ഇത് തമാശയല്ല, ക്രൂരത! ദീപികയെ അവഹേളിച്ച് വിദ്യാര്‍ത്ഥികള്‍; ദീപിക വെറുതെ വിടരുതെന്ന് ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായിക. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വത്തിലൂടേയും ദീപിക ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അതേസമയം ദീപികയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. രണ്‍വീര്‍ സിംഗാണ് ദീപികയുടെ ഭര്‍ത്താവ്. ഇരുവരും ഈയ്യടുത്ത് കോഫി വിത്ത് കരണില്‍ ഒരുമിച്ചെത്തിയിരുന്നു.

കോഫി വിത്ത് കരണില്‍ ദീപിക തന്റെ മുന്‍ പ്രണയ ബന്ധങ്ങളെക്കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഒരു പ്രശ്‌സത യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ദീപികയെ അധിക്ഷേപിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് വീഡിയോക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

Deepika Padukone

ബി എച്ച് യുവില്‍ നിന്നുള്ളതാണ് വീഡിയോ. ദീപികയുടെ മുന്‍ പ്രണയ ബന്ധങ്ങളെ കളിയാക്കുന്നതാണ് വീഡിയോ. സിദ്ധാര്‍ത്ഥ് മല്ല്യ, രണ്‍ബീര്‍ കപൂര്‍, യുവരാജ് സിംഗ്, എംഎസ് ധോണി എന്നിവരുമായുള്ള ദീപികയുടെ പ്രണയങ്ങള്‍ വലിയ വാര്‍ത്തയായി മാറിയതാണ്. ഇതിനെയെല്ലാം കളിയാക്കുന്നതാണ് വീഡിയോ.

വീഡിയോയുടെ തുടക്കത്തില്‍ ഒരു വിദ്യാര്‍ത്ഥി ദീപിക പദുക്കോണായി എത്തുന്നുണ്ട്. ബാജിറാവു മസ്താനി എന്ന ചിത്രത്തില്‍ ദീപിക അവതരിപ്പിച്ച മസ്താനി എന്ന കഥാപാത്രമായാണ് വിദ്യാര്‍ത്ഥി വരുന്നത്. പിന്നാലെ സ്‌ക്രീനില്‍ ദീപികയുടെ മുന്‍ കാമുകന്മാരുമൊത്തുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഒരു ഘട്ടത്തില്‍ എംഎസ് ധോണിയായി എത്തിയ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിത്രവും കാണിക്കുന്നുണ്ട്. ദീപികയെ കടന്നാക്രമിക്കുന്നതാണ് വീഡിയോ.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദീപികയെ വ്യക്തിയധിക്ഷേപം നടത്തുന്നതാണ് വീഡിയോ. അതിനാല്‍ ഇവര്‍ക്കെതിരെ ദീപിക നടപടിയെടുക്കണം എന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. കോളേജിനെതിരേയും നടപടി ആവശ്യപ്പെടുന്നുണ്ട് സോഷ്യല്‍ മീഡിയ.

സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നും എങ്ങനെയാണ് ബന്ധപ്പെട്ട അധികാരികളും മറ്റും അതിനോട് കണ്ണടയ്ക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് സംഭവമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സംഭവത്തില്‍ ദീപിക ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരം ഇതിനെ എങ്ങനെയാകും സമീപിക്കുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

കോഫി വിത്ത് കരണില്‍ രണ്‍വീര്‍ സിംഗ് തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ താന്‍ ആ ബന്ധത്തില്‍ പൂര്‍ണമായും കമ്മിറ്റഡ് ആയിരുന്നില്ലെന്നാണ് ദീപിക പറഞ്ഞത്. തങ്ങളുടേത് ഒരു ഓപ്പണ്‍ റിലേഷന്‍ഷിപ്പായിരുന്നുവെന്നും ദീപിക പറയുന്നുണ്ട്. എന്നാല്‍ താന്‍ മറ്റുള്ളവരെ കാണുമ്പോഴും തന്റെ മനസില്‍ രണ്‍വീര്‍ തന്നെയായിരുന്നുവെന്നും ദീപിക പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയെ സോഷ്യല്‍ മീഡിയ മോശം രീതിയിലാണ് സ്വീകരിച്ചത്. പിന്നാലെ താരത്തെ പരിഹസിച്ച് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു.

Deepika Padukone

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ദീപികയെ തളര്‍ത്താനാകില്ല. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ എന്നത്തേയും പോലെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് ദീപിക. അവസാനമായി ദീപികയെ സ്‌ക്രീനില്‍ കണ്ടത് ജവാനിലെ അതിഥി വേഷത്തിലാണ്. നായികയായി ദീപിക ഒടുവിലെത്തിയത് പഠാനിലായിരുന്നു. രണ്ട് ചിത്രങ്ങളും വന്‍ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു.

ഫൈറ്റര്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ച് അഭിനയിക്കുന്നത് എന്നത് ഫൈറ്ററിന്റെ പ്രത്യേകതയാണ്. പിന്നാലെ നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്. അധികം വൈകാതെ തന്നെ ദീപിക ഹോളിവുഡിലേക്കും തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X