അവരെക്കുറിച്ച് ഇടയ്ക്കിടെ ചോദിക്കും; ആദ്യ ഭാര്യയിലെ മക്കളെക്കുറിച്ച് ശ്രീദേവി പറഞ്ഞതെന്തെന്ന് ബോണി
ഇന്ത്യൻ സിനിമയിൽ വിസ്മയങ്ങൾ തീർത്ത നടിയാണ് വിട പറഞ്ഞ ശ്രീദേവി. ബിഗ് സ്ക്രീനിൽ വൈവിധ്യമാർത്ത കഥാപാത്രങ്ങൾ പകർന്നാടിയ നടി ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറും ആണ്. അസാമാന്യമായ അഭിനയ പ്രതിഭ കൊണ്ട് ശ്രീദേവി കൈവരിച്ച നേട്ടങ്ങൾ ഇന്നും ബോളിവുഡിൽ മറ്റൊരു നടിക്കും നേടിയെടുക്കാൻ പറ്റിയിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും അഭിനയിച്ച ശ്രീവിദ്യ താരമായതോടെ ഹിന്ദി സിനിമകളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്.

മിസ്റ്റർ ഇന്ത്യ, ഹിമ്മത് വാല, ജുഡൈ, ലഡ്ല തുടങ്ങി ശ്രീദേവി പകർന്നാട്ടം നടത്തിയ ഹിന്ദി സിനിമകൾ ഏറെയാണ്. മം ആണ് ശ്രീദേവി മരിക്കുന്നതിന് മുമ്പ് അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശ്രീദേവിക്കായിരുന്നു. നടി മരിച്ച ശേഷമായിരുന്നു അവാർഡ് പ്രഖ്യാപനം നടന്നത്.
Also Read: കലാഭവൻ മണിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ പ്രമുഖ നടിമാർ ഒഴിഞ്ഞുമാറി; തുറന്നു പറഞ്ഞ് നിർമ്മാതാവ്

92 തെലുങ്ക് സിനിമകൾ, 73 തമിഴ് സിനിമകൾ, 72 ഹിന്ദി സിനിമകൾ, 25 മലയാളം സിനിമകൾ, കന്നഡയിൽ അഞ്ച് സിനിമകൾ എന്നിങ്ങനെ 271 സിനിമകളിലാണ് ശ്രീദേവി തന്റെ ജീവിത കാലയളിവിനിടയിൽ അഭിനയിച്ചത്. ഇതിന് പുറമെ അതിഥി താരമായെത്തിയ സിനിമകൾ വേറെയും.
കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിക്ക് വ്യക്തി ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്മയുടെ മരണം ശ്രീദേവിയെ കാര്യമായി ബാധിച്ചിരുന്നു. വിവാഹിതനായ ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും നടിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരാൻ കാരണമായി.

ബോണി-ശ്രീദേവി ബന്ധത്തെത്തുടർന്ന് ബോണിയുടെ ആദ്യ ഭാര്യ മോണ കപൂർ മാനസികമായി തകർന്നിരുന്നു. മോണയ്ക്കും ബോണിക്കും അർജുൻ കപൂർ, അൻശുള കപൂർ എന്നീ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ശ്രീദേവിയുടെ കടന്ന് വരവോടെ മോണയുടെ കുടുംബ ജീവിതം തകർന്നെന്നായിരുന്നു റിപ്പോർട്ടുകൾ. മോണയുടെ മരണം വരെയും ഈ ദുഖം പിന്തുടർന്നത്രെ. കുടുംബത്തിലെ പ്രശ്നങ്ങൾ തങ്ങളുടെ കുട്ടിക്കാലത്തെ ഏറെ ബാധിച്ചിരുന്നെന്ന് അർജുൻ കപൂറും മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

2013 ൽ ബോണി കപൂർ നൽകിയ അഭിമുഖത്തിൽ ശ്രീദേവിക്ക് തന്റെ ആദ്യ ഭാര്യയിലെ കുട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ബോണി കപൂർ സംസാരിച്ചിരുന്നു. 'കുട്ടികൾക്കാണ് അവൾ മുൻഗണന കൊടുക്കുന്നത്. അർജുനെയും അൻശുളയെയും കുറിച്ച് അവൾ ഇടയ്ക്കിടെ എന്നോട് ചോദിക്കും,' അന്ന് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞതിങ്ങനെ.
സ്വന്തം മക്കളുടെ കാര്യത്തിലും ശ്രീദേവി വളരെ ശ്രദ്ധ പുലർത്തിയിരുന്നെന്നും ബോണി കപൂർ അന്ന് പറഞ്ഞു. രാവിലെ മൂന്ന് മണിക്കാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിലും 6.30 ന് എണീറ്റ് മക്കൾ ഭക്ഷണം കഴിച്ചോ എന്ന് ശ്രീദേവി ഉറപ്പു വരുത്തുമായിരുന്നെന്നും ബോണി കപൂർ അന്ന് പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്.


Click it and Unblock the Notifications











