നിന്റെ സ്തനങ്ങള്‍ മുറിച്ച് മാറ്റിയില്ലേ? ശരിക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നോ? മറുപടിയുമായി നടി

സ്തനാര്‍ബുദത്തെ അതിജീവിച്ച താരമാണ് ഛവി മിത്തല്‍. ഈയ്യടുത്തായിരുന്നു താരത്തിന് രോഗം സ്ഥിരീകരിക്കുന്നതും താരം ചികിത്സ തേടുന്നതുമൊക്കെ. രണ്ട് മക്കളുടെ അമ്മ കൂടിയായ ഛവി തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സ കാലത്തെക്കുറിച്ചുമൊക്കെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഛവി. അതേസമയം ക്യാന്‍സറിനെതിരായ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഛവിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

തന്റെ ചികിത്സയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലും, ആരോഗ്യമുള്ള സ്തനങ്ങളുടെ പേരിലും മുറിപ്പാടിന്റെ പേരിലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഛവിയ്ക്ക്. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ ഛവിയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഛവി.

Chhavi Mittal

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുമ്പോഴും തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഛവി മിത്തല്‍. സ്തനാര്‍ബുദമുണ്ടായിട്ടും എന്തുകൊണ്ട് തന്റെ സ്തനങ്ങള്‍ ഛവി എടുത്ത് മാറ്റിയിട്ടില്ലെന്ന് ഒരാള്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ടെന്നാണ് ഛവി പറയുന്നത്. തനിക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നുവോ എന്ന് പോലും ആളുകള്‍ സംശയിച്ചിരുന്നതായി ഛവി പറയുന്നുണ്ട്.

''ആളുകളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അജ്ഞതയാകാം. എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം, എന്ത് ചോദിക്കരുത് എന്നറിയില്ല. നല്ല കാര്യത്തെ പോലും മോശം രീതിയിലൂടെ അവതരിപ്പിച്ചാല്‍ മോശം കാര്യമായി തോന്നുമെന്ന് അറിയില്ല. ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചത് നിങ്ങളുടെ സ്തനങ്ങള്‍ എന്തുകൊണ്ട് മുറിച്ച് മാറ്റിയില്ല എന്നാണ്. ക്യാന്‍സര്‍ വന്നാല്‍ മുറിച്ച് കളയുകയല്ലേ എന്ന്'' ഛവി പറയുന്നു.

''ഞാനൊരിക്കല്‍ ബിക്കിനി ചിത്രം പങ്കുവച്ചിരുന്നു. ഇവള്‍ക്കല്ലേ ക്യാന്‍സര്‍ ആണെന്ന് പറഞ്ഞത്, പിന്നെ ഇതെങ്ങനെ എന്നാണ് ചോദിക്കുന്നത്. ആ കമന്റിട്ടയാള്‍ എനിക്ക് ഒരുപാട് സ്‌നേഹം തന്നു' എന്നും ഛവി പറയുന്നുണ്ട്. തന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകള്‍ ഛവി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മുറിവ് കാണിച്ചതിനേയും പലരും പരിഹസിക്കുന്നുണ്ട്.

ചിലരാകട്ടെ താരത്തിന്റെ സ്തനങ്ങള്‍ കൃത്രിമമാണെന്ന് പോലും ആരോപിക്കുന്നുണ്ട്. കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങള്‍ ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ നേരിടാന്‍ ബാധ്യസ്ഥരാണെന്നും ശീലിച്ചുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ കരുതുന്നതെന്നാണ് താരം പറയുന്നത്. അതേസമയം, തനിക്ക് നടത്തിയത് ലപെക്ടോമി എന്ന സര്‍ജറിയാണ്, ഇതില്‍ സ്തനങ്ങള്‍ മൊത്തമായി എടുത്ത് കളയേണ്ടതില്ലെന്നും ലമ്പ് മാത്രമാണ് റിമൂവ് ചെയ്യുന്നതെന്നും താരം പറയുന്നുണ്ട്.

Chhavi Mittal

സ്തനങ്ങള്‍ തന്നെ മാറ്റുന്നുത് മറ്റൊരു രീതിയാണെന്നും താരം പറയുന്നുണ്ട്. ഗുരുതരമായ സാഹചര്യത്തില്‍ മാത്രമേ ആ മാര്‍ഗ്ഗം തിരഞ്ഞെടുക്കാറുള്ളെന്നും ഛവി പറയുന്നുണ്ട്. താന്‍ വളരെ നേരത്തെ തന്നെ രോഗാവസ്ഥ തിരിച്ചറിഞ്ഞതാല്‍ അത് വേണ്ടി വന്നില്ലെന്നും താരം പറയുന്നുണ്ട്. തന്റേതല്ലാത്ത കാരണത്തിനാല്‍ തന്നെ നിരന്തരം സോഷ്യല്‍ മീഡിയ ക്രൂശിക്കുകയാണെന്നാണ് താരം പറയുന്നത്.

അതേസമയം ഈ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കിടയിലും ഛവിയ്ക്ക് പിന്തുണയുമായും ധാരം പേരെത്തുന്നുണ്ട്. താരത്തെ പിന്തുണച്ചെത്തിവര്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്ക് കൃത്യമായി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രത്തില്‍ സര്‍ജറിയുടെ പാട് കൃത്യമായി കാണാം. താന്‍ നേടിയ പുതിയ ജീവിതമാണിതെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഛവി മിത്തല്‍ പറയുന്നത്. നേരത്തെ താരം തന്റെ പോരാട്ടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. c

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X