ഹാപ്പി ബര്‍ത്ത് ഡേ ജാന്‍; ശ്രീദേവിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ബോണി കപൂര്‍
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ നായികയാണ് ശ്രീദേവി. ഇന്നത്തേത് പോലെ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നില്ല അന്ന്. സിനിമ വിജയിക്കണമെങ്കില്‍ പുരുഷ താരം വേണമെന്നത് നിര്‍ബന്ധമായിരുന്നു പലര്‍ക്കും. എന്നാല്‍ അന്ന് ശ്രീദേവി നേടിയ വിജയം ഇന്നും പലര്‍ക്കും അത്ഭുതമായിരിക്കും. ബോളിവുഡില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ കൂടെ അഭിനയിച്ചും അവരേക്കാളും വലിയ താരമായും ശ്രീദേവി നേടിയ വിജയം സമാനതകളില്ലാത്തതായിരിക്കും.
1996 ലായിരുന്നു ശ്രീദേവിയുടെ വിവാഹം. നിര്‍മ്മാതാവായ ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുടെ അച്ഛനും വിവാഹിതനുമായിരുന്നു ബോണി. ബോണിയ്ക്കും ശ്രീദേവിയ്ക്കും രണ്ട് മക്കളാണുള്ളത്. യുവ നടി ജാന്‍വി കപൂറും, അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഖുഷി കപൂറും.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു ശ്രീദേവി. എന്നാല്‍ പിന്നീട് ഇംഗ്ലീഷ് വിംഗ്ലീഷ്, മോം, തുടങ്ങിയ സിനിമകളിലൂടെ ശക്തമായൊരു തിരിച്ചുവരവായിരുന്നു അവര്‍ നടത്തിയത്. തന്റെ ഇരിപ്പിടം ശ്രീദേവിയ്ക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്നും അതവിടെ തന്നെയുണ്ടെങ്കിലും ശ്രീദേവിയുടെ തിരിച്ചുവരവ് പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ രൂപത്തില്‍.
2018 ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ മരണം. ആ ഞെട്ടലില്‍ നിന്നും സിനിമാ ലോകം ഇന്നും മുക്തമായിട്ടില്ല. ഇന്ന് ശ്രീദേവിയുടെ ജന്മദിനമാണ്. തങ്ങളുടെ പ്രിയ നായികയുടെ ഓര്‍മ്മകളിലൂടെ കടന്നു പോവുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ ശ്രീദേവിയുടെ ജന്മദിനത്തില്‍ ബോണി കപൂര്‍ പങ്കുവച്ച, ഇതുവരെ പുറത്ത് വിടാതിരുന്ന ചിത്രവും താരത്തന്റെ ജന്മദിനാശംസയുമെല്ലാം സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുകയാണ്.
അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നേരത്തെ ജാന്‍വിയുമെത്തിയിരുന്നു. തന്റെ കുട്ടിക്കാലത്തു നിന്നുമുളള അമ്മയോടൊപ്പമുള്ളൊരു ചിത്രമാണ് ജാന്‍വി പങ്കുവച്ചത്. ഹാപ്പി ബര്‍ത്ത് ഡേ മമ്മ, നിങ്ങളെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുന്നുണ്ടെന്നും. ഐ ലവ് യു ഫോറെവര്‍ എന്നായിരുന്നു ജാന്‍വി കുറിച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ജാന്‍ എന്നായിരുന്നു ബോണി കപൂറിന്റെ കുറിപ്പ്.


Click it and Unblock the Notifications











