ഇന്ത്യന്‍ സിനിമയിലെ ആദ്യ ചുംബന രംഗം; മൂന്ന് ദിവസമെടുത്ത് ഷൂട്ട് ചെയ്ത ലിപ് ലോക്ക്; ചില ചുംബനകഥകള്‍
ചുംബന രംഗങ്ങള്‍ സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയവും ഇന്റിമസിയുമൊക്കെ അടയാളപ്പെടുത്താന്‍ ചുബംന രംഗങ്ങള്‍ക്ക് സാധിക്കും. ഇന്നത്തെ സിനിമയില്‍ ചുംബന രംഗങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ കുറച്ച് കാലം മുമ്പ് വരെ സ്ഥിതി അങ്ങനെയായിരുന്നില്ല. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ചില വിവാദമായ ചുംബന രംഗങ്ങള്‍.
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. കരിഷ്മ കപൂറാകട്ടെ ഐക്കോണിക് നായികമാരില്‍ ഒരാളും. ഇരുവരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച സിനിമയായിരുന്നു രാജ ഹിന്ദുസ്ഥാനി. ചിത്രം വലിയ വിജയമായിരുന്നു. ഈ സിനിമയില്‍ കരിഷ്മയും ആമിറും ചുംബിക്കുന്ന രംഗം ചിത്രീകരിച്ചത് മൂന്ന് ദിവസം കൊണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സിനിമയില്‍ ഈ രംഗം വെട്ടി ചെറുതാക്കുകയും ചെയ്തു.

പൊതുവെ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരമാണ് ഐശ്വര്യ റായ്. തന്റെ ഈ നിബന്ധനയില്‍ നിന്നും ഐശ്വര്യ റായ് ആദ്യമായി പിന്മാറുന്നത് ധൂം 2വിലാണ്. ചിത്രത്തില്‍ ഹൃത്വിക് റോഷനൊപ്പമാണ് ഐശ്വര്യ അഭിനയിച്ചത്. എന്നാല്‍ ഈ ചുംബന രംഗം ഐശ്വര്യയുടെ ആരാധകരെ അസ്വസ്ഥരാക്കുന്നതായിരുന്നു. പിന്നാലെ താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്ന സംഭവം വരെയുണ്ടായി.
ചുംബന രംഗങ്ങളുടെ കാര്യം പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്ന പേരുകളിലൊന്നാണ് ഇമ്രാന്‍ ഹാഷ്മിയുടേത്. മല്ലിക ഷെറാവത്തും ഇമ്രാന്‍ ഹാഷ്മിയും ഒരുമിച്ച ചിത്രമായിരുന്നു മര്‍ഡര്‍. സൂപ്പര്‍ ഹിറ്റായി മാറിയ ഈ സിനിമയില്‍ നിരവധി ചുംബന രംഗങ്ങളുണ്ടായിരുന്നു. ഈ ചിത്രത്തോടെയാണ് ഇമ്രാന്‍ ഹാഷ്മി ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ആയി മാറുന്നത്. തുടര്‍ന്നുള്ള സിനിമകളിലൊക്കെ ഇമ്രാന്‍ ഹാ്ഷ്മിയുടെ ചുംബന രംഗം എന്നത് പതിവായിരുന്നു.
ചുംബന രംഗങ്ങള്‍ കൊണ്ട് വിവാദമായി മാറിയ സിനിമയാണ് ഗേള്‍ഫ്രണ്ട്. അമൃത അറോറയും ഇഷ കോപ്പികറും പ്രധാന വേഷത്തിലെത്തിയ ചിത്രം ലെസ്ബിയന്‍ പ്രണയകഥയാണ് പറഞ്ഞത്. ചിത്രത്തില്‍ ധാരാളം ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു.
ഇതേസമയം ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നത് ദേവിക റായും ഹിമാന്‍ഷു റായും ആയിരുന്നു. ഇരുവരും ഓഫ് സ്‌ക്രീനില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നു. നാഗന്‍ കി രാഗിണി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ചുംബന രംഗത്തില്‍ അഭിനയിച്ചത്. 1933 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. സ്വാഭാവികമായും അന്നത്തെ കാലത്ത് അത് വലിയ ചര്‍ച്ചയും വിവാദവുമായി മാറുകയും ചെയ്തിരുന്നു.

ഓണ്‍ സ്‌ക്രീനിലെ ചുംബനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലെ ചുംബനങ്ങളും വിവാദമായി മാറിയിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ വിവാദമായിരുന്നു മഹേഷ് ഭട്ട് മകള്‍ പൂജ ഭട്ടിനെ ചുംബിച്ചത്. ഒരു മാസികയുടെ കവര്‍ ചിത്രമാണ് പൂജയുടെ ചുണ്ടില്‍ ചുംബിക്കുന്ന മഹേഷിന്റെ ചിത്രം വരുന്നത്. വിവാദമായതോടെ, പൂജ തന്റെ മകളല്ലായിരുന്നുവെങ്കില്‍ താന്‍ വിവാഹം കഴിച്ചേനെ എന്ന മഹേഷിന്റെ വിശദീകരണം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്തു.
ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു മിക്ക സിംഗ് രാഖി സാവന്തിനെ ചുംബിച്ചത്. രാഖിയുടെ സമ്മതമില്ലാതെ, പരസ്യമായി മിക്ക സിംഗ് ബലമായി ചുംബിക്കുകയായിരുന്നു. സംഭവത്തില്‍ രാഖി മിക്കയ്‌ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.


Click it and Unblock the Notifications