അവസരത്തിനായി അച്ഛനും മകനുമൊപ്പം കിടക്ക പങ്കിട്ടു! അപവാദം പറഞ്ഞയാള്‍ക്കെതിരെ സെലീന ജെയ്റ്റ്‌ലി
ഒരു കാലത്ത് മിന്നും താരമായിരുന്നു സെലീന ജെയ്റ്റ്‌ലി. പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സെലീന. കുടുംബജീവിതത്തിന് വേണ്ടിയാണ് സെലീന സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഈയ്യടുത്ത് സെലീന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിനെതിരെ പാക് നിരൂപകന്‍ ഉമൈര്‍ സന്ദു നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സെലീന വാര്‍ത്തകളില്‍ നിറഞ്ഞത്.
സെലീനയെ അപമാനിക്കുന്നതായിരുന്നു ഉമൈറിന്റെ പ്രസ്താവന. ബോളിവുഡ് താരങ്ങളായ ഫിറോസ് ഖാനും ഫര്‍ദീന്‍ ഖാനുമൊപ്പം അവസരത്തിനായി സെലീന കിട്ട പങ്കിട്ടുവെന്നായിരുന്നു ഉമൈറിന്റെ ആരോപണം. ഫിറോസ് ഖാന്റെ മകനാണ് ഫര്‍ദീന്‍ ഖാന്‍. ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ഫര്‍ദീന്‍ ഖാന്‍. ഉമൈറിന്റെ ആരോപണത്തിന് മറുപടിയുമായി സെലീന രംംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഉമൈറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് സെലീന. വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെ ഉമൈറിനെതിരെ സെലീന കേസ് നല്‍കിയിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.
അപ്പ്‌നാ സപ്പ്‌നാ മണി മണി, നോ എന്‍ട്രി, പോലുള്ള ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സെലീന. 2013 ല്‍ പുറത്തിറങ്ങിയ ജനഷീന്‍ ആയിരുന്നു സെലീനയുടെ ആദ്യത്തെ സിനിമ. ഫര്‍ദീന്‍ ഖാന്‍ നായകനായ സിനിമയുടെ നിര്‍മ്മാണ് ഫിറോസ് ഖാന്‍ ആയിരുന്നു. ഈ സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി സെലീന അച്ഛനും മകനുമൊപ്പം കിടക്കപങ്കിട്ടുവെന്നായിരുന്നു ഉമൈറിന്റെ ട്വീറ്റ്.
''ബോളിവുഡില്‍ അച്ഛനും (ഫിറോസ് ഖാന്‍) മകനുമൊപ്പം (ഫര്‍ദീന്‍ ഖാന്‍) പലവട്ടം കിടക്ക പങ്കിട്ട ഏക നടി സെലീന ജെയ്റ്റ്‌ലിയാണ്'' എന്നായിരുന്നു ഉമൈറിന്റെ ട്വീറ്റ്. പിന്നാലെ സെലീന ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. താന്‍ കേസ് നല്‍കുമെന്നും സെലീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇപ്പോള്‍ കേസിന്റെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
''കുറച്ച് മാസങ്ങള്‍ മുമ്പ് സ്വയം പ്രഖ്യാപിത ഹിന്ദി സിനിമാ നിരൂപകനും പാക് മാധ്യമ പ്രവര്‍ത്തകനുമായ ഉമൈര്‍ സന്ദു എന്റെ ഗുരുവായ ഫഇറോസ് ഖാനും അദ്ദേഹത്തിന്റെ മകന്‍ ഫര്‍ദീന്‍ ഖാനുമായും എനിക്ക് ബന്ധമുണ്ടായിരുന്ന തരത്തില്‍ വൃത്തികെട്ട നുണയടക്കം ആരോപിച്ചിരുന്നു. ഓസ്ട്രിയയില്‍ പോലും എന്റേയും കുടുംബത്തിന്റേയും സുരക്ഷിതത്വത്തെ ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രസ്താവനകളും നടത്തി. തുടര്‍ന്ന് ഞാന്‍ നല്‍കിയ പ്രതികരണത്തിന് പിന്തുണയുമായി ധാരാളം പേരെത്തുകയും ചെയ്തു. അതില്‍ പാക്കിസ്ഥാന്‍ സ്വദേശികളുമുണ്ട്'' എന്നാണ് സെലീന പറയുന്നത്.

'അയാള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ലൊക്കേഷന്‍ മാറ്റിയ ശേഷം പാക്കിസ്ഥാനില്‍ ഒളിച്ചിരിക്കുകയായിരുന്നു. അതിനാല്‍ എനിക്ക് നിയമനടപടി സ്വീകരിക്കുക സാധ്യമായിരുന്നില്ല. തുടര്‍ന്നും അയാള്‍ എന്നെ വ്യക്തിഹത്യ ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. അതിനാല്‍ ഞാന്‍ വിഷയം ദേശീയ വനിതാ കമ്മീഷന്റെ അരികിലേക്ക് എത്തിച്ചു. അവര്‍ എന്റെ പരാതി പരിഗണിക്കുകയും അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. വിദേശകാര്യ വകുപ്പ് വിഷയം പാക്ക് ഹൈമ്മീഷനെ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് സെലീന പറയുന്നത്.
വിഷയം ഔദ്യോഗിക നടപടികളിലേക്ക് കടന്നതോടെ ഉമൈര്‍ സന്ദു എത്രനാള്‍ മുങ്ങി നടക്കുമെന്നാണ് കണ്ടറിയേണ്ടത്.


Click it and Unblock the Notifications











