ദീപികക്കും രൺവീറിനും ആൺകുഞ്ഞോ? ആരാധകർ ആകാംഷയിൽ; ഞെട്ടിപ്പിക്കുന്ന പ്രവചനം
ബോളിവുഡ് സിനിമയിലെ സൂപ്പർ കൂൾ കപ്പിൾ ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ദീപിക- രൺവീർ ആണെന്ന്. ആരും ആഗ്രഹിച്ചു പോകും അവരെ പോലൊരു പ്രണയ ജോഡികൾ ആകുവാൻ. വിവാഹത്തിന് ശേഷം പല വേദികളിലും രണവീർ തന്റെ ഭാര്യയെ സൗന്ദര്യ വത്കരിച്ച് പറയുന്നത് കേൾക്കുമ്പോൾ ആർക്കും ഒന്ന് വിവാഹം കഴിക്കാൻ തോന്നും. തന്റെ കുടുംബത്തിന്റെ ലക്ഷ്മിയാണ് ദീപികയെന്ന് പലപ്പോഴായി രൺവീർ പറഞ്ഞിട്ടുണ്ട്.
ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. അവർ മാത്രമല്ല ലോകം മുഴുവൻ ഇപ്പോൾ അതാണ് സംസാരം. പലരും കുട്ടി ആൺ ആണോ അതോ പെൺ ആണോ എന്നൊക്കെയുള്ള ചർച്ചകൾ തുടങ്ങി. പ്രശസ്തനായ സെലിബ്രിറ്റി ആസ്ട്രോളജർ പണ്ഡിറ്റ് ജഗന്നാഥ ഗുരു ദീപികയുടെയും രൺവീറിന്റെയും കുഞ്ഞിനെ കുറിച്ച് ചില കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഇരുവർക്കും ഒരു ആൺകുട്ടി ആണ് ജനിക്കാന പോകുന്നതെന്നും അവൻ ഒരു രാജകുമാരൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തിൽ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും അതൊന്നും അല്ല പ്രധാനം. ഏത് കുട്ടി ജനിച്ചാലും മാതാ പിതാക്കൾക്ക് അവർ പ്രിയപ്പെട്ടവരായിരിക്കും. എങ്കിലും ആരാധകരും വലിയ ആവേശത്തിലാണ്. ദീപികയോടും രൺവീറിനോടും ആളുകൾക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിംഗം എഗൈൻ എന്ന ചിത്രം നവംബർ 1ന് തിയേറ്ററുകളിൽ എത്തും.
ഇതിനു മുന്നേ പലതരത്തിലുള്ള പ്രവചനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അവയെല്ലാം സത്യം ആയിട്ടുമുണ്ട്. 2022 ൽ ദീപികയുടെ പ്രഗ്നൻസിയെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അതായത് നല്ല വിഷയം നടക്കാൻ 2024 വരെ കാത്തിരിക്കണം എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അത് സത്യമായി സംഭവിച്ചു. ഈ വർഷം ഫെബ്രുവരി 29നായിരുന്നു ദീപിക ഗർഭിണി ആണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. സെപ്റ്റംബറിൽ ആവും കുഞ്ഞ് ജനിക്കുക എന്ന് പറഞ്ഞിട്ടുണ്ട്.

ഈയിടെ റിലീസ് ചെയ്ത കൽകി 2898 എഡി എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ദീപികയുമുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിറവയറുമായി എത്തിയ ദീപിക ആ സമയം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിലർ ഗർഭിണിയല്ലെന്ന രീതിയിൽ ഫോട്ടോക്ക് താഴെ കമന്റ് ഇട്ടു. ചിലർ പഴയ കുറേ നിയമങ്ങളുമായി എത്തി. എന്നാൽ ദീപിക വളരെ ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് പൊതുവേ കണ്ടത്.
ഐശ്വര്യ എന്ന കന്നട ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വന്നതെങ്കലും പോപ്പുലർ ആയത് 2007ൽ റിലീസ് ചെയ്ത ഹിന്ദി ചിത്രം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ്. ശാന്തിപ്രിയ, സാന്റി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ ബോളിവുഡിലേക്കുള്ള ദീപികയുടെ എൻഡ്രി അതിഗംഭീരമായിരുന്നു. ഗോലിയോം കീ രാം ലീല രാസ് ലീല എന്ന ചിത്രത്തിലൂടെയാണ് ദീപികയും രൺവീർ സിംങും ഒരുമിച്ച് അഭിനയിക്കുന്നത്. അതിനു ശേഷം ബാജീറാവു മസ്താനി, പത്മാവത്, 83 തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.


Click it and Unblock the Notifications