ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ വൈകി! താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
പ്രശ്‌സത കോമഡി താരമായ ഭരതി സിംഗ് അമ്മയാകാന്‍ ഒരുങ്ങുകയാണ്. കോമഡി ഷോകളിലൂടെ താരമായി മാറിയ ഭാരതി എഴുത്തുകാരനും കൊമേഡിയനുമായ ഹര്‍ഷ് ലിംബാച്ചിയയെയാണ് വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് ഷോകള്‍ അവതരിപ്പിച്ചും കയ്യടി നേടിയിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ സ്വീകരിക്കാനായി തയ്യാറെടുക്കുകയാണ് ഭാരതിയും ഹര്‍ഷും. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഭാരതി.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാരതിയും ഹര്‍ഷും വിവാഹം കഴിച്ചത്. 2017 ഡിസംബര്‍ മൂന്നിന് ഗോവയില്‍ വച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഹര്‍ഷും ഭാരതയും തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്ന വിവരം താരദമ്പതികള്‍ അറിയിച്ചത്. അന്ന് മുതല്‍ തങ്ങളുടെ ചാനലിലൂടെ ഗര്‍ഭകാലത്തെക്കുറിച്ചുള്ള വീഡിയോകള്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാരതി മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ഗര്‍ഭിണിയായെന്ന വിവരം രണ്ടര മാസത്തിന് ശേഷമാണ് ഞാന്‍ തിരിച്ചറിയുന്നത്. തടിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഞാന്‍ ഭക്ഷണം കഴിക്കുന്നു. ഷൂട്ട് ചെയ്യുന്നു, ഓടുന്നു. ഡാന്‍സ് കളിക്കുന്നു. പിന്നെ ഒരു ദിവസം ഒന്ന് ചെക്ക് ചെയ്താലോ എന്ന്് ചിന്തിക്കുകയായിരുന്നു. അങ്ങനെ ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നു. ഞാന്‍ ഹര്‍ഷിനോട് പറഞ്ഞു. ഞങ്ങള്‍ക്കിതൊരു സര്‍പ്രൈസായിരുന്നു. കുട്ടിയുണ്ടാകാനുള്ള ശരിയായ സമയം ഇതാണെന്ന് ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നില്ല'' എന്നാണ് ഭാരതി പറഞ്ഞത്.

എപ്പോഴാണ് കുട്ടിയ്ക്ക് ജന്മം നല്‍കേണ്ടതെന്ന് നേരത്തെ തീരുമാനിക്കിരുന്നതിനാല്‍ രണ്ട് കൊല്ലം വൈകി വന്നാലും നേരത്തെ വന്നാലും തങ്ങള്‍ക്ക് ഓക്കെയാണെന്നാണ് ഹര്‍ഷ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഇപ്പോള്‍ ഹുണര്‍ബാസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകരായി കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദമ്പതികള്‍. തങ്ങളുടെ ദിവസങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ നിരന്തരം പങ്കുവെക്കാറുണ്ട് ഇരുവരും. നേരത്തെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഭാരതി മനസ് തുറന്നിരുന്നു.
''ഹര്‍ഷ് എന്റെ നഴ്‌സിനെ പോലെയാണ് ഹര്‍ഷ്. വേദനയുണ്ടാകുമ്പോള്‍ വെള്ളം ചൂടാക്കി ചൂടുപിടിച്ച് തരും. രാത്രിയില്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നും. ഉടനെ തന്നെ ഹര്‍ഷ് എനിക്ക് ഇഷ്ടമുള്ളത് എത്തിക്കാന്‍ ശ്രമിക്കും. ഒരിക്കലും പനീറും പാലും ഇഷ്ടമില്ലാതിരുന്ന എനിക്ക് അര്‍ധ രാത്രി അതൊക്കെ കഴിക്കാന്‍ തോന്നുകയാണ്'' എന്നായിരുന്നു ഭാരതി പറഞ്ഞത്. ഇതേസമയം തങ്ങളുടെ തന്നെ റിയാലിറ്റി ഷോയായ കത്ര കത്ര് കത്രയുടെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ് ഹര്‍ഷും ഭാരതിയും.
Recommended Video

നിരവധി കോമഡി ഷോകളുടെ ഭാഗമായിട്ടുളള താരമാണ് ഭാരതി. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായും അവതാരകയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഭാരതി. നച്ച് ബലിയേ, ഫിയര്‍ ഫാക്ടര്‍, ജലക്ക് ദിക്കലാ ജാ തുടങ്ങിയ ഷോകളിലാണ് ഭാരതി മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലഞ്ചിലെ സെക്കന്റ് റണ്ണറപ്പായാണ് ഭാരതി ശ്രദ്ധ നേടുന്നത്. പിന്നീട് കോമഡി സര്‍ക്ക്‌സ്, കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മ, ദ കപില്‍ ശര്‍മ ഷോ തുടങ്ങിയ പരിപാടികളുടെ ഭാഗമായി മാറുകയായിരുന്നു. സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഭാരതി. ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഇന്ത്യാസ് ബെസ്റ്റ് ഡാന്‍്‌സര്‍ തുടങ്ങിയ പരിപാടികളുടെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട്.


Click it and Unblock the Notifications