twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീ പോയതോടെ ഞാന്‍ ഒറ്റയ്ക്കായി, അതോടെ ആ ശീലവും മടങ്ങി വന്നു; ദുബായിലെ ദിനങ്ങള്‍ ഓര്‍ത്ത് ബോണി

    |

    ബോളിവുഡ് മാത്രമല്ല, ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ശ്രീദേവി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗം ഫലത്തില്‍ വരുന്നതിനുമൊക്കെ ഒരുപാട് മുമ്പ് അത്തരത്തിലുള്ള താരപദവി നേടിയ താരം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമാണ് ശ്രീദേവി ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയുടെ ശ്രീയായി മാറുകയായിരുന്നു ശ്രീദേവി.

     Also Read: അയാള്‍ എന്റെ നെഞ്ചില്‍ നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു, മുറിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു: വിദ്യ ബാലന്‍ Also Read: അയാള്‍ എന്റെ നെഞ്ചില്‍ നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു, മുറിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു: വിദ്യ ബാലന്‍

    നിര്‍മ്മാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. യുവനടി ജാന്‍വി കപൂര്‍ ശ്രീദേവിയുടെ മകളാണ്. രണ്ടാമത്തെ മകള്‍ ഖുഷി കപൂറും ഇപ്പോള്‍ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. തന്റെ മകളുടെ സിനിമാ അരങ്ങേറ്റം ശ്രീദേവി ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു. മകളെ അതിനായി ഒരുക്കിയതും ശ്രീദേവിയായിരുന്നു. എന്നാല്‍ അത് കാണാന്‍ മരണം ശ്രീദേവിയെ അനുവദിച്ചില്ല.

    സിഗരറ്റ് വലി

    തന്റെ അമ്മ കാരണമാണ് അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയതെന്ന് ഒരിക്കല് ജാന്‍വി കപൂര്‍ പറഞ്ഞിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തിന് ശേഷം താന്‍ വീണ്ടും സിഗരറ്റിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുവെന്നാണ് ബോണി കപൂര്‍ പറയുന്നത്. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. രാജ്യത്തെ തന്നെ പിടിച്ചുലച്ചതായിരുന്നു ആ വിയോഗം. തന്റെ തിരിച്ചുവരവിന്റെ വിജയത്തിന്റേയും മകളുടെ അരങ്ങേറ്റത്തിന്റേയും സന്തോഷത്തിലിരിക്കെയായിരുന്നു ശ്രീദേവി മരണപ്പെടുന്നത്.

    Also Read: അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരംAlso Read: അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരം

    ശ്രീയുടെ വിയോഗം

    ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം. തന്റെ പ്രിയപ്പെട്ടവളെ നഷ്ടമായതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ബോണി കപൂര്‍ മനസ് തുറന്നിരുന്നു. ശ്രീയുടെ വിയോഗം തീര്‍ത്ത ഏകാന്തതയെക്കുറിച്ച് ബോണി തുറന്ന് സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ''അവള്‍ പോയ ശേഷം, മൂന്ന് നാല് ദിവസം ഞാന്‍ ദുബായിലുണ്ടായിരുന്നു, എനിക്ക് വലിക്കാന്‍ തോന്നി. ഒറ്റപ്പെടലും ദുഖവും ഉത്കണ്ഠയും സങ്കടവുമൊക്കെ തോന്നിയപ്പോഴാണ് വലിക്കാന്‍ തോന്നിയത്. അവള്‍ പറഞ്ഞതോടെയാണ് ഞാന്‍ വലി നിര്‍ത്തുന്നത്. അവളോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് നിര്‍ത്താന്‍ പറഞ്ഞത്. അവള്‍ പോയതും എനിക്ക് വലിക്കാന്‍ തോന്നി. അതിനര്‍ത്ഥം ഞാനവളെ ശരിക്കും പ്രണയിച്ചിരുന്നില്ല എന്നാകില്ലേ എന്ന് ചിന്തിച്ചു. അതിന് ശേഷം പിന്നീടൊരിക്കലും എനിക്ക് സിഗരറ്റ് വലിക്കാന്‍ തോന്നിയിട്ടില്ല. തൊട്ടത് പോലുമില്ല'' എന്നാണ് ബോണി കപൂര്‍ പറയുന്നത്.

    എനിക്ക് വേണ്ടി ഒരു കാര്യം

    ''ഞാന്‍ ശ്രീദേവിയും പ്രണയിക്കാന്‍ ആരംഭിച്ച കാലമായിരുന്നു. ഞങ്ങള്‍ അന്ന് ന്യൂയോര്‍ക്കിലായിരുന്നു. 1995 ആയിരുന്നു വര്‍ഷം. എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുമോ, നിങ്ങളെന്നെ പ്രണയിക്കുന്നുവെന്നല്ലേ പറയുന്നതെന്ന് ചോദിച്ചു. ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പുകവലി നിര്‍ത്തെന്ന് അവള്‍ പറഞ്ഞു. എന്റെ പക്കലൊരു ഗോള്‍ഡ് ലൈറ്ററായിരുന്നു ഉണ്ടായിരുന്നു. അതിന്റെ ഉള്ളിലൊരു വാച്ചുമുണ്ടായിരുന്നു. ഞാനതൊരു ഹീറോയെ പോലെ ദൂരേക്കെറിഞ്ഞു, ഒപ്പം പോക്കറ്റിലുണ്ടായിരുന്ന സിഗരറ്റുകളും'' ബോണി കപൂര്‍ പറയുന്നു.

    പിന്നീടുതവരെ വലിച്ചിട്ടില്ല

    ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ തന്റെ പക്കലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റുകളെല്ലാം തന്നെ താന്‍ ശ്രീദേവിയ്ക്ക് കൈമാറിയെന്നും പിന്നീട് താന്‍ 12 വര്‍ഷം സിഗരറ്റ് വലിച്ചിട്ടില്ലെന്നും ബോണി കപൂര്‍ പറയുന്നു. പക്ഷെ 2006 ല്‍ താന്‍ വീണ്ടും വലിക്കാന്‍ ആരംഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നുത. ''എനിക്ക് വലിയൊരു സാമ്പത്തിക പ്രതിസന്ധി വന്നു. അന്ന് ഞാന്‍ ലണ്ടനിലാണ്. അങ്ങനെയാണ് വീണ്ടും വലിക്കാന്‍ തുടങ്ങുന്നത്'' എന്നാണ് ബോണി പറയുന്നത്.

    2016 ല്‍ ഡോക്ടര്‍മാര്‍ തന്നോട് പുകവലി നിര്‍ത്താന്‍ പറഞ്ഞതായും ബോണി പറയുന്നു. നിങ്ങള്‍ക്ക് എന്നോട് ഇപ്പോള്‍ പ്രണയമില്ലെന്ന് അവള്‍ പറഞ്ഞു. ഒടുവില്‍ 2017 ല്‍ താന്‍ ആദ്യം ചെയ്തത് പോലെ കയ്യിലുണ്ടായിരുന്ന സിഗരറ്റെല്ലാം ശ്രീദേവിയ്ക്ക് നല്‍കുകയും വലി നിര്‍ത്തുകയും ചെയ്തുവെന്നും ബോണി കപൂര്‍ പറയുന്നു. പിന്നീട് താനിതുവരെ വലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

    English summary
    Boney Kapoor Says He Felt Lonelyness, Anxiety And Distress When Sridevi Died At Dubai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X