For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആളെ മനസിലാകുന്നില്ല, മുഖം വൃത്തികേടാക്കി; ആശങ്കയോടെ ആരാധകര്‍

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിലെത്തിയ ഐശ്വര്യ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകസുന്ദരി പട്ടം മുതല്‍ ബോളിവുഡിലെ സൂപ്പര്‍ നായിക വരെ തൊട്ടതെല്ലാം പൊന്നാക്കിയ താരം. ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയോളം ജനപ്രീതി നേടിയ മറ്റൊരു നായികയുണ്ടാകില്ല.

  Also Read: കാമസൂത്രയിലെ സ്ത്രീകളെ പോലെ, ഭര്‍ത്താവിന് ഇഷ്ടമുള്ള സ്ത്രീ രൂപത്തെ കുറിച്ച് കരീന കപൂറിന്റെ വെളിപ്പെടുത്തല്‍

  ഇന്ത്യാക്കാര്‍ക്ക് ഇന്നും നായികയെന്നാലും ലോകസുന്ദരിയെന്നാലും അത് ഐശ്വര്യയാണ്. ഒരു പെണ്‍കുട്ടി അണിഞ്ഞൊരുങ്ങി വന്നാല്‍ ഇന്നും കേള്‍ക്കുന്ന കമന്റ ഐശ്വര്യയെ പോലെയുണ്ടെന്നാകും. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തിന്റെ കാര്യത്തിലെ ഓഫ് സ്‌ക്രീനിലെ പെരുമാറ്റത്തിന്റെ പേരിലും ഐശ്വര്യ എന്നും ശ്രദ്ധ നേടാറുണ്ട്.

  അഭിമുഖങ്ങളിലോ മറ്റോ സ്ഥിരമായി എത്താറില്ല ഐശ്വര്യ. തന്റെ വ്യക്തിജീവിതത്തെ തന്റേതാക്കി മാത്രം വെക്കാനാണ് ഐശ്വര്യയ്ക്കിഷ്ടം. ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ സിനിമകളും ചെയ്യാറില്ല. പൊതുവെ ഇതൊക്കെ ഒരു നായികയെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണമാകേണ്ടതാണ്. പക്ഷെ ഐശ്വര്യയ്ക്കുള്ള ആരാധകപിന്തുണയും താരമൂല്യവും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നതാണ് സത്യം.

  Also Read: 'ഞങ്ങളുടെ സ്‌നേഹത്തില്‍ പിറവിയെടുത്ത സൃഷ്ടി'; ആലിയയ്ക്കും രൺബീറിനും പിന്നാലെ ബിപാഷയ്ക്കും കരണിനും പെൺകുഞ്ഞ്!


  പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത അധിക്ഷേപങ്ങളും അതിക്രമങ്ങളുമാണ് ഐശ്വര്യ നേരിടുന്നത്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ താരത്തിനെതിരെയുള്ള അധിക്ഷേപങ്ങളും സജീവമായിരിക്കുകയാണ്. ഐശ്വര്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്നും മുഖം വൃത്തികേടാക്കി മാറ്റിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  കഴിഞ്ഞ ദിവസം നടി സൊണാലി ബേന്ദ്രയുടെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഐശ്വര്യ എത്തിയിരുന്നു. തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.

  ഐശ്വര്യ മുഖത്തിന് എന്തോ ചെയ്തിട്ടുണ്ട്. അതെന്തായാലും മുഖത്തിന്റെ ഭംഗി മുഴുവന്‍ പോയി. ഏറ്റവും സുന്ദരിയായിരുന്നു അവര്‍. എന്നാല്‍ ഇന്ന് ആ ഭംഗിയൊക്കെ നശിച്ചിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പ്ലാസ്റ്റിക് സര്‍ജറി പാളിയതാണെന്നും മുമ്പ് ചെയ്ത പ്ലാസ്റ്റിക് സര്‍ജറിയുടെ അന്തരഫലമാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇതാരാണെന്ന് പോലും മനസിലാകുന്നില്ലെന്നും തന്റെ ഭംഗി മൊത്തം ഐശ്വര്യ നശിപ്പിച്ചെന്നും ചിലര്‍ പറയുന്നു. അതേസമയം സര്‍ജറിയല്ലെന്നും താരത്തിന് വണ്ണം വച്ചതോ ആരോഗ്യപ്രശ്‌നമോ ആകാമെന്നും ചിലര്‍ പറയുന്നുണ്ട്.

  എന്തായാലും ഐശ്വര്യയുടെ സ്വകാര്യതയ്ക്ക് മേല്‍ കടന്നു കയറ്റം നടത്തിക്കൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നേരത്തെ പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയും ഐശ്വര്യയ്ക്ക് സമാനമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈയ്യടുത്തായിരുന്നു ഐശ്വര്യ റായ് തന്റെ 49-ാം പിറന്നാള്‍ ആഘോഷിച്ചത്. താരം പ്രായം തോന്നിപ്പിക്കാതിരിക്കാന്‍ ചെയ്ത പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെടതാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

  അതേസമയം ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ ബോക്‌സ് ഓഫീസിലേക്കുള്ള മടങ്ങി വരവ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കാര്‍ത്തി, വിക്രം, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

  എന്നാല്‍ ബോളിവുഡിലേക്കുള്ള ഐശ്വര്യയുടെ തിരിച്ചുവരവ് എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ. അനില്‍ കപൂറും രാജ് കുമാര്‍ റാവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  English summary
  Botox Failure? Netizens About Aishwarya's New Look After The Latest Images Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X