കാലന്റെ തൊപ്പിയും വച്ച് നില്‍ക്കുന്ന അക്ഷയ് കുമാര്‍; തന്റെ പരസ്യം തട്ടിയെടുത്തെന്ന് കപില്‍ ശര്‍മ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച തീയേറ്ററുകളെ വീണ്ടും ആവേശത്തോടെ ഉണര്‍ത്തിയത് ഈയ്യ്ടുത്ത് പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ സൂര്യവംശിയായിരുന്നു. എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു അക്ഷയ് കുമാറിന്റെ സിനിമയ്ക്ക് അകത്തേയും പുറത്തേയും ജീവിതങ്ങള്‍. താരത്തിന്റെ പേര് പല വിവാദങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. എങ്കിലും തന്റെ ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് അക്ഷയ് കുമാര്‍.

അക്ഷയ് കുമാറുമായി വളരെ അടുത്ത് ബന്ധമുള്ള താരമാണ് കപില്‍ ശര്‍മ. സൂപ്പര്‍ഹിറ്റ് ഷോയായ ദ കപില്‍ ശര്‍മ ഷോയുടെ അവതാരകനാണ് കപില്‍ ശര്‍മ. വന്‍ ഹിറ്റായി മാറിയ ഈ പരിപാടിയുടെ മാതൃകയില്‍ മലയാളത്തിലടക്കം ഷോകള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ കപില്‍ ശര്‍മ ഷോയുടെ പുതിയ സീസണ്‍ നടക്കുകയാണ്. നിത്യവും സൂപ്പര്‍ താരങ്ങളാണ് ഷോയില്‍ അതിഥികളായി എത്തുന്നത്. കപില്‍ ശര്‍മ ഷോയില്‍ ഏറ്റവും കൂടുതല്‍ തവണ അതിഥിയായി എത്തിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍.

Akshay Kumar

വളരെ അടുത്ത സുഹൃത്തുക്കളാണ് അക്ഷയ് കുമാറും കപില്‍ ശര്‍മയും. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ ഷോയില്‍ അതിഥിയായി എത്തുന്ന താരം അക്ഷയ് കുമാര്‍. എല്ലാ വര്‍ഷം മൂന്നോ നാലോ സിനിമകള്‍ റിലീസ് ചെയ്യുന്ന താരമായതിനാല്‍ തന്നെ അക്ഷയ് കുമാറിന് പ്രൊമോഷനായി അത്രയും തവണ തന്നെ കപില്‍ ശര്‍മ ഷോയിലെത്തി വരാറുണ്ട്. നല്ല സുഹൃത്തുക്കള്‍ ആത് കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് എത്തുമ്പോള്‍ പരസ്പരം പലതരത്തിലും കളിയാക്കാറുണ്ട്. അത്തരത്തില്‍ ഒരുതവണ അക്ഷയ് കുമാര്‍ വന്നപ്പോല്‍ കപില്‍ കളിയാക്കിയത് തന്റെ ജോലി വരെ അക്ഷയ് കുമാര്‍ തട്ടിയെടുത്തുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു.

''എട്ട് സിനിമകള്‍ ചെയ്യുന്നു. എന്നിട്ടും എന്നെ പോലെ ചെറിയ ആളുകളുടെ പരസ്യങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. ഒരു തവണ ഞാന്‍ ഒരു പരസ്യം ചെയ്തു. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ഭാഗ്യം അടുത്ത തവണയും അവര്‍ എന്നെ തന്നെ വിളിക്കുമെന്ന് കരുതി. പക്ഷെ പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ഞാന്‍ നോക്കുമ്പോള്‍ അക്ഷയ് സര്‍ യമരാജന്റെ തൊപ്പിയും വച്ചിരുന്ന് ആളുകളോട് പോളിസി എടുക്കാന്‍ പറയുകയാണ്. എന്റെ പരസ്യം പോയി'' എന്നായിരുന്നു കപിലിന്റെ കളിയാക്കല്‍.

അതേസമയം സൂര്യവംശിയാണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫ് യിരുന്നു നായിക. ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണുമെത്തിയിരുന്നു. പൃഥ്വിരാജ് ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ട്രോളുകളാണ് ട്രെയിലറിന് നേരിടേണ്ടി വരുന്നത്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X