For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിനക്ക് 10 വര്‍ഷത്തെ കരിയറുണ്ട്, എനിക്ക് 10 വര്‍ഷത്തെ കഷ്ടപ്പാടും, വീടു വരെ ഇല്ലായിരുന്നു; ദുല്‍ഖറിനോട് ശ്രേയ

  |

  ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച് ഒരുപാട് പുതിയ താരങ്ങളുടെ ഉദയത്തിന് കാരണമായിട്ടുണ്ട്. നേരത്തെ ആരുമറിയാതിരുന്നവര്‍ താരങ്ങളായി മാറുന്നു. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതിരുന്നവരെ തേടി ഗംഭീര വേഷങ്ങളെത്തുകയും മുഖ്യ വേഷങ്ങളില്‍ താരങ്ങളല്ലാതെ, കഥാപാത്രത്തിന് ചേരുന്ന നല്ല അഭിനതേക്കാളെ കണ്ടെത്താനുമൊക്കെ സാധിക്കുന്നുണ്ട്. അങ്ങനെ സമീപകാലത്ത് വലിയ കയ്യടി നേടിയ താരമാണ് ശ്രേയ ധന്വന്തരി.

  Also Read: ക്യാമറയ്ക്ക് മുന്നിൽ വരാൻ പേടി ആയിരുന്നു; ആദ്യം ശ്രമിച്ചത് ബോളിവുഡിൽ കയറിപ്പറ്റാൻ: ദുൽഖർ സൽമാൻ

  ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ്പിലെ നായികയായി എത്തിയിരിക്കുന്നതും ശ്രേയയാണ്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രേയ. ഏറെനാളുകള്‍ താന്‍ നല്ല വേഷത്തിനായി കഷ്ടപ്പെട്ടുവെന്നും ഈ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നുവെന്നും വീടില്ലാത്ത അവസ്ഥ വരെയുണ്ടായിരുന്നുവെന്നുമാണ് ശ്രേയ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ശ്രേയ ജനിച്ച് മാസങ്ങള്‍ കഴിഞ്ഞതും മാതാപിതാക്കള്‍ മിഡില്‍ ഈസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. ദുബായ്, ബഹ്‌റെയ്ന്‍, ഖത്തര്‍ എന്നിവിടങ്ങളിലായിരുന്നു ശ്രേയ വളര്‍ന്നത്. പിന്നീട് എഞ്ചീനിയറിംഗ് പഠിക്കാനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു താരം. എന്നാല്‍ അഭിനയിക്കണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്ന ശ്രേയ തന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

  Also Read: 'ഇഷ്ടമുണ്ടെങ്കിൽ വിവാഹം കഴിച്ചാൽ മതിയെന്നാണ് കുടുംബം പറഞ്ഞത്, 40 കളിൽ ഒറ്റപ്പെട്ടേക്കും'

  ''തീര്‍ത്തും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ആ കാലം. അഭിനയിക്കുക എന്ന എന്റെ ആഗ്രഹം ഞാന്‍ എന്റെ മറ്റ് രഹസ്യങ്ങളില്‍ നിന്നും പോലും രഹസ്യമാക്കി വച്ചതായിരുന്നു. കാരണം എന്നെ പോലൊരാള്‍ക്ക് അസാധ്യമായ ആഗ്രഹമാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഞാന്‍ ഇവിടെ എത്തിയെന്നത് തന്നെ എനിക്ക് വിശ്വസിക്കാനാകുന്നില്ല'' എന്നാണ് തന്റെ സ്വപ്‌നത്തെക്കുറിച്ച് ശ്രേയ പറയുന്നത്.

