ഇരുണ്ട നിറത്തോട് വെറുപ്പ്, കറുത്താട് എന്ന് വിളിക്കുന്നു; പെണ്‍കുട്ടിയ്ക്ക് തുറന്ന കത്തെഴുതി സെലീന
ഇരുണ്ടനിറത്തിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് തുറന്ന കത്തുമായി സെലീന ജെയ്റ്റ്‌ലി. ഇരുണ്ട നിറം കാരണം കളിയാക്കലുകള്‍ കേട്ട്, ബാര്‍ബിയെ പോലെയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി സെലീന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇരുണ്ട നിറം ഇഷ്ടമല്ലെന്ന് ഒരു കുട്ടി തനിക്ക് മെസേജ് അയച്ചതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലൊരു കുറിപ്പെഴുതുന്നത് എന്നാണ് സെലീന പറയുന്നത്.
''ദീദി, എനിക്ക് എന്റെ ഇരുണ്ടനിറം ഇഷ്ടമല്ല. ഒരു പതിനഞ്ചുകാരി എനിക്ക് അയച്ച മെസേജാണ്. പേര് പറയുന്നില്ല. അതിനാലാണ് എന്റെ ഈ ഫോട്ടോഗ്രാഫ് പങ്കുവെക്കുന്നത്. നമ്മളുടെ തൊലിയുടെയോ കണ്ണിന്റെയോ മുടിയുടെയോ നിറമല്ല സൗന്ദര്യത്തെ നിര്‍വ്വചിക്കുന്നത്'' തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് സെലീന പറയുന്നു.

''ദീദി എനിക്ക് നിങ്ങളെ പോലെയാകണം, എനിക്ക് ബാര്‍ബിയെ പോലെ വെളുക്കണം, നിങ്ങളെ പോലെയുള്ള കണ്ണ് വേണം. എനിക്ക് എന്റെ ഇരുണ്ട നിറത്തോടും കറുത്ത കണ്ണുകളോടും മുടിയോടും വെറുപ്പാണ്. എല്ലാവും എന്റെ നിറത്തെ കളിയാക്കുന്നു. എന്റെ ആന്റിയും അയല്‍വാസികളും കറുത്ത ആടെന്നാണ് വിളിക്കുന്നത്. എനിക്ക് എങ്ങനെയാണ് നിങ്ങളെ പോകാന്‍ സാധിക്കുക. എന്തുകൊണ്ടാ ഞാന്‍ ഇങ്ങനെയായത്?'' എന്നും പെണ്‍കുട്ടി മെസേജില്‍ ചോദിക്കുന്നു.
''എഐ ബാര്‍ബി ട്രെന്റിന്റെ സമയത്ത്, വ്യത്യസ്തമായ വര്‍ഗങ്ങളുടേയും എത്തിനിസിറ്റിയുടേയും പ്രാതിനിധ്യം സോഷ്യല്‍ മീഡിയയില്‍ കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. സാംസ്‌കാരികമായുള്ള കൃത്യതയില്ലായ്മക്കപ്പുറം, എഐ ഉണ്ടാക്കിയ ബാര്‍ബികള്‍ വൈറ്റ് വാഷ് ചെയ്‌തെടുത്തതാണ്. ചെറിയ പെണ്‍കുട്ടികള്‍ക്ക് എന്ത് സൗന്ദര്യ ബോധമാണ് ഇതിലൂടെ നല്‍കാനാവുക എന്ന് ഞാന്‍ ചിന്തിച്ചു പോവുകയാണ്'' സെലീന പറയുന്നു.
''എല്ലാ പെണ്‍കുട്ടികളോടുമായി പറയുന്നു, നിങ്ങളുടെ തെലിയുടെ നിറമോ, കണ്ണിന്റെ നിറമോ, മുടിയുടെ നിറമോ എന്തോ ആയിക്കോട്ടെ, നിങ്ങള്‍ സുന്ദരികളാണ്. കറുപ്പ് സുന്ദരമാണ്. ബ്രൗണ്‍ സുന്ദരമാണ്. വെളുപ്പും സുന്ദരമാണ്. വ്യവിധ്യം സുന്ദരമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ഇത് വായിക്കുന്നവരോട് പറയാനുള്ളത് ആരെന്ത് പറഞ്ഞാലും നിങ്ങളെ നിങ്ങള്‍ സ്‌നേഹിക്കണം. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പാവുക. സെലീന ജെയ്റ്റ്‌ലിയോ, നിശ്ചയമായും ഒരു പ്ലാസ്റ്റിക് പാവയോ ആവാതിരിക്കുക. വര്‍ക്കൗട്ട് ചെയ്യു നന്നായി ഭക്ഷണം കഴിക്കണം, ആരോഗ്യത്തോടെയിരിക്കണം. ഒരുപാട് പൊട്ടിച്ചിരിക്കണം. നിങ്ങളെ സന്തോഷിപ്പിക്കുന്നവരുടെ കൂടെ നടക്കുക. വിജയിക്കാന്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു കഴ്ചപ്പാടിലൂടെ മാത്രം പോകേണ്ടതില്ല. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പാവുക'' എന്നാണ് സെലീന പറയുന്നത്.

ഒരു കാലത്ത് മിന്നും താരമായിരുന്നു സെലീന ജെയ്റ്റ്ലി. പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സെലീന. കുടുംബജീവിതത്തിന് വേണ്ടിയാണ് സെലീന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. നോ എന്‍ട്രി, ഗോല്‍മാല്‍ റിട്ടേണ്‍സ്, അപ്ന സപ്ന മണി മണി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ പ്രധാനവേഷങ്ങളില്‍ സെലീന അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ ഓസ്ട്രിയക്കാരനായ പീറ്റര്‍ ഹാഗിനെ വിവാഹം ചെയ്തു. അതിനുശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയ സെലീന അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സിനിമയുടെ ഗ്ലാമര്‍ ലോകത്ത് നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയാണ് സെലീന. അതേസമയം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ച് എത്താറുണ്ട് താരം. മൂന്ന് മക്കളാണ് നടിക്ക് ഉള്ളത്. ഇരട്ട കുട്ടികളായിട്ടാണ് രണ്ടു തവണയും സെലീനയ്ക്ക് കുട്ടികളുണ്ടായത്. ഇതില്‍ ഒരു കുഞ്ഞ് മരണപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരട്ട കുട്ടികളില്‍ ഒരാളെ നഷ്ടമായതിനെ കുറിച്ച് സെലീന ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.


Click it and Unblock the Notifications











