ എന്നിലും പ്രതിഫലിക്കുന്നില്ലേ?'' എന്നാണ് ബോണി ചോദിക്കുന്നത്. ഇതിന് ഇന്ന് സാറും തിളങ്ങുന്നുണ്ട് എന്ന് പാപ്പരാസികള്‍ മറുപടി നല്‍കുന്നുണ്ട്. ഇവരുടെ കൂടെ നില്‍ക്കുന്നതു കൊണ്ടല്ലേ ഞാന്‍ തിളങ്ങുന്നത് എന്നായിരുന്നു ബോണിയുടെ മറു ചോദ്യം. ഇതിനിടെ ബോണി കപൂര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി കരിഷ്മയെ തന്റെ അരികിലേക്ക് പിടിച്ചു വലിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വീഡിയോയില്‍ ബോണിയുടെ സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാം കരിഷ്മ അസ്വസ്ഥയാകുന്നത് വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോഴി അമ്മാവന്‍ എന്നാണ് ചിലര്‍ ബോണി കപൂറിനെ അധിക്ഷേപിക്കുന്നത്. ഇയാള്‍ക്ക് ഭ്രാന്തായി, മൂന്നാമതും കല്യാണം കഴിക്കാനുള്ള പോക്കാണോ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. കരിഷ്മ പെട്ടുപോയി, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം താരങ്ങള്‍ക്കിടയില്‍ ഇതെല്ലാം സ്വാഭാവികമാണെന്നും അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് ചിലര്‍ പറയുന്നത്. പൊതുവെ ബോണി കപൂര്‍ എല്ലാവരോടും ഇങ്ങനെ തന്നെയാണെന്നും ചിലര്‍ പറയുന്നുണ്ട്. നേരത്തെയും യുവനടിമാരോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ബോണി കപൂര്‍ വിവാദത്തില്‍ ചെന്നു പെട്ടിരുന്നു.

Boney Kapoor

അതേസമയം ഐഫയ്ക്കിടെ ശ്രീദേവിയുടെ അവസാന സിനിമയായ മോമിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകളും ബോണി കപൂര്‍ നല്‍കുന്നുണ്ട്. ബോണിയുടേയും ശ്രീദേവിയുടേയും മകള്‍ ഖുഷി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക. നോ എന്‍ട്രിയ്ക്ക് ശേഷം താന്‍ ഈ സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നാണ് ബോണി പറയുന്നത്. ''നോ എന്‍ട്രിയ്ക്ക് ശേഷം ഖുഷി കപൂറിനെ വച്ചൊരു സിനിമ ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. മോം 2 ആയിരിക്കാം അത്. അവള്‍ തന്റെ അമ്മയുടെ പാത പിന്തുടരാന്‍ ശ്രമിക്കുകയാണ്'' എന്നാണ് ബോണി കപൂര്‍ പറഞ്ഞത്.

Take a Poll

കഴിഞ്ഞ ദിവസമാണ് ഖുഷി കപൂറിന്റെ പുതിയ സിനിമയായ നാദാനിയാന്‍ റിലീസ് ചെയ്തത്. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിനും താരങ്ങളുടെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ നിന്നും ട്രോള്‍ മഴയാണ് ലഭിക്കുന്നത്. അതേസമയം സിനിമാ ലോകത്തും ഒടിടിയിലുമെല്ലാം കയ്യടി നേടി നടിയാണ് കരിഷ്മ തന്ന. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് കരിഷ്മ കടന്നു വരുന്നത്.

FAQs
എങ്ങനെയായിരുന്നു ശ്രീദേവിയുടെ മരണം?

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയതായിരുന്നു  ബോണിയും ശ്രീദേവിയും. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു. 

ബോണി കപൂറിനും ശ്രീദേവിയ്ക്കും എത്ര മക്കളാണുള്ളത്?

രണ്ട്. യുവനടിമാരായ ജാന്‍വി കപൂറും ഖുഷി കപൂറുമാണ് ബോണിയുടേയും ശ്രീദേവിയുടേയും മക്കള്‍. രണ്ട് പേരും അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട് ബോണിയ്ക്ക്. നടന്‍ അർജുന്‍ കപൂർ ബോണിയുടെ ആദ്യ ബന്ധത്തിലെ മകനാണ്. 

Filmibeat Entertainment

More from Filmibeat

Read more about: boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X