  ഇതിനിടെ നീ അതിനും മാത്രം സമയമൊന്നും എടുത്തിട്ടില്ലെന്ന് ദുല്‍ഖല്‍ സല്‍മാന്‍ പറയുന്നുണ്ട്. ഉടനെ തന്നെ ശ്രേയ തന്റെ ഭാഗം വ്യക്തമാക്കുകയായിരുന്നു. ''നിനക്ക് പത്ത് വര്‍ഷത്തെ കരിയറുണ്ട്. എനിക്ക് എന്റെ ആദ്യത്തെ സിനിമ ചെയ്യാന്‍ പത്ത് വര്‍ഷമെടുത്തു'' താന്‍ ആ കാലത്ത് തന്റെ ആദ്യത്തെ സിനിമ ചെയ്യാന്‍ കഷ്ടപ്പെടുകയായിരുന്നുവെന്നും ശ്രേയ പറഞ്ഞു. കേളി ടേല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറും ശ്രേയയും മനസ് തുറന്നത്.

  ''ഞാന്‍ എങ്ങനെയത് ചെയ്തുവെന്ന് ചോദിക്കരുത്. ഞാന്‍ എങ്ങനെയാണത് ചെയ്തതെന്ന് എനിക്കും അറിയില്ല. ഞാന്‍ എങ്ങനെയാണ് ഇവിടെ നിന്നതെന്നും ഇവിടെ തുടര്‍ന്നതെന്നും എനിക്ക് അറിയില്ല. പണമില്ലായിരുന്നു. വീടില്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു. ഏറെ നേരം വിശന്നിരിക്കുമായിരുന്നു. ഞാന്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്തതെന്ന് അറിയില്ല. ഉറപ്പായിട്ടും എന്തെങ്കിലും സൈക്കോസിസ് ആയിരിക്കണം'' എന്നാണ് ശ്രേയ പറയുന്നത്.

  2008 ല്‍ മിസ് ഇന്ത്യ സൗത്തിലെ മത്സരാര്‍ത്ഥിയായിരുന്നു ശ്രേയ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥായിയിരിക്കെ ശ്രേയ മിസ് ഇന്ത്യ 2008 ലും മത്സരിച്ചിരുന്നു. ഫൈനലിസ്റ്റാവുകയും ചെയ്തിരുന്നു. 2009 ല്‍ തെലുങ്ക് ചിത്രം ജോഷില്‍ അഭിനയിച്ച ശ്രേയ 2010 ല്‍ സ്‌നേഹ ഗീതം എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. പത്ത് വര്‍ഷം കഴിഞ്ഞ് ഇമ്രാന്‍ ഹാഷ്മി ചിത്രം വൈ ചീറ്റ് ഇന്ത്യയിലൂടെയാണ് ശ്രേയ ബോളിവുഡിലെത്തുന്നത്.

  എന്നാല്‍ ശ്രേയ താരമായി മാറുന്നത് വെബ് സീരീസുകൡലൂടെയായിരുന്നു. ആമസോണ്‍ പ്രൈമിന്റെ ദ ഫാമിലി മാനും സോണി ലൈവിന്റെ സ്‌കാം 1992നുമാണ് ശ്രേയ എന്ന നടിയ്ക്ക് ഒരിടം നേടിക്കൊടുക്കുന്നത്. സ്‌കാമിലെ പ്രകടനം വലിയ കയ്യടി നേടിക്കൊടുക്കുന്നതായിരുന്നു. പിന്നാലെ ലൂപ്പ് ലപ്പേട്ടയിലെ പ്രകടനവും കയ്യടി നേടി. ഇപ്പോഴിതാ ചുപ്പും തീയേറ്ററിലെത്തിയിരിക്കുകയാണ്. ആര്‍ ബല്‍ക്കിയൊരുക്കിയ ചുപ്പില്‍ ദുല്‍ഖറിനും ശ്രേയയ്ക്കുമൊപ്പം സണ്ണി ഡിയോള്‍, പൂജ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: dulquer salmaan
  English summary
  Chup Heroine Shreya Dhanwandhary Talks About Her Struggling Days And Being Almost Homeless
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X