ജനിച്ചതും മരിച്ചതും ഒരേ ദിവസം, ഒരേ പ്രായവും ഒരേപോലത്തെ മരണവും; ശ്രീദേവിയെ ഓര്‍മ്മിപ്പിച്ച് ചാന്‍ഡ്‌ലര്‍
ലോകം ഇന്ന് ഉണര്‍ന്നത് നടന്‍ മാത്യു പെറിയുടെ മരണ വാര്‍ത്തയിലേക്കാണ്. ആ പേരിനേക്കാള്‍ കൂടുതല്‍ മാത്യു അറിയപ്പെടുന്നത് ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന പേരിലായിരിക്കും. ഫ്രണ്ട്‌സ് എന്ന വിഖ്യാത സിറ്റ് കോമിലെ വിഖ്യാതമായ കഥാപാത്രമാണ് ചാന്‍ഡ്‌ലര്‍ ബിംഗ്. താരത്തിന്റെ മരണം ലോകമെമ്പാടുമുള്ള ഫ്രണ്ട്‌സ് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലെ അവരുടെ കുറിപ്പുകളും മറ്റും ചാന്‍ഡ്‌ലര്‍ ബിംഗും മാത്യു പെറിയും അവരുടെയൊക്കെ ജീവിതത്തില്‍ എത്ര പ്രധാനപ്പെട്ടതായിരുന്നുവെന്ന് വിളിച്ച് പറയുന്നുണ്ട്.
അതേസമയം മാത്യു പെറിയുടെ മരണം ബോളിവുഡ് ആരാധകരെ കൊണ്ടു പോകുന്നത് മറ്റൊരു മരണത്തിന്റെ ഓര്‍മ്മകളിലേക്കാണ്. ഇന്ത്യയുടെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിയുടെ മരണത്തിലേക്ക്. ബാത്ത് ടബ്ബില്‍ മുങ്ങിയായിരുന്നു ശ്രീദേവിയുടെ മരണം. സമാനമായ രീതിയില്‍ തന്നെ മാത്യു പെറിയും മരണപ്പെട്ടിരിക്കുന്നത്. രണ്ടു പേരും മാനസികായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരുമാണ്.

മാത്യുവിന്റേയും ശ്രീദേവിയുടേയും മരണങ്ങളിലെ സാമ്യതകള്‍ തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇരുവരും മരണപ്പെടുന്നത് 54-ാം വയസിലാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയ മറ്റൊരു സാമ്യത. രണ്ടു മരണങ്ങളും സംഭവിക്കുന്നത് ശനിയാഴ്ചകളിലാണെന്നതും അത് ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ഇവിടെ ഞായറാഴ്ചയായിട്ടുണ്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം.
മാത്യുവിന്റേയും ശ്രീദേവിയുടേയും മരണത്തില്‍ മാത്രമല്ല ജനനത്തിലുമുണ്ട് സാമ്യതകളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്ടു പേരും ജനിച്ചത് ഓഗസ്റ്റിലായിരുന്നു. മാത്യു പെറി ജനിക്കുന്നത് 1969 ഓഗസ്റ്റ് 19 നായിരുന്നു. ശ്രീദേവിയുടെ ജനനം 1963 ഓഗസ്റ്റ് 13 നും. രണ്ടും ചൊവ്വാഴ്ചകളിലായിരുന്നുവെന്നതാണ് മറ്റൊരു സാമ്യത.
ലോസ് ആഞ്ചല്‍സിലെ സ്വവസതിയിലെ ബാത്ത് ടബ്ബില്‍ മാത്യു പെറിയെ ബോധ രഹിതനായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വര്‍ഷങ്ങളോളം മദ്യത്തിനും വേദന സംഹാരികള്‍ക്കും താന്‍ അടിമയായിരുന്നുവെന്നും തുടര്‍ന്ന് തനിക്ക് പലവട്ടം റിഹാബിലിറ്റേഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും മാത്യു തുറന്നു പറഞ്ഞിട്ടുണ്ട്.

മരണ സമയത്ത് മാത്യു ലഹരി വസ്തുകളൊന്നും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല. താരത്തിന്റെ മരണം ആരാധകരെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. 1994 മുതല്‍ 2004 വരെ സംപ്രേക്ഷണം ചെയ്ത ഷോയാണ് ഫ്രണ്ട്‌സ്. സീരീസിലെ ജനപ്രീയ കഥാപാത്രങ്ങളിലൊന്നായിരുന്നു ചാന്‍ഡ്‌ലര്‍ ബിംഗ്. ഫ്രണ്ട്‌സിന് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ഈയ്യടുത്ത് പുറത്തിറങ്ങിയ മാത്യുവിന്റെ ആത്മകഥയും വലിയ ചര്‍ച്ചയായി മാറിയിരുന്നു.
2018 ലായിരുന്നു ശ്രീദേവിയുടെ മരണം. അഭിനയത്തില്‍ നിന്നുമെടുത്ത നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വന്നതേ ഉണ്ടായിരുന്നുള്ളൂ ശ്രീദേവി. തിരിച്ചുവരവിലും ശ്രീദേവി കയ്യടി നേടിയിരുന്നു. തന്റെ രണ്ടാം വരവിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പാണ് താരം മരണപ്പെടുന്നത്. ശ്രീദേവിയുടെ മരണം രാജ്യത്തെയാകെ ഇളക്കി മറിച്ചിരുന്നു. ഭർത്താവ് ബോണി കപൂറടക്കം സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാല്‍ പിന്നീട് ഇത് അപകടമരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


Click it and Unblock the Notifications