ബോളിവുഡില്‍ ഗര്‍ഭകാലം! ബിപാഷ ബസു ഗര്‍ഭിണി; ആദ്യത്തെ കണ്‍മണിയെ കാത്ത് താരദമ്പതികള്‍

ബോളിവുഡിലെ മിന്നും താരമാണ് ബിപാഷ ബസു. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെയാണ് ബംഗാള്‍ സ്വദേശിയായ ബിപാഷ ബോളിവുഡിലെത്തുന്നത്. മോഡലിംഗിലൂടെ സിനിമയിലെത്തി. നായികയായും സഹനടിയായും വില്ലത്തിയായും ബിപാഷ കയ്യടി നേടി. നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍ ആണ് ബിപാഷയുടെ ഭര്‍ത്താവ്. ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കുന്ന കരണും ബിപാഷയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

ബിപാഷയുടേയും കരണിന്റെ ചിത്രങ്ങളും വര്‍ക്കൗട്ട് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഇതിനിടെ ഇപ്പോഴിതാ ബിപാഷയുടേയും കരണിന്റേയും ജീവിതത്തില്‍ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യത്തെ കണ്‍മണി

ബിപാഷയ്ക്കും കരണിനും ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് കരണും ബിപാഷയും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകരും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത അറിഞ്ഞതോടെ സന്തോഷത്തിലാണ്. 2015 ലായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. എലോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരങ്ങള്‍ സുഹൃത്തുക്കളാകുന്നതും പ്രണയത്തിലേക്ക് കടക്കുന്നതും.

അധികം വൈകാതെ തന്നെ 2016ല്‍ കരണും ബിപാഷയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ബിപാഷയും കരണും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ ഗര്‍ഭവാര്‍ത്ത താരങ്ങള്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാര്‍ത്തകളോട് ബിപാഷ

നേരത്തെ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു ബിപാഷ ധരിച്ചത്. താരം തന്റെ വയര്‍ മറച്ചു പിടിക്കാന്‍ വേണ്ടിയായിരുന്നു ലൂസായ വസ്ത്രം ധരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പിന്നാലെ വാര്‍ത്തകളോട് ബിപാഷ പ്രതികരിക്കുകയും ചെയ്തിരുന്നു.

''ഞങ്ങള്‍ അതിനെ ഗൗനിക്കാറില്ല. ഞാന്‍ ഗര്‍ഭിണിയാണെന്നോ അല്ലെന്നോ വീണ്ടും ഗര്‍ഭിണിയാണെന്നോ വീണ്ടും അല്ലെന്നോ എന്ത് വേണമെങ്കിലും അവര്‍ കരുതിക്കോട്ടെ. എന്നാല്‍ എന്റെ കുഞ്ഞ് ഇതുവരേയും വന്നിട്ടില്ല. ഞാന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന് തോന്നുന്നു. പക്ഷെ ഞാന്‍ ഗര്‍ഭിണിയല്ലെന്നതാണ് സത്യം'' എന്നായിരുന്നു നേരത്തെ വാര്‍ത്തകളോട് ബിപാഷ പ്രതികരിച്ചത്.

ഒടുവില്‍ പുറത്തിറങ്ങിയ സിനിമ


2001 ല്‍ പുറത്തിറങ്ങിയ അജ്‌നബീ എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന റാസ്, ജിസം, ഫൂട്ട്പാത്ത്, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ്, തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. ത്രില്ലര്‍ ഴോണറിലുള്ള സിനിമകളായിരുന്നു ബിപാഷ ചെയ്തതില്‍ കൂടുതലും എന്നതും ശ്രദ്ധേയമാണ്.

2015 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പിന്നാലെ വിവാഹം കഴിച്ച ബിപാഷ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. നേരത്തെ ഡേഞ്ചറസ് എന്ന സീരീസിലൂടെ ഒടിടിയില്‍ അരങ്ങേറിയിരുന്നു ബിപാഷ. അതേസമയം കരണ്‍ സിംഗ് ഗ്രോവര്‍ ടെലിവിഷന്‍ സ്‌ക്രീനിലെ മിന്നും താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയവയായിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്‌റ്റോറി 3 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
തിരിച്ചുവരവ്

ബിപാഷയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X