For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്‍ ലിയാണ്ടര്‍ പേസ് വഞ്ചിച്ചു, ഭര്‍ത്താവും കൂടെ നിന്നില്ല; മഹിമ ചൗധരിയുടെ ജീവിതകഥ

  |

  പര്‍ദേസ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ താരമായി മാറിയ നടിയാണ് മഹിമ ചൗധരി. എന്നാല്‍ പിന്നാലെ വന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ പതിയെ എല്ലാവരുടേയും ശ്രദ്ധയില്‍ നിന്നും മഹിമയും അകന്നു. ഇതിനിടെയുണ്ടായ വാഹനാപകടവും മഹിമയുടെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം താരം അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. അപകടത്തില്‍ പരുക്കേറ്റ മഹിയുടെ ദേഹത്തു നിന്നും 67 ഗ്ലാസ് ചീളുകളായിരുന്നു ഡോക്ടര്‍ നീക്കം ചെയ്തത്. ഈ സംഭവം താരത്തിന്റെ ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും സാരമായി തന്നെ ബാധിച്ചിരുന്നു.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  പിന്നാലെ മഹിമയുടെ വ്യക്തി ജീവിതത്തിലും കയറ്റിറക്കങ്ങളുടേതായിരുന്നു. ഇന്ന് അഭിനയത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും ഒരുകാലത്ത് മഹിമയ്ക്കുണ്ടായിരുന്ന ജനപ്രീതി വളരെ വലുതായിരുന്നു. 2000 ലാണ് മഹിമയും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസും പ്രണയത്തിലാകുന്നത്. തന്റെ കരിയറിന്റെ പീക്കിലായിരുന്നു പേസ് അന്ന്. ഇരുവരും പ്രണയത്തെ തേടുകയായിരുന്നു. കണ്ട മാത്രയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.

  Mahima Chaudhary

  പേസിന്റെ മത്സരങ്ങള്‍ക്കെല്ലാം സാക്ഷിയായി ആ കാലത്ത് മഹിമയുണ്ടാകുമായിരുന്നു. മൂന്ന് വര്‍ഷത്തോളം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ആ പ്രണയ ജീവിതം തുടര്‍ന്നു. എന്നാല്‍ പിന്നീട് പേസിന്റെ പേര് മോഡല്‍ റിയ പിള്ളയുടെ പേരിനൊപ്പം ചേര്‍ത്തുവെച്ചുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. അന്ന് സഞ്ജയ് ദത്തിന്റെ ഭാര്യയായിരുന്നു റിയ. അങ്ങനെയിരിക്കെ ഒരുനാള്‍ റിയയും പേസും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് മഹിമ കണ്ടെത്തുകയായിരുന്നു. ഇതോടെ ആ ബന്ധം അവസാനിച്ചു. ഇനിയും തനിക്ക് സഹിക്കാന്‍ പറ്റില്ലെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് പിന്നീട് മഹിമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  പിന്നീട് 2006 ലാണ് മഹിമയും ബോബി മുഖര്‍ജിയും തമ്മില്‍ പ്രണയത്തിലാകുന്നത്.മഹിമയുടെ സഹോദരന്റെ കൂട്ടുകാരനായിരുന്നു ബോബി. കൊല്‍ക്കത്തക്കാരനായ ബോബി ഒരു ആര്‍ക്കിടെക്റ്റ് ആയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. വിവാഹ മോചിതനായ ബോബി രണ്ടാം വിവാഹത്തിന് മാനസികമായി തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആരേയും അറിയാക്കാതെ 2006 മാര്‍ച്ചച് 19 ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ലാസ് വേഗസില്‍ വച്ചായിരുന്നു വിവാഹം.

  പിന്നീട് മഹിമ ഗര്‍ഭിണിയായതോടെയാണ് തന്റെ വിവാഹം കഴിഞ്ഞ വിവരം താരം വെളിപ്പെടുത്തിയത്. 2007 ല്‍ മഹിമ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ആ ബന്ധവും അധിക നാള്‍ നീണ്ടു നിന്നില്ല. മുന്‍ ഭാര്യയുമായുള്ള വിവാഹമോചന കേസ് തീരുന്നതിന് മുമ്പായിരുന്നു ബോബി മഹിമയെ വിവാഹം കഴിച്ചത്. ആ കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇരുവരുടേയും ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ഇതോടെ 2013 ല്‍ ബോബിയും മഹിമയും പിരിയുകയായിരുന്നു. ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെങ്കിലും ഇന്നും പിരിഞ്ഞാണ് ബോബിയും മഹിമയും കഴിയുന്നത്.

  രണ്ട് തവണയാണ് മഹിമയ്ക്ക് മിസ് കാര്യേജുണ്ടാകുന്നത്. ഈ സമയത്തൊന്നും ഭര്‍ത്താവില്‍ നിന്നും വേണ്ട പിന്തുണ ലഭിച്ചിരുന്നില്ലെന്ന് മഹിമ പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും മകളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതിനെക്കുറിച്ചുമെല്ലാം മഹിമ ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.

  ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ''ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയിരുന്നു. പണം സമ്പാദിക്കണം. പക്ഷെ ഒരു കുട്ടിയുള്ളപ്പോള്‍ അഭിനയിക്കാന്‍ പോകാനാകില്ല. ഒരുപാട് സമയം അങ്ങനെ പോകും. അതുകൊണ്ട് ഞാന്‍ ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി. പരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും പോകാന്‍ തുടങ്ങി. അത് എനിക്ക് സൗകര്യമായിരുന്നു. നല്ല പണവും ലഭിച്ചിരുന്നു. പക്ഷെ ഇന്ന് തിരികെ നോക്കുമ്പോള്‍ ഒരു നടിയെന്ന നിലയില്‍ അതെന്നെ നശിപ്പിച്ചു കളഞ്ഞു'' എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. 2016 ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ഡാര്‍ക്ക് ചോക്ലേറ്റിലാണ് മഹിമ ചൗധരി അവസാനമായി അഭിനയിച്ചത്.

  Read more about: mahima chaudhary
  English summary
  Boyfriend Cheated And Husband Ignored In Difficult Times Life Of Mahima Chaudhary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X