For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം തകര്‍ന്ന് വിഷാദരോഗിയായി, താങ്ങായി മാറി അച്ഛന്റെ ട്രെയിനര്‍; ആമിറിന്റെ മകളുടെ പ്രണയകഥ

  |

  ആരാധകരുടെ പ്രിയങ്കരിയാണ് ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. അച്ഛന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായതിനാല്‍ അതേ പാതയിലൂടെ ഐറയും അഭിനേത്രിയായി മാറുമെന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാല്‍ ആ പതിവ് തെറ്റിക്കുകയായിരുന്നു താരപുത്രി ചെയ്തത്. ക്യാമറയുടെ മുന്നിലേക്കല്ല, മറിച്ച് പിന്നിലേക്കായിരുന്നു ഐറ കടന്നു വരാന്‍ ആഗ്രഹിക്കുന്നത്. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും പ്രശ്‌സതരാകുന്ന കാലത്ത് തീര്‍ത്തും വ്യത്യസ്തയാണ് ഐറ.

  Also Read: ഐശ്വര്യയുടെ ഉള്ളില്‍ എത്ര മാത്രം സ്‌നേഹം അഭിഷേകിനോടുണ്ട്; ഐശ്വര്യയുടെ ഈ ഉത്തരത്തില്‍ ആ മറുപടിയുണ്ട്

  പൊതുവേദികളില്‍ നിന്നും ബോളിവുഡിലെ പാര്‍ട്ടികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുന്നവളാണ് ഐറ ഖാന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐറ ഖാന്‍. രസകരമായ വീഡിയോകളിലൂടേയും വിഷാദരോഗത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചുമൊക്കെ ഐറ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഐറയുടെ വ്യക്തിജീവിതം വാര്‍ത്തകളില്‍ നിറയുകയാണ്.

  ഐറയും കാമുകന്‍ നുപുര്‍ ഷിഖറെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകവും. താരജാഡകളൊന്നുമില്ലാതെ തീര്‍ത്തും ലളിതവും എന്നാല്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ഐറയുടേയും നുപുറിന്റേയും വിവാഹ നിശ്ചയം. അത്ര തന്നെ മനോഹരമാണ് ഇരുവരുടേയും പ്രണയവും. ആ പ്രണയ കഥ വായിക്കാം വിശദമായി തുടര്‍ന്ന്.

  Also Read: 'ഞാനിവിടെ താടി കറുപ്പിക്കാൻ തുടങ്ങി, ഇങ്ങനെയാണേൽ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും': ദുൽഖർ സൽമാൻ

  നേരത്തെ സംഗീതജ്ഞന്‍ മിഷാല്‍ ക്രിപലാനിയുമായി പ്രണയത്തിലായിരുന്നു ഐറ. എന്നലാണ് ഈ പ്രണയ ബന്ധം തകര്‍ന്നു. പിന്നീടാണ് ഐറ നുപുറുമായി പ്രണയത്തിലാകുന്നത്. അച്ഛന്‍ ആമിര്‍ ഖാന്റെ ഫിറ്റ്‌നസ് ട്രെയിനറാണ് നുപുര്‍. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. 2021 ഫെബ്രുവരിയിലാണ് തങ്ങളുടെ പ്രണയം ഐറ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


  അധികം വൈകാതെ തന്നെ നുപുറും ഐറയും ഒരുമിച്ച് ജീവിക്കാനും ആരംഭിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയ നിമിഷങ്ങളും ജീവിതവുമൊക്കെ നുപുറും ഐറയും പങ്കുവെക്കാറുണ്ട്. ഇരുവരുടേയും കെമിസ്ട്രിയും സ്‌നേഹവുമൊക്കെ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. തീര്‍ത്തും വ്യത്യസ്തവും രസകരവുമായിട്ടാണ് ഐറയും നുപുറും തങ്ങളുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ആഘോഷിക്കാറുള്ളത്.

  Also Read: ഇനി സൽമാൻ ഖാന്റെ അമ്മയായി അഭിനയിക്കാനില്ല; തിരിച്ചു വരവിനെക്കുറിച്ച് നടി ആയിഷ

  നേരത്തെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഐറയ്ക്ക് പ്രണയത്തിലുണ്ടായിരുന്ന വിശ്വാസം തന്നെ നഷ്ടമായിരുന്നു. അതോടെയാണ് താരം സംവിധാനത്തില്‍ മുഴുവന്‍ സമയവും ശ്രദ്ധിക്കാന്‍ തീരുമാനിക്കുന്നത്. ഇതില്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് ഐറ അച്ഛന്‍ ആമിറിനൊപ്പം താമസിക്കാന്‍ തുടങ്ങുന്നത്. ആമിറിന്റെ വീട്ടില്‍ വച്ചാണ് ഐറ നുപുറിനെ പരിചയപ്പെടുന്നത്. ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു.

  മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഐറയുടെ ശ്രദ്ധ ഫിറ്റ്‌നസിലും ജോലിയിലും മാത്രമായിരുന്നുവെങ്കിലും പതിയെ താരപുത്രി നുപുറുമായി പ്രണയത്തിലാവുകയായിരുന്നു. തുടക്കത്തില്‍ തങ്ങളുടെ പ്രണയം മറച്ചുവെക്കാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും പിന്നീട് പരസ്യമാക്കുകയായിരുന്നു. ഒരുമിച്ച് വിദേശ യാത്രകളും മറ്റും നടത്താറുണ്ട് നുപുറും ഐറയും. പിന്നീട് ഐറ നുപുറിനെ തന്റെ അമ്മ റീന ദത്തയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അമ്മയുടെ സമ്മതവും ലഭിച്ചു.


  സിനിമയിലെ രംഗം പോലെ മനോഹരമായാണ് നുപുര്‍ ഐറയെ പ്രൊപ്പോസ് ചെയ്തത്. സാധാരണ താരങ്ങളുടേത് പോലെ വലിയ ആഘോഷങ്ങളുടേയും ഒരുക്കങ്ങളുടേയും ഒന്നും ബഹളമില്ലാതെ തീര്‍ത്തും ലളിതവും എന്നാല്‍ സിനിമാറ്റിക്കുമായിട്ടായിരുന്നു നുപുറിന്റെ പ്രൊപ്പോസല്‍.

  ഇറ്റലിയില്‍ വച്ച് നടന്ന അയേണ്‍ മാന്‍ ഇറ്റലി ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നുപുര്‍. ഒപ്പം ഐറയുമുണ്ടായിരുന്നു. മത്സരത്തിനിടെ നുപുര്‍ ഐറയുടെ അറികിലെത്തുകയും ചുംബിക്കുകയുമായിരുന്നു. പിന്നാലെ മുട്ടു കുത്തി നിന്നു കൊണ്ട് നുപുര്‍ താന്‍ കരുതി വച്ചിരുന്ന മോതിരം പുറത്തെടുക്കുകയും ഐറയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഉടനെ തന്നെ ഇറ സമ്മതം മൂളുകയും ചെയ്തു. ഈ വീഡിയോ ഐറ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Read more about: aamir khan
  English summary
  Break-up With Mishaal Kripalani To Falling in Love With Dad's Fitness Coach, Ira Khan's Love Story Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